l o a d i n g

സാംസ്കാരികം

'ഞാനെഴുതിയ കത്തുകള്‍'; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസും പ്രിവ്യൂ ഷോയും ദമ്മാമില്‍ സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 4, 2026

ദമ്മാം: മിഡില്‍ ഈസ്റ്റ് ടാക്കീസിന്റെ ബാനറില്‍ പ്രമുഖ വ്യവസായി മുരളി ഊട്ടുകളം നിര്‍മ്മിക്കുന്ന ഗസല്‍ ഡോക്യൂ ആല്‍ബം 'ഞാനെഴുതിയ കത്തുകള്‍'-ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രകാശനവും പ്രിവ്യൂ ഷോയുടെ സ്വിച്ച് ഓണ്‍ കര്‍മ്മവും പ്രശസ്ത ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവര്‍ത്തി നിര്‍വ്വഹിച്ചു. പ്രശസ്ത സാഹിത്യകാരന്‍ ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവിന്റെ വരികള്‍ക്ക് ജേക്കബ് തോമസാണ് സംഗീതം നല്‍കിയിരിക്കുന്നത്. അശോകന്‍ ഐറണിയാണ് ഗസല്‍ ആലപിച്ചിരിക്കുന്നത്.

ദമ്മാം റോസ് ഗാര്‍ഡന്‍ റെസ്റ്റാറന്റ് ഓഡിറ്റോറിയത്തിലെ ബിഗ് സ്‌ക്രീനില്‍ പ്രമുഖര്‍ക്ക് മുന്‍പിലാണ് പ്രിവ്യൂ ഷോ സംഘടിപ്പിച്ചത്. ചടങ്ങില്‍ നിര്‍മ്മാതാവ് മുരളി ഊട്ടുകളം, പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ സാജിദ് ആറാട്ടുപുഴ, എഴുത്തുകാരിയും സാംസ്‌കാരിക പ്രവര്‍ത്തകയുമായ ഡോ. സിന്ധു ബിനു, ചലച്ചിത്ര നിര്‍മ്മാതാവ് ജേക്കബ് ഉതുപ്പ്, നോവലിസ്റ്റ് മുഷാല്‍ തഞ്ചേരി, ഹുസ്സൈന്‍ ചമ്പോളില്‍, ബിജു പൂതക്കുളം, ബിനു പുരുഷോത്തമന്‍, മുരളീധരന്‍, ആസിഫ് താനൂര്‍, ജോയ് തോമസ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

പ്രവാസാനന്തരം നാട്ടില്‍ ഒറ്റപ്പെട്ടുപോകുന്ന ഒരു മനുഷ്യന്റെ ആത്മസംഘര്‍ഷങ്ങളും, അയാള്‍ക്ക് തിരികെ ലഭിക്കുന്ന പഴയകാല ഓര്‍മ്മകളുമാണ് സംവിധായകന്‍ ഷനീബ് അബൂബക്കര്‍ 'ഞാനെഴുതിയ കത്തുകളി'ലൂടെ ദൃശ്യവല്‍ക്കരിക്കുന്നത്. നിഖില്‍ മുരളീധരന്‍, സുരേഷ് ആലപ്പി എന്നിവര്‍ ഛായാഗ്രഹണവും ഹരീഷ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്ന ഈ ഡോക്യൂ ഫിക്ഷനില്‍ മാലിക് മഖ്ബൂല്‍, നജ്മുസമാന്‍, മിന്റു അഭിലാഷ് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026