l o a d i n g

കേരള

ചാലിയാറിലെ കുത്തൊഴുക്ക്: മരം പിടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ യുവാവിനെ പുഴയില്‍ കാണാതായി; തിരച്ചില്‍ തുടരുന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 7, 2026

നിലമ്പൂര്‍: ചാലിയാര്‍ പുഴയിലൂടെ ഒഴുകിവന്ന മരം പിടിക്കുന്നതിനിടയില്‍ ശക്തമായ ഒഴുക്കില്‍പ്പെട്ട് യുവാവിനെ കാണാതായി. മമ്പാട് ബീമ്പുങ്ങല്‍ സ്വദേശി ആഷിഖിനെയാണ് മമ്പാട് ഓടായിക്കല്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജിന് താഴെ വെച്ച് കാണാതായത്. ഇയാളോടൊപ്പം പുഴയിലിറങ്ങിയ മറ്റ് രണ്ട് സുഹൃത്തുക്കള്‍ നീന്തി രക്ഷപ്പെട്ടു. മേഖലയില്‍ പെയ്യുന്ന കനത്ത മഴയെത്തുടര്‍ന്ന് ചാലിയാര്‍ പുഴയില്‍ ജലനിരപ്പ് ഉയരുകയും ശക്തമായ ഒഴുക്കുണ്ടാവുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് പുഴയിലൂടെ ഒഴുകിവന്ന വലിയ മരം കരയ്ക്കടുപ്പിക്കാന്‍ ആഷിഖും സുഹൃത്തുക്കളും ശ്രമിച്ചത്.

എന്നാല്‍ പാലത്തിന് താഴെയുള്ള കുത്തൊഴുക്കിലും ചുഴിയിലും പെട്ട് ആഷിഖ് ഒഴുക്കില്‍പ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ശക്തമായ അടിയൊഴുക്ക് കാരണം യുവാവ് പെട്ടെന്ന് പുഴയില്‍ താഴ്ന്നുപോവുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ അത്ഭുതകരമായി നീന്തി കരയ്ക്കുകയറി.

അപകടവിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സും സിവില്‍ ഡിഫന്‍സും നാട്ടുകാരും പ്രാദേശിക നീന്തല്‍ വിദഗ്ദ്ധരും സ്ഥലത്തെത്തി യുദ്ധകാലാടിസ്ഥാനത്തില്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ കനത്ത മഴയും ചാലിയാറിലെ ശക്തമായ കുത്തൊഴുക്കും രക്ഷാപ്രവര്‍ത്തനത്തിന് കനത്ത വെല്ലുവിളിയാകുന്നുണ്ട്. റബ്ബര്‍ ഡിങ്കികള്‍ അടക്കമുള്ള സജ്ജീകരണങ്ങള്‍ ഉപയോഗിച്ച് പുഴയുടെ താഴേക്കോട്ടുള്ള ഭാഗങ്ങളിലേക്ക് തിരച്ചില്‍ വ്യാപിപ്പിച്ചിരിക്കുകയാണ്. പഞ്ചായത്ത് പ്രസിഡന്റ് ഷമീന കാഞ്ഞിരാല, വൈസ് പ്രസിഡന്റ് നിഷാദ് പാലോളി എന്നവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തന ഏകോപനം നടത്തുന്നത്.

ചിത്രം: കാണാതായ ആഷിഖ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026