l o a d i n g

ഗൾഫ്

റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ 'ഈലാഫ് ഫാമിലി മീറ്റ്': ബത്ഹ യൂണിറ്റിന് കന്നിക്കിരീടം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 7, 2026

റിയാദ്: റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിച്ച 'ഈലാഫ് ഫാമിലി മീറ്റ് 2026' വിവിധ പരിപാടികളോടെ ആവേശകരമായി സമാപിച്ചു. എക്‌സിറ്റ് 18-ലെ ദുറത് മനാഫ് ഇസ്തിറാഹയില്‍ നടന്ന സംഗമം ബത്ഹ ജാലിയാത്ത് മേധാവി ശൈഖ് സ്വാലിഹ് ബിന്‍ സൗദ് അല്‍ സൂമാന്‍ ഉദ്ഘാടനം ചെയ്തു. ശൈഖ് മുഹമ്മദ് ബിന്‍ ബാസ്, റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ദുറസാഖ് സ്വലാഹി, അഡ്വ. അബ്ദുല്‍ ജലീല്‍, നൗഷാദ് കോഴിക്കോട്, മുഹമ്മദ് കുട്ടി കടന്നമണ്ണ, മുജീബ് തൊടികപ്പുലം എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

പ്രവാസികള്‍ക്ക് വേറിട്ടൊരു മാനസികോല്ലാസവും ഒത്തുചേരലും സമ്മാനിച്ച പരിപാടിയില്‍ റിയാദിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് കുടുംബങ്ങളും പ്രവര്‍ത്തകരും പങ്കെടുത്തു. ബത്ഹ, മലസ്, റൗദ, സുമേഷി, അസീസിയ, മംഗ്ലൂര്‍ എന്നീ യൂണിറ്റുകളെ പ്രതിനിധീകരിച്ചാണ് മത്സരങ്ങള്‍ നടന്നത്.

കലാ-കായിക രംഗങ്ങളില്‍ മാറ്റുരച്ച ആവേശപ്പോരാട്ടത്തിനൊടുവില്‍ കൂടുതല്‍ പോയിന്റുകള്‍ നേടി ബത്ഹ യൂണിറ്റ് പ്രഥമ 'ഈലാഫ്' കന്നിക്കിരീടം സ്വന്തമാക്കി. മലസ് യൂണിറ്റാണ് റണ്ണേഴ്‌സ് അപ്പ്. പ്രസംഗം, സംഘഗാനം തുടങ്ങിയ കലാമത്സരങ്ങളും ഫുട്‌ബോള്‍, വടംവലി, റിലേ തുടങ്ങിയ കായിക മത്സരങ്ങളും സംഗമത്തിന് ആവേശം പകര്‍ന്നു. സ്ത്രീകള്‍ക്കായി എം.ജി.എം. (ങഏങ) സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രത്യേക മത്സരങ്ങളും പരിപാടികളും സംഘടിപ്പിച്ചിരുന്നു.

അബ്ദുറസാഖ് എടക്കര, സാജിദ് കൊച്ചി, ഇക്ബാല്‍ വേങ്ങര, ഹനീഫ് മാസ്റ്റര്‍, മുജീബ് ഒതായി, സിബ്ഗത്തുള്ള, മൂസ തലപ്പാടി, ഉമര്‍ ഖാന്‍, അഷ്റഫ് മംഗലാപുരം, റഷീദ് വടക്കന്‍, മാസിന്‍, അബ്ദുനാസര്‍ മണ്ണാര്‍ക്കാട്, ഫിറോസ്, ഫറാസ്, ബാസില്‍ പുളിക്കല്‍, വാജിദ് ചെറുമുക്ക്, ഹാഷിം ആലപ്പുഴ, മിദ്ലാജ് സ്വലാഹി, അബ്ദുല്‍ ഗഫൂര്‍, മുജീബ് ഇരുമ്പുഴി, ആത്തിഫ് ബുഖാരി, അഫ്‌സല്‍ സ്വലാഹി, ഫര്‍ഹാന്‍ ഇസ്ലാഹി, വാജിദ് കരിപ്പൂര്‍, ഫര്‍ഹാന്‍ കാരക്കുന്ന് എന്നിവര്‍ വിവിധ പ്രോഗ്രാമുകള്‍ക്ക് നേതൃത്വം നല്‍കി.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026