l o a d i n g

കായികം

പിഴയ്ക്കുന്ന സാംബാ ചുവടുകള്‍

മുനീര്‍ വാളക്കുട

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 8, 2026

സമ്പന്നമായ ചരിത്രവും പാരമ്പര്യവുമുള്ള ഒരു ഫുട്‌ബോള്‍ ടീമിന്റെ പരാജയം ഒരൊറ്റ മത്സരത്തിന്റെ ഫുഡ്‌ബോള്‍ ഫലമായി മാത്രം വിലയിരുത്താനാവില്ല. പ്രത്യേകിച്ച് ബ്രസീല്‍ പോലൊരു ഫുട്‌ബോള്‍ സാമ്രാജ്യത്തിന്റെ കാര്യമായിരിക്കുമ്പോള്‍. പെലെ മുതല്‍ സീക്കോ വരെയും റൊമാരിയോ മുതല്‍ റൊണാള്‍ഡോ വരെയും റൊണാള്‍ഡീഞ്ഞോ മുതല്‍ നെയ്മര്‍ വരെയും ലോകം വിസ്മയത്തോടെ നോക്കിനിന്ന, കാല്‍പ്പന്തിന്റെ സൗന്ദര്യവും വിജയവും ഒരേ ഭാഷയില്‍ സംസാരിച്ചിരുന്ന പഴയ ബ്രസീലിന്റെ കാര്യമായിരിക്കുമ്പോള്‍.

'ജോഗോ ബോണിറ്റോ' എന്ന ഫുട്‌ബോള്‍ സൗന്ദര്യത്തിന് ലോകമെമ്പാടും മുഖം നല്‍കിയ പാരമ്പര്യവും പല തലമുറകളെയും വിസ്മയിപ്പിച്ച പ്രതിഭകളുടെ നിരയും ബ്രസീലിനെ ഒരു ദേശീയ ടീം എന്നതിനപ്പുറം ആഗോള ഫുട്‌ബോളിന്റെ സാംസ്‌കാരിക പ്രതീകമാക്കി മാറ്റിയിട്ടുണ്ട് എന്നുള്ളത് സത്യമാണ്. ഇത്തരം സമ്പന്നമായ ചരിത്രങ്ങള്‍ ഏറെയുള്ള ആഗോള ഫുട്‌ബോളിന്റെ പ്രതീകമായി മാറിയ ബ്രസീലിന് എവിടം മുതലാണ് പിഴച്ചുതുടങ്ങിയത്?

തെരുവ് ഫുട്‌ബോളാണ് ബ്രസീലിന്റെ ആത്മാവ്. കടല്‍ത്തീരങ്ങളിലും തെരുവുവഴികളിലും വീട്ടുമുറ്റങ്ങളിലും പന്തുതട്ടുക എന്നത് അവരുടെ ഒരു ജീവിതരീതിയുടെ ഭാഗമാണ്. ബ്രസീലിലെ തെരുവ് ഫുട്‌ബോള്‍ വളര്‍ത്തിയത് കളിക്കാരെ മാത്രമായിരുന്നില്ല, അസാധ്യമായ കലാകാരന്മാരെ കൂടിയായിരുന്നു. പെലെ, ഗരിഞ്ച, സീക്കോ, സോക്രട്ടീസ്, റൊമാരിയോ, റൊണാള്‍ഡോ, റിവാള്‍ഡോ, റൊണാള്‍ഡീഞ്ഞോ, അഡ്രിയാനോതെരുവ് ഫുട്‌ബോളില്‍ നിന്ന് ലോകത്തിന്റെ നെറുകയിലേക്ക് നടന്നുകയറിയ ഇതിഹാസങ്ങളില്‍ ചില പേരുകള്‍ മാത്രമാണിത്. യൂറോപ്യന്‍ രാജ്യങ്ങളെപ്പോലെ ബ്രസീലിന്റെ ഫുട്‌ബോള്‍ സംസ്‌കാരം രൂപപ്പെടുന്നത് എഴുതിത്തയ്യാറാക്കിയ തന്ത്രങ്ങളിലൂടെയോ കഠിനമായ പരിശീലനമുറകളിലൂടെയോ മാത്രമല്ല, രാജ്യത്തിന്റെ ജീവിതരീതിയിലൂടെ കൂടിയാണ്. ബ്രസീലില്‍ നിന്ന് പ്രശസ്തിയുടെ ഉയരങ്ങളിലേക്ക് നടന്നുകയറിയ പല താരങ്ങളുടെയും ഫുട്‌ബോളിന്റെ ആദ്യ സര്‍വകലാശാല തെരുവുകള്‍ തന്നെയായിരുന്നു. അമ്പരപ്പിക്കുന്ന ഡ്രിബ്ലിങ്ങിലൂടെ എതിരാളികളെ കബളിപ്പിക്കുന്നതും അസാധ്യമായ ഇടങ്ങളില്‍ നിന്ന് പന്തിനെ ഗോള്‍വലയ്ക്കുള്ളില്‍ എത്തിക്കുന്നതും ആ തെരുവുകളില്‍ നിന്നാണ് അവര്‍ പഠിച്ചെടുത്തത്.

എന്നാല്‍ കാലത്തിനൊപ്പം ഫുട്‌ബോളും മാറി. ശാസ്ത്രീയ പരിശീലനവും ഡാറ്റാ വിശകലനങ്ങളും ശാരീരികക്ഷമതയും ഉയര്‍ന്ന നിലവാരത്തിലുള്ള അക്കാദമി സംവിധാനങ്ങളും ആഗോള ഫുട്‌ബോളിന്റെ പുതിയ മാനദണ്ഡങ്ങളായി മാറി. ബ്രസീലിയന്‍ ഫുട്‌ബോളും പതിയെ ആ മാറ്റത്തിനൊപ്പം സഞ്ചരിച്ചുതുടങ്ങി. തെരുവുകളും കടല്‍ത്തീരങ്ങളും ഉപേക്ഷിച്ച് ചെറുപ്പത്തില്‍തന്നെ കുട്ടികള്‍ പ്രൊഫഷണല്‍ അക്കാദമികളിലേക്ക് മാറിത്തുടങ്ങി. അവിടെ അവര്‍ക്ക് മികച്ച പരിശീലനവും പോഷകാഹാരവും ആധുനിക സാങ്കേതികവിദ്യയും മെഡിക്കല്‍ പിന്തുണയും ആവോളം ലഭിച്ചു. ഈ മാറ്റത്തിന് കൃത്യമായ ഗുണങ്ങളും ഉണ്ടായിരുന്നു. ബ്രസീലിയന്‍ താരങ്ങള്‍ കൂടുതല്‍ അച്ചടക്കമുള്ളവരായി, തന്ത്രപരമായ ബോധം വര്‍ധിച്ചു. യൂറോപ്യന്‍ ക്ലബ് ഫുട്‌ബോളിന്റെ വേഗത്തിനും കായികക്ഷമതയ്ക്കും അനുസരിച്ച് ബ്രസീലിയന്‍ താരങ്ങള്‍ വളര്‍ന്നു.

എന്നാല്‍ അതിനൊപ്പം ഒരു നഷ്ടത്തെക്കുറിച്ചും ബ്രസീലിയന്‍ ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന ആരാധകരും നിരീക്ഷകരും സംസാരിച്ചുതുടങ്ങി. കൃത്യമായ രീതിയില്‍ പരിശീലിക്കപ്പെട്ട താരങ്ങള്‍ സാങ്കേതികപരമായി മികച്ചവരായെങ്കിലും, തെരുവ് ഫുട്‌ബോള്‍ വളര്‍ത്തിയ കാല്‍പന്തിന്റെ ബ്രസീലിയന്‍ സൗന്ദര്യവും സ്വതസിദ്ധമായ ഡ്രിബ്ലിങ്ങും കളിയുടെ ആനന്ദവും പതിയെ മങ്ങിത്തുടങ്ങിയെന്ന് ഫുട്‌ബോള്‍ നിരീക്ഷകരും ആരാധകരും വിലയിരുത്തുന്നുണ്ട്. സാംബാ നൃത്തച്ചുവടുകളുടെ അകമ്പടിയോടെ അഞ്ച് തവണ വിശ്വം വിജയിച്ച് ലോകഫുട്‌ബോളിനെ വരുതിയിലാക്കിയ ഒരു സാമ്രാജ്യത്തിന്റെ പതനത്തിന് ഈ മാറ്റവും കാരണമായിട്ടുണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തലുകള്‍.

ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ബ്രസീല്‍ എന്നാല്‍ ഫുട്‌ബോളിന്റെ ആത്മാവാണ്. അവര്‍ അഞ്ച് തവണ ലോകകപ്പ് നേടിയതുകൊണ്ടു മാത്രം മഹത്വവല്‍ക്കരിച്ച ഒരു ടീമല്ല; ലോകം ഫുട്‌ബോള്‍ കാണുന്ന രീതിയെതന്നെ മാറ്റിമറിച്ചത് കൊണ്ടാണ്. പന്ത് കാലുകളില്‍ എത്തുമ്പോള്‍ അതിനെ വെറും ലക്ഷ്യസ്ഥാനത്തിലേക്ക് എത്തിക്കുന്നതിലല്ല, ആ പ്രവര്‍ത്തനങ്ങളെ ഒരു കലാരൂപമായി കാണാന്‍ ലോകത്തെ പഠിപ്പിച്ചത് ബ്രസീലാണ്. അവര്‍ നേടിയ വിജയങ്ങള്‍ക്കും കിരീടങ്ങള്‍ക്കും അപ്പുറം അവരുടെ കളികള്‍ക്ക് ആനന്ദവും പാരമ്പര്യവും ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇന്നത്തെ ബ്രസീലിന്റെ പതനം ലോക ഫുട്‌ബോളില്‍ ചര്‍ച്ചയാകുന്നുണ്ട്. മറ്റേതെങ്കിലും രാജ്യത്തിന്റെ പരാജയം ഒരു വാര്‍ത്ത മാത്രമാകുമ്പോള്‍, ബ്രസീലിന്റെ പരാജയം ചോദ്യങ്ങളായി മാറുന്നു. കാരണം ഫുട്‌ബോള്‍ ലോകം ഇന്നും പ്രതീക്ഷിക്കുന്നത് ബ്രസീലിന്റെ വെറുമൊരു വിജയം മാത്രമല്ല, ഒരുകാലത്ത് ലോകത്തെ വിസ്മയിപ്പിച്ച ആ കളിയഴകിന്റെ തിരിച്ചുവരവാണ്.

പ്രതിസന്ധികള്‍ ബ്രസീലിന് പുതുമയുള്ള കാര്യമല്ല. ഓരോ പതനത്തിനുശേഷവും പുതിയൊരു തലമുറയെ സൃഷ്ടിച്ച ചരിത്രമുണ്ടവര്‍ക്ക്. ആ രാജ്യത്തിന്റെ ഫുട്‌ബോള്‍ പാരമ്പര്യം ഒരു കളിക്കാരനിലോ ഒരു പരിശീലകനിലോ മാത്രം ഒതുങ്ങിയിട്ടില്ല, ഫുട്‌ബോളിനെ ജീവിതത്തിന്റെ ഭാഗമാക്കിയ ജനതയാണ് അവര്‍. എന്നാല്‍ തിരിച്ചുവരവ് യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ഒരു അടിസ്ഥാന ചോദ്യത്തിന് ബ്രസീല്‍ ഉത്തരം കണ്ടെത്തേണ്ടതുണ്ട്: ശാസ്ത്രീയ പരിശീലനവും ആധുനിക അക്കാദമികളും അനിവാര്യമാണ്, അതില്‍ തര്‍ക്കമില്ല. പക്ഷേ അതിനൊപ്പം തെരുവില്‍നിന്ന് പിടിച്ചെടുത്ത സ്വതസിദ്ധമായ ആ കളിയഴകും എതിരാളികളെ കബളിപ്പിക്കുന്ന ആ ഡ്രിബ്ലിംഗ് പാടവവും കാല്‍പ്പന്താട്ടത്തിന്റെ ആനന്ദവും വീണ്ടും തിരിച്ചുകൊണ്ടുവരാന്‍ കഴിയുമോ? മറ്റുള്ള രാജ്യങ്ങള്‍ക്ക് ഭാവനയില്‍പോലും കാണാന്‍ കഴിയാത്ത പ്രകടനങ്ങള്‍ മൈതാനത്ത് കാഴ്ചവെക്കുന്ന ആ പഴയ ബ്രസീലിനെ കണ്ടെത്താന്‍ കഴിയുമോ?
-മുനീര്‍ വാളക്കുട


Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026