l o a d i n g

ഗൾഫ്

ഇറാനുമായുള്ള വെടിനിര്‍ത്തല്‍ ധാരണ അവസാനിച്ചതായി ഡൊണാള്‍ഡ് ട്രംപ്; എണ്ണക്കച്ചവട വിലക്ക് വീണ്ടും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 8, 2026

അങ്കാറ: ഇറാനുമായി ഒപ്പുവെച്ച വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇനി ടെഹ്‌റാനുമായി ചര്‍ച്ചകള്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാക്കിസ്ഥാന്റെ മധ്യസ്ഥതയിലാണ് വാഷിങ്ടണും ടെഹ്‌റാനും തമ്മില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവെച്ചിരുന്നത്. സ്ഥിരമായൊരു കരാറിലെത്താന്‍ 60 ദിവസത്തെ സമയം ലക്ഷ്യമിട്ടായിരുന്നു ഈ താല്‍ക്കാലിക വെടിനിര്‍ത്തല്‍. എന്നാല്‍ ഖത്തറില്‍ നടന്ന പരോക്ഷ ചര്‍ച്ചകള്‍ കഴിഞ്ഞ ആഴ്ച തീരുമാനമാകാതെ പിരിഞ്ഞു. ഇതിനു പിന്നാലെ ചൊവ്വാഴ്ച യു.എസ് സൈന്യം ഇറാനില്‍ പുതിയ വ്യോമാക്രമണങ്ങളും നടത്തി.

ഇറാനുമായി ഇനിയും ചര്‍ച്ചകള്‍ നടത്തുന്നത് വെറും സമയനഷ്ടം മാത്രമാണെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടേയ്‌ക്കൊപ്പം അങ്കാറയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് പറഞ്ഞു. ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായതിനെ തുടര്‍ന്ന്, ഇറാനുമേല്‍ ഏര്‍പ്പെടുത്തിയിരുന്ന എണ്ണക്കച്ചവട വിലക്ക് യു.എസ് വീണ്ടും നടപ്പിലാക്കി. ജൂണ്‍ 22-ന് നല്‍കിയ ഇളവാണ് ചൊവ്വാഴ്ചയോടെ യു.എസ് ട്രഷറി പിന്‍വലിച്ചത്. ഇടപാടുകള്‍ അവസാനിപ്പിക്കാന്‍ ജൂലൈ 17 വരെയാണ് ഇറാനു നല്‍കിയിരിക്കുന്ന സമയം.

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച ഇറാനെതിരെ യു.എസ് ശക്തമായി തിരിച്ചടിച്ചത് തികച്ചും അനുയോജ്യമായ നടപടിയാണെന്ന് നാറ്റോ മേധാവി മാര്‍ക്ക് റുട്ടേ പ്രതികരിച്ചു. ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ പൂര്‍ണ്ണമായും തുറന്നു നല്‍കണമെന്നാണ് സഖ്യകക്ഷികളുടെ ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026