l o a d i n g

ഗൾഫ്

റിയാദില്‍ അത്യാധുനിക സ്‌റ്റേഡിയം ഉദ്ഘാടനത്തിന് തയാറാകുന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 8, 2026

റിയാദ്: സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന 2027-ലെ ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനായുള്ള ഒരുക്കങ്ങളുടെ ഭാഗമായി, തലസ്ഥാന നഗരിയായ റിയാദിലെ ഇമാം മുഹമ്മദ് ബിന്‍ സൗദ് ഇസ്ലാമിക് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പൂര്‍ത്തിയാകുന്നു. സ്റ്റേഡിയം ഗ്രൗണ്ടില്‍ പ്രകൃതിദത്ത പുല്ല് വെച്ചുപിടിപ്പിക്കുന്ന ജോലികള്‍ ആരംഭിച്ചുകഴിഞ്ഞു. വരും ദിവസങ്ങളില്‍ തന്നെ സ്റ്റേഡിയം ഉദ്ഘാടനത്തിന് സജ്ജമാകും.

കൃത്യമായ സമയക്രമം പാലിച്ചാണ് ഈ വന്‍കിട പ്രോജക്റ്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചത്. മൂന്ന് പ്രധാന ഘട്ടങ്ങളിലായാണ് ഇതിന്റെ നിര്‍മാണം ആസൂത്രണം ചെയ്തത്. 2025 നവംബര്‍ 2 നാണ് ഒന്നാം ഘട്ടം ആരംഭിച്ചത്.

ആധുനിക സവിശേഷതകളോടെ നിര്‍മ്മിക്കുന്ന സ്റ്റേഡിയത്തിന് ഒരേസമയം 22,000 കാണികളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ട്. കളി കാണാനെത്തുന്ന വിഐപി അതിഥികള്‍ക്കായി 135 പേര്‍ക്ക് ഇരിക്കാവുന്ന 9 പ്രത്യേക ബോക്‌സുകളും സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ, മാധ്യമ കവറേജ് മികച്ച രീതിയില്‍ ഉറപ്പാക്കുന്നതിനായി 500 മാധ്യമപ്രവര്‍ത്തകരെ ഒരേസമയം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന അത്യാധുനിക സജ്ജീകരണങ്ങളുള്ള മീഡിയ സെന്ററും സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുണ്ട്.

പുറമെ, കളിക്കാര്‍ക്കായുള്ള ആധുനിക ചേഞ്ചിംഗ് റൂമുകള്‍, പ്രത്യേക പ്രസ് കോണ്‍ഫറന്‍സ് ഹാള്‍, ഔട്ട്‌സൈഡ് ബ്രോഡ്കാസ്റ്റിംഗ് കോംപ്ലക്‌സ് എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. അത്യാധുനിക സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് ഭീമന്‍ സ്‌ക്രീനുകളാണ് മറ്റൊരു ആകര്‍ഷണം.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026