l o a d i n g

ബിസിനസ്

റെഡ് സീ ഗ്ലോബലിന്റെ അമാല റിസോര്‍ട്ടില്‍ സിക്‌സ് സെന്‍സസ് പ്രവര്‍ത്തനം ആരംഭിക്കുന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 8, 2026

റിയാദ്: സൗദി അറേബ്യയുടെ ചെങ്കടല്‍ തീരത്തുള്ള അമാല റിസോര്‍ട്ടിന്റെ ട്രിപ്പിള്‍ ബേ മേഖലയില്‍ 'സിക്‌സ് സെന്‍സസ്' റിസോര്‍ട്ട് പ്രവര്‍ത്തനം ആരംഭിക്കുന്നതായി റെഡ് സീ ഗ്ലോബല്‍ (RSG) പ്രഖ്യാപി ച്ചു. ജൂലൈ പകുതിയോടെ റിസോര്‍ട്ട് ആദ്യ അതിഥികളെ സ്വീകരിച്ചുതുടങ്ങും. സുസ്ഥിരതയിലും പ്രാദേശിക സംസ്‌കാരത്തിലും ഊന്നിയുള്ള പ്രവര്‍ത്തനങ്ങളിലൂടെ സിക്‌സ് സെന്‍സസ് ആഗോളതലത്തില്‍ മികച്ച പ്രശസ്തി നേടിയിട്ടുണ്ടെന്നും, അതുകൊണ്ടുതന്നെ അമാല പദ്ധതിക്ക് ഇവര്‍ ഏറ്റവും അനുയോജ്യരായ പങ്കാളിയാണെന്നും ആര്‍.എസ്.ജി ഗ്രൂപ്പ് സി.ഇ.ഒ ജോണ്‍ പഗാനോ വ്യക്തമാക്കി.

2023-ല്‍ പ്രവര്‍ത്തനം ആരംഭിച്ച 'സിക്‌സ് സെന്‍സസ് സതേണ്‍ ഡ്യൂണ്‍സിനു' ശേഷം, റെഡ് സീ ഗ്ലോബലും സിക്‌സ് സെന്‍സസും തമ്മിലുള്ള സഹകരണത്തില്‍ യാഥാര്‍ത്ഥ്യമാകുന്ന രണ്ടാമത്തെ റിസോര്‍ടാണിത്.

സൗദി അറേബ്യയിലെ പരമ്പരാഗത തീരദേശ വാസ്തുവിദ്യയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് റിസോര്‍ട്ടിന്റെ രൂപകല്‍പ്പന. ചുറ്റുമുള്ള കടല്‍ത്തീരങ്ങള്‍, കണ്ടല്‍ക്കാടുകള്‍, മരുഭൂമിയിലെ പര്‍വ്വതങ്ങള്‍ എന്നിവയുമായി ഇണങ്ങിചേരുന്ന രീതിയിലാണ് ഇതിന്റെ നിര്‍മ്മാണം. 100 സ്യൂട്ടുകളും വില്ലകളും കൂടാതെ 25 ബ്രാന്‍ഡഡ് റെസിഡന്‍സുകളും ഈ പുതിയ റിസോര്‍ട്ടിലുണ്ട്. അത്യാധുനിക സ്പാ, ഹെല്‍ത്ത് സെന്റര്‍, ബയോഹാക്കിംഗ് കേന്ദ്രീകരിച്ചുള്ള റിക്കവറി ലോഞ്ച്, വാട്‌സു പൂള്‍, സൗണ്ട് ഡോം, തെര്‍മല്‍ സൗകര്യങ്ങള്‍ എന്നിവ ഇവിടെ ലഭ്യമാണ്. മൂന്ന് റെസ്റ്റോറന്റുകള്‍, ഒരു ബേക്കറി, കോഫി റോസ്ട്രി, കുക്കിംഗ് സ്‌കൂള്‍ എന്നിവയും റിസോര്‍ട്ടിന്റെ ഭാഗമാണ്.

റിസോര്‍ട്ടിന്റെ മധ്യഭാഗത്തായി ഒരു കണ്ടല്‍ ലഗൂണ്‍ സ്ഥിതി ചെയ്യുന്നു. എര്‍ത്ത് ലാബ്, ലിറ്റില്‍ മാന്‍ഗ്രൂവ് എക്‌സ്‌പ്ലോറര്‍ പ്രോഗ്രാം തുടങ്ങിയ പരിസ്ഥിതി സൗഹൃദ പദ്ധതികളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. അതിഥികള്‍ക്കായി കോറാലിയം, അമാല യാട്ട് ക്ലബ്ബ്, മറൈന്‍ അഡ്വഞ്ചറുകള്‍, മരുഭൂമിയിലെ വിനോദങ്ങള്‍, ഷോപ്പിംഗ്, ഡൈനിങ് തുടങ്ങിയ വിവിധ പ്രവര്‍ത്തനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.

ഈ വര്‍ഷം തന്നെ ഈ പ്രദേശത്ത് ആറ് പുതിയ റിസോര്‍ട്ടുകള്‍ കൂടി പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ട്രിപ്പിള്‍ ബേ മേഖലയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍, 1,600-ല്‍ അധികം ഹോടല്‍ മുറികള്‍ ഇവിടെ സജ്ജമാകും.

സൗദി അറേബ്യയുടെ വിഷന്‍ 2030-ന്റെ ഭാഗമായുള്ള ഏറ്റവും വലിയ മെഗാ പ്രൊജക്റ്റുകളില്‍ ഒന്നാണ് റെഡ് സീ ഗ്ലോബല്‍. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ എണ്ണയില്‍ നിന്ന് വൈവിധ്യവത്കരിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നായി ഇത് മാറിക്കൊണ്ടിരിക്കുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026