l o a d i n g

ഗൾഫ്

റിയാദില്‍ മരിച്ച മലപ്പുറം സ്വദേശി അയ്യൂബ് സഖാഫിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും, ഖബറടക്കം നാളെ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 9, 2026

റിയാദ്: റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ച മലപ്പുറം തിരൂര്‍ വൈലത്തൂര്‍ മണ്ണാറക്കല്‍ സ്വദേശി കൈതക്കാട്ടില്‍ അയ്യൂബ് സഖാഫിയുടെ (39) മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഔദ്യോഗിക നിയമനടപടികള്‍ പൂര്‍ത്തിയായി. അവധി കഴിഞ്ഞ് നാട്ടില്‍ നിന്നും റിയാദില്‍ തിരിച്ചെത്തി മൂന്ന് മാസം പിന്നിടുമ്പോഴായിരുന്നു ഹൃദയാഘാതത്തെ തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം. പ്രമുഖ ഇസ്ലാമിക വിദ്യാഭ്യാസ സമുച്ചയമായ മഅ്ദിന്‍ സ്ഥാപനങ്ങളുടെ താല്‍ക്കാലിക ഓര്‍ഗനൈസറായി അദ്ദേഹം പ്രവര്‍ത്തിച്ചുവരികയായിരുന്നു.

റിയാദിലെ സാമൂഹിക-സാംസ്‌കാരിക രംഗത്ത് സജീവമായിരുന്ന അയ്യൂബ് സഖാഫി, ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ.സി.എഫ്) അസീസിയ ഡിവിഷന്‍ ദാറുല്‍ ബൈദാ യൂണിറ്റ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിരുന്നു. പരേതനായ കുഞ്ഞിമുഹമ്മദ് ഹാജിയാണ് പിതാവ്. മാതാവ്: ഫാത്തിമ. ഭാര്യ: റുമൈസ. റസീന്‍ റബീഹ്, റാസി ആയിഷ എന്നിവര്‍ മക്കളാണ്. നാട്ടില്‍ പിതാവിന്റെ ആണ്ടുനേര്‍ച്ചയുമായി ബന്ധപ്പെട്ട ചടങ്ങുകളും പ്രാര്‍ത്ഥനകളും വീട്ടില്‍ നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് പ്രവാസലോകത്തുനിന്നും അയ്യൂബ് സഖാഫിയുടെ മരണവാര്‍ത്ത കുടുംബത്തെ തേടിയെത്തിയത്.

ഇന്ന് വ്യാഴാഴ്ച (09/07/2026) അസര്‍ നമസ്‌കാരത്തിന് ശേഷം ഉമ്മുല്‍ ഹമാം കിങ് ഖാലിദ് മസ്ജിദില്‍ മയ്യിത്ത് നമസ്‌കാരം നടക്കും. തുടര്‍ന്ന് ശുമൈസി ആശുപത്രിയില്‍ നിന്നും മയ്യിത്ത് റിയാദ് എയര്‍പോര്‍ട്ടിലേക്ക് കൊണ്ടുപോകും. രാത്രി റിയാദില്‍ നിന്നും പുറപ്പെടുന്ന ബോയിങ് വിമാനത്തില്‍ വെള്ളിയാഴ്ച രാവിലെ 7:35-ന് കോഴിക്കോട് എയര്‍പോര്‍ട്ടില്‍ എത്തിക്കും. ഖബറടക്കം വൈലത്തൂര്‍ ചിലവില്‍ ജുമാമസ്ജിദ് ഖബറിസ്ഥാനില്‍ നടക്കും.

മരണാനന്തരമുള്ള ഔദ്യോഗിക നിയമനടപടികള്‍ റിയാദ് ഐ.സി.എഫ് റീജിയന്‍ സെക്രട്ടറി ഇബ്രാഹിം കരീം, ഇ.ആര്‍.ടി സെക്രട്ടറി റസാഖ് വയല്‍ക്കര എന്നിവരുടെ നേതൃത്വത്തിലാണ് പൂര്‍ത്തിയാക്കിയത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026