l o a d i n g

ഗൾഫ്

ഇറാന്റെ മുന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയെ ഖബറടക്കി: മശ്ഹദിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 9, 2026

ടെഹ്‌റാന്‍: വധിക്കപ്പെട്ട ഇറാന്റെ മുന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ സംസ്‌കാരത്തിന് ഇറാനിലെ പുണ്യനഗരമായ മശ്ഹദില്‍ വന്‍ ജനാവലി ഒത്തുകൂടിയത്. ഇറാനിലും അയല്‍രാജ്യമായ ഇറാഖിലുമായി ഒരാഴ്ചയായി നടന്ന വിലാപയാത്രകള്‍ക്കും ചടങ്ങുകള്‍ക്കും ശേഷമാണ് ജന്മനാടായ മശ്ഹദിലെ സംസ്‌കാരം.

ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത പൊതുചടങ്ങുകള്‍ക്ക് ശേഷം ഖാനഇയുടെ അന്തിമ വിലാപയാത്ര പലതവണ വൈകി. ബുധനാഴ്ച ഇറാഖിലെ നജഫ്, കര്‍ബല നഗരങ്ങളിലുണ്ടായ വന്‍ ജനത്തിരക്കാണ് ഇതിന് കാരണമെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ടെഹ്‌റാനില്‍ നിന്ന് മശ്ഹദിലേക്കുള്ള റെയില്‍വേ പാലങ്ങളില്‍ യു.എസ് സേന നടത്തിയ വ്യോമാക്രമണത്തെ തുടര്‍ന്ന് യാത്രകളും തടസ്സപ്പെട്ടിരുന്നു.

വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ മശ്ഹദിലെ ഇമാം റിസ ദേവാലയ പരിസരത്തും തെരുവുകളിലും പതിനായിരക്കണക്കിന് ആളുകളാണ് തടിച്ചുകൂടിയത്. ഉച്ചയ്ക്ക് ശേഷം ആരംഭിച്ച വിലാപയാത്രയ്ക്ക് ശേഷം ഖാംനഇയുടെ ഭൗതികശരീരം ഇവിടെ സംസ്‌കരിച്ചു. ഖാംനഇയുടെ വധത്തിന് കാരണക്കാരനായ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വന്‍ പ്രതിഷേധമാണ് ജനങ്ങള്‍ ഉയര്‍ത്തുന്നത്.

പിതാവിന്റെ വധത്തെ തുടര്‍ന്ന് പുതിയ പരമോന്നത നേതാവായി ചുമതലയേറ്റ മുജ്തബ ഖമേനി ചടങ്ങുകളില്‍ പങ്കെടുത്തിട്ടില്ല. വ്യോമാക്രമണത്തില്‍ അദ്ദേഹത്തിന് പരിക്കേറ്റതായി ഔദ്യോഗിക വിവരങ്ങളുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ചും പരിക്കുകളുടെ വ്യാപ്തിയെക്കുറിച്ചും ഔദ്യോഗികമായി പരസ്പരവിരുദ്ധമായ വിവരങ്ങളാണ് പുറത്തുവരുന്നത്. പിതാവ് കൊല്ലപ്പെട്ട വ്യോമാക്രമണത്തില്‍ അദ്ദേഹത്തിന് പരിക്കേറ്റതായി ഇറാനിയന്‍ ഔദ്യോഗിക കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, പൊതുവേദികളില്‍ അദ്ദേഹം ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ല.

ആരോഗ്യനില ഗുരുതരമല്ലെന്നും കാലില്‍ ഏതാനും തുന്നലുകള്‍ മാത്രമാണുള്ളതെന്നുമാണ് ഇറാന്‍ ആരോഗ്യ മന്ത്രാലയ വൃത്തങ്ങളുടെ ഔദ്യോഗിക വിശദീകരണം. എന്നാല്‍ സുരക്ഷാ കാരണങ്ങളാലും കടുത്ത ഭീഷണികള്‍ ഉള്ളതുകൊണ്ടുമാണ് അദ്ദേഹം പൊതുചടങ്ങുകളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. അതേസമയം, ആക്രമണത്തില്‍ അദ്ദേഹത്തിന് ഗുരുതര പരിക്കുകളുണ്ടെന്നും സംസാരശേഷിയെയും മുഖത്തെയും ബാധിച്ചുവെന്നുമുള്ള തരത്തിലുള്ള അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

ഖാംനഇയെ ഖഹറടക്കിയ ഇറാനിലെ മശ്ഹദ് നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ഇമാം റിസ ദേവാലയം ഷിയാ ഇസ്ലാം വിഭാഗത്തിലെ എട്ടാമത്തെ ഇമാമായ അലി അല്‍-രിദയുടെ മഖ്ബറയാണ്. ലോകത്തിലെ ഏറ്റവും വലിയ പവിത്രമായ മുസ്ലിം ആരാധനാകേന്ദ്രങ്ങളില്‍ ഒന്നാണിത്. ഇറാഖിന് പുറത്ത് ഇറാനില്‍ ഒരേയൊരു ഷിയാ ഇമല്‍ ഖബറിടം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്.

ചരിത്രപരമായി, എട്ടാം നൂറ്റാണ്ടില്‍ അലി അല്‍-രിദയുടെ വധത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ഖബറിടം സ്ഥിതി ചെയ്തിരുന്ന പ്രദേശം പിന്നീട് 'മശ്ഹദ്' (രക്തസാക്ഷിത്വം വരിച്ച സ്ഥലം) എന്ന നഗരമായി വളരുകയായിരുന്നു. ഗസ്‌നവിദ്, സല്‍ജുഖ്, തിമൂറിദ്, സഫവിദ് തുടങ്ങിയ വിവിധ ഭരണകാലഘട്ടങ്ങളില്‍ ഈ ദേവാലയം വിപുലീകരിക്കുകയും പുനര്‍നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്. പേര്‍ഷ്യന്‍-ഇസ്ലാമിക വാസ്തുവിദ്യയുടെ പ്രൗഢി വിളിച്ചോതുന്ന ഈ സമുച്ചയത്തില്‍ മനോഹരമായ കമാനങ്ങളും വലിയ മുറ്റങ്ങളും സ്വര്‍ണ്ണ താഴികക്കുടങ്ങളും ഉള്‍പ്പെടുന്നു. ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് വര്‍ഷം തോറും ഇവിടെയെത്തുന്നത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026