l o a d i n g

ഗൾഫ്

ഡബ്ല്യു.എസ്.ഐ.എസ് 2026: സൗദിയുടെ ആറ് ദേശീയ പദ്ധതികള്‍ക്ക് അംഗീകാരം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 10, 2026

റിയാദ്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിജിറ്റല്‍ നവീകരണം എന്നീ മേഖലകളിലെ മികവിന് സൗദി ഡാറ്റ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റിയുടെ (സെഡായ) ആറ് ദേശീയ പദ്ധതികള്‍ക്ക് ഡബ്ല്യു.എസ്.ഐ.എസ് 2026 പുരസ്‌കാരം ലഭിച്ചതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വിഷന്‍ 2030 വികസന തന്ത്രത്തിന് അനുസൃതമായി ഡിജിറ്റല്‍ മാറ്റം വേഗത്തിലാക്കാനും ഉത്തരവാദിത്തമുള്ള എഐ ഉപയോഗം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതികള്‍.

എഐ സര്‍വീസ് പ്രൊവൈഡര്‍ അക്രഡിറ്റേഷന്‍, എഐ സഹായത്തോടെയുള്ള സ്തനാര്‍ബുദ നിര്‍ണയ പരിപാടി, ജനറേറ്റീവ് എഐ ആക്‌സിലറേറ്റര്‍, ചരിത്രപരമായ മീഡിയ ആര്‍ക്കൈവുകള്‍ ഡിജിറ്റലായി പുനഃസ്ഥാപിക്കുന്ന തഹ്‌സീന്‍, മീഡിയ സെക്ടറിലെ എഐ എത്തിക്‌സ്, ദേശീയ ഡിജിറ്റല്‍ ഐഡന്റിറ്റി പ്ലാറ്റ്ഫോമായ നഫാത് എന്നിവയാണ് പുരസ്‌കാരം നേടിയ പ്രധാന പദ്ധതികള്‍.

സെഡായയുടെ ഒമ്പത് പദ്ധതികളാണ് ഏപ്രിലില്‍ ഡബ്ല്യു.എസ്.ഐ.എസ് പ്രൈസസ് 2026-നായി ഷോര്‍ട്ട്‌ലസ്റ്റ് ചെയ്യപ്പെട്ടിരുന്നത്. ആഗോളതലത്തില്‍ ഡിജിറ്റല്‍ ഇന്‍ക്ലൂഷനും സുസ്ഥിര വികസനവും ലക്ഷ്യമിട്ടാണ് ഇന്റര്‍നാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന്റെ നേതൃത്വത്തില്‍ ഉച്ചകോടി സംഘടിപ്പിച്ചത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026