l o a d i n g

കേരള

വിക്ടർ ജോർജ് ഓർമ്മപ്പെയ്ത്തിൻ്റെ കാൽനൂറ്റാണ്ട്. അനുസ്മരണവും സ്മരണിക കവർ പ്രകാശനവും സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 10, 2026

കോട്ടയം : മാധ്യമപ്രവർത്തകൻ എന്നതിലുപരിയായി മനുഷ്യസ്നേഹിയും സുഹൃദ്ബന്ധങ്ങൾക്ക് എന്നും വിലകൽപ്പിച്ച വ്യക്തിത്വമായിരുന്നു വിക്ടർ ജോർജിന്റെതെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു.

സാഹസികനായ ഫോട്ടോ ജേണലിസ്റ്റ് ആയിരുന്നു വിക്ടർ ജോർജ്. നല്ല ഒരു ചിത്രത്തിന് ആയുള്ള യാത്രയിലായിരുന്നു ആകസ്മിക മരണം. വിക്ടർ ജോർജിനു ശേഷം പ്രകൃതിദുരന്തങ്ങളിൽ കോട്ടയത്ത് ഉൾപ്പെടെ മാധ്യമപ്രവർത്തകർക്ക് ജീവൻ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായി.

മാധ്യമപ്രവർത്തനരംഗത്ത് വെല്ലുവിളികൾ ഏറുകയാണ്.

കോട്ടയം പ്രസ്സ് ക്ലബ് സംഘടിപ്പിച്ച വിക്ടർ ജോർജ് അനുസ്‌മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കർ. .

ദുരന്തങ്ങളിൽപെടുന്ന മാധ്യമപ്രവർത്തകർക്കായി ഒരു പരിരക്ഷാ പദ്ധതി ആവിഷ്കരിക്കേണ്ടത് അനിവാര്യമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ റബർ ബോർഡ് ചെയർമാൻ എൻ.ഹരി അഭിപ്രായപ്പെട്ടു. ഈ കാലഘട്ടം അത്തരത്തിലുള്ള ഒരു പരിരക്ഷ ആവശ്യപ്പെടുന്നുണ്ട്. ഇതിനായി കൂട്ടായ ആലോചന നടത്തണം.

മുൻ എംപി ജോയി എബ്രഹാം ,മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം,പ്രസ് ക്ലബ് പ്രസിഡൻറ് അനീഷ് കുര്യൻ സെക്രട്ടറി ജോബിൻ സെബാസ്‌റ്റ്യൻ , ജോയിൻ്റ് സെക്രട്ടറി ജോസി ബാബു, സംസ്ഥാന സമിതി അംഗം സനിൽകുമാർ എസ് പങ്കെടുത്തു.

വിക്ടർ ജോർജ് വിടവാങ്ങിയതിന്റെ ഇരുപത്തഞ്ചാം വാർഷികത്തോടനുബന്ധിച്ച് കോട്ടയം പ്രസ് ക്ലബ് പുറത്തിറക്കുന്ന വിക്ടർ സ്മരണികയുടെ കവർ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രകാശിപ്പിച്ചു.

വിക്ടർ ജോർജിൻ്റെ കുടുംബാംഗങ്ങളും മാധ്യമ പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു . 2021 ജൂലൈ 9 ന് ഇടുക്കി വെള്ളിയാനിലുണ്ടായ ഉരുൾപൊട്ടൽ ചിത്രം പകർത്തുന്നതിനിടെയാണ് മലയോള മനോരമ ഫോട്ടോഗ്രാഫറായിരുന്ന വിക്ടർ ജോർജിന് ജീവൻ നഷ്‌ടമായത് .

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026