l o a d i n g

ഗൾഫ്

സ്‌നേഹത്തിന്റെയും സേവനത്തിന്റെയും 13-ാം വസന്തം ആഘോഷിച്ച് മലബാര്‍ അടുക്കള ജിദ്ദ; വിദ്യാഭ്യാസ മികവിന് ആദരം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 10, 2026

ജിദ്ദ: പ്രവാസി മലയാളികളുടെ സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ രംഗങ്ങളില്‍ സജീവ സാന്നിധ്യമായ മലബാര്‍ അടുക്കള ജിദ്ദ അതിന്റെ 13-ാം വാര്‍ഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ജിദ്ദയിലെ ഗുഡ് ഹോപ്പ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകളിലും മദ്‌റസ പഠനത്തിലും മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ മെമന്റോകള്‍ നല്‍കി ആദരിച്ചു.

അഹ്ദാബ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അന്‍വര്‍ ഷാജ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വാസു, ഷമീല മൂസ, കെ.ടി. മുനീര്‍, ഖാജ എന്‍ജിനീയര്‍, ഹസന്‍ യമഹ, സലാഹ് കാരാടന്‍, ഡോ. ഫൈസല്‍, നിതേഷ്, റഷീദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സമൂഹത്തിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.

13-ാം വാര്‍ഷികത്തോടനുബന്ധിച്ച് കേക്ക് മുറിച്ച് ആഘോഷങ്ങള്‍ക്ക് മധുരമേകി. വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഓണ്‍ലൈന്‍ മത്സരങ്ങളിലെ വിജയികളെയും ചടങ്ങില്‍ ആദരിച്ചു. അമ്മക്കൊരു കുറിപ്പ്എന്ന ഒ ാണ്‍ലൈന്‍ എഴുത്തുമത്സരത്തില്‍ രാജിയ വീരന്‍ ഒന്നാം സമ്മാനം നേടി. ഓണ്‍ലൈന്‍ ക്വിസ് മത്സരത്തില്‍ ബ്ലെന്‍സി കുര്യന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മാംഗോ റെസിപ്പി മത്സരത്തില്‍ പങ്കെടുത്തവരെയും ചടങ്ങില്‍ ആദരിച്ചു.

ലോക മലബാര്‍ അടുക്കളയുടെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് ജിദ്ദ ചാപ്റ്ററിന്റെ 13-ാം വാര്‍ഷികാഘോഷവും സംഘടിപ്പിച്ചത്. ചടങ്ങില്‍, ജിദ്ദയിലെ A7 Videographer ആസിഫ് പാലത്തിങ്കലിനെ മീഡിയ രംഗത്തെ മികച്ച സേവനങ്ങള്‍ പരിഗണിച്ച് മലബാര്‍ അടുക്കളയുടെ മെമന്റോ നല്‍കി ആദരിച്ചു.

മലബാര്‍ അടുക്കളയുടെ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഷംസീറ, സാഹിറ സവാദ്, ആശിക് റംനാസ്, ശബ്‌ന, ഷാഹിദ ജലീല്‍, സബ്രീന, മുംതാസ്, സുനീറ ഫൈസ, മുബീ അന്‍വര്‍, ലത്തീഫ് മൊഗ്രാല്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. അവതാരകരായ ആയിഷ ഷാമിസ്, ഹന എന്നിവര്‍ ചടങ്ങ് മനോഹരമായി നിയന്ത്രിച്ചു. മുഖ്യസംഘാടകയും കോ-ഓര്‍ഡിനേറ്ററുമായ കുബ്‌റ ലത്തീഫ് ചടങ്ങിന്റെ ആസൂത്രണത്തിനും ഏകോപനത്തിനും നേതൃത്വം നല്‍കി.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026