l o a d i n g

ഗൾഫ്

സൗദി കിരീടാവകാശിയും യു.എസ് പ്രസിഡന്റും ഗള്‍ഫ് സുരക്ഷാ വിഷയം ചര്‍ച്ച ചെയ്തു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 11, 2026

റിയാദ്: ഗള്‍ഫ് മേഖലയില്‍ പുതിയ സംഘര്‍ഷാവസ്ഥ ഉടലെടുത്ത പശ്ചാത്തലത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ടെലിഫോണില്‍ ചര്‍ച്ച നടത്തി. പ്രാദേശിക സുരക്ഷ, സമുദ്ര യാത്രാസുരക്ഷ, യു.എസ്-ഇറാന്‍ ചര്‍ച്ചകള്‍ എന്നിവയാണ് നേതാക്കള്‍ അവലോകനം ചെയ്ത പ്രധാന വിഷയങ്ങള്‍.

വാഷിങ്ടണും ടെഹ്റാനും തമ്മിലുള്ള ചര്‍ച്ചകള്‍ ഉള്‍പ്പെടെയുള്ള പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങളും വിവിധ മേഖലകളില്‍ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും അവര്‍ വിലയിരുത്തി. സമുദ്ര യാത്രാസുരക്ഷ ഉറപ്പാക്കുന്നതിനും അന്താരാഷ്ട്ര കടല്‍പാതകള്‍ സംരക്ഷിക്കുന്നതിനും പ്രാദേശിക സുരക്ഷയും സ്ഥിരതയും മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനും ഇരുനേതാക്കളും ഊന്നല്‍ നല്‍കി.

ഇതിനുപുറമെ, സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റുബിയോയുമായി ഫോണില്‍ സംസാരിച്ചു. മേഖലയിലെ സുരക്ഷയും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിന് തുടര്‍ ഏകോപനവും കൂടിയാലോചനകളും ആവശ്യമാണെന്ന് ഇരുവരും ആവര്‍ത്തിച്ചു വ്യക്തമാക്കി.

യു.എസും ഇറാനും തമ്മിലുള്ള ശത്രുതാപരമായ നീക്കങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങള്‍ക്ക് തിരിച്ചടിയായേക്കാവുന്ന പുതിയ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെയാണ് ഈ ഉന്നതതല ഫോണ്‍ സംഭാഷണങ്ങള്‍ നടന്നത്. ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിച്ച വാണിജ്യ എണ്ണ ടാങ്കറുകള്‍ക്ക് നേരെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇറാനിയന്‍ സേന ആക്രമണം നടത്തിയതാണ് പുതിയ പ്രതിസന്ധിക്ക് കാരണമായത്. ഇത് ഇറാനിലെ ലക്ഷ്യസ്ഥാനങ്ങളില്‍ അമേരിക്കന്‍ വ്യോമാക്രമണത്തിന് വഴിതെളിച്ചു. ഇതിന് മറുപടിയായി ഗള്‍ഫിലെ യു.എസ് സഖ്യകക്ഷികള്‍ക്ക് നേരെ ഇറാന്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയതോടെ വലിയൊരു പ്രാദേശിക സംഘര്‍ഷത്തിന്റെ ഭീതി ഉയര്‍ന്നിരിക്കുകയാണ്.

പുതിയ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ വെടിനിര്‍ത്തല്‍ ഫലത്തില്‍ അവസാനിച്ചതായി ട്രംപ് വെള്ളിയാഴ്ച വ്യക്തമാക്കിയെങ്കിലും, ഇറാനുമായി ചര്‍ച്ചകള്‍ തുടരാന്‍ അമേരിക്ക സമ്മതിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. അതേസമയം, വാഷിങ്ടണും ടെഹ്റാനും ചര്‍ച്ചകളിലേക്ക് മടങ്ങണമെന്ന അന്താരാഷ്ട്ര ആവശ്യം ശക്തമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഈജിപ്തും ഖത്തറും ഇരുവിഭാഗത്തോടും ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രാദേശിക സ്ഥിരതയും അന്താരാഷ്ട്ര കപ്പല്‍പാതകളുടെ സുരക്ഷയും ഉറപ്പാക്കാന്‍ മിതത്വവും സംഭാഷണങ്ങളും നയതന്ത്ര പരിഹാരങ്ങളും വേണമെന്ന് സൗദി അറേബ്യ നിരന്തരം ആവശ്യപ്പെട്ടിട്ടുണ്ട്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026