l o a d i n g

ഗൾഫ്

റ്യാന്‍എയര്‍ വിമാനത്തിന്റെ ജാലകം തകര്‍ന്നു; ഗ്രീസില്‍ അടിയന്തര ലാന്‍ഡിംഗ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 11, 2026

ഏഥന്‍സ്: ഗ്രീസില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെ ബോയിങ് 737 വിമാനത്തിന്റെ ജാലകം തകര്‍ന്നതിനെ തുടര്‍ന്ന് റ്യാന്‍എയര്‍് (Ryanair) വിമാനം അടിയന്തരമായി നിലത്തിറക്കി. വിമാനത്തിന്റെ എന്‍ജിനില്‍ നിന്നു തെറിച്ചുവീണ ഒരു ഭാഗം ഇടിച്ചാണ് ജാലകം തകര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്.

പറന്നുയര്‍ന്ന് അധികം വൈകാതെ ക്യാബിനിലെ ഒരു ജാലകം ഇളകിമാറിയതായി എയര്‍ലൈന്‍ അധികൃതര്‍ ഇമെയില്‍ സന്ദേശത്തില്‍ വ്യക്തമാക്കി. ഗ്ലാസ് തകര്‍ന്നതിനെ തുടര്‍ന്ന് ഒരാള്‍ വിമാനത്തിന് പുറത്തേക്ക് തെറിച്ചുപോകാന്‍ ശ്രമിച്ചതായും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സെര്‍ബിയന്‍ പൗരനായ അറുപതുകളില്‍ പ്രായമുള്ള ഒരാളാണ് ജാലകത്തിലൂടെ തലയും തോളും പുറത്തേക്ക് തൂങ്ങിയ നിലയിലായത്. മറ്റ് യാത്രക്കാര്‍ ചേര്‍ന്ന് ഇയാളെ ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ സുരക്ഷിതമായി അകത്തേക്ക് പിടിച്ചുകയറ്റുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ ഗ്രീസിലെ തെസ്സലോനിക്കിയില്‍ നിന്ന് ജര്‍മ്മനിയിലെ മെമ്മിംഗണിലേക്കുള്ള വിമാനമാണ് ജാലകം ഇളകിമാറിയതിനെ തുടര്‍ന്ന് തിരികെ ഇറക്കിയത്. വിമാനം സാധാരണ നിലയില്‍ ലാന്‍ഡ് ചെയ്യുകയും യാത്രക്കാര്‍ ടെര്‍മിനലിലേക്ക് മടങ്ങുകയും ചെയ്തുവെന്ന് റ്യാ്ന്‍എയര്‍ പ്രസ്താവനയില്‍ അറിയിച്ചു. തെസ്സലോനിക്കിയില്‍വെച്ച് ഒരു യാത്രക്കാരന്‍ വൈദ്യസഹായം ആവശ്യപ്പെടുകയും അത് ലഭ്യമാക്കുകയും ചെയ്തു. യാത്രക്കാരെ പിന്നീട് മറ്റൊരു വിമാനത്തില്‍ മെമ്മിംഗണിലേക്ക് അയച്ചതായും ഐറിഷ് ബജറ്റ് എയര്‍ലൈന്‍ കൂട്ടിച്ചേര്‍ത്തു.

പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ വലിയ ശബ്ദമുണ്ടാവുകയും ജാലകം തകരുകയും സീലിംഗില്‍ നിന്ന് ഓക്‌സിജന്‍ മാസ്‌കുകള്‍ താഴേക്ക് പതിക്കുകയും ചെയ്തതായി യാത്രക്കാര്‍ ഗ്രീന്‍, ജര്‍മ്മന്‍ മാധ്യമങ്ങളോട് വിവരിച്ചു. എന്‍ജിന്റെ ഭാഗങ്ങള്‍ തെറിച്ചാണ് ജാലകം തകര്‍ന്നതെന്ന് യാത്രക്കാര്‍ വിശ്വസിക്കുന്നുണ്ടെങ്കിലും റ്യാന്‍എയര്‍ ഇതുവരെ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

അതേസമയം, മാള്‍ട്ട എയര്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിപ്പിക്കുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്ന് ഐറിഷ് ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. ഗ്രീസിലെയും മാള്‍ട്ടയിലെയും വ്യോമയാന സുരക്ഷാ അന്വേഷണ ഏജന്‍സികള്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും സഹായവും നല്‍കുമെന്ന് ഐ.എ.എ വ്യക്തമാക്കി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026