l o a d i n g

ഗൾഫ്

സൗദി വിപണിയിലേക്ക് കൂടുതല്‍ ഈത്തപ്പഴം എത്തി, വില കുറയുന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 11, 2026

റിയാദ് - മാര്‍ക്കറ്റുകളില്‍ ഈ സീസണിലെ ആദ്യഘട്ട പുതിയ ഈന്തപ്പഴങ്ങളുടെ വരവ് ആരംഭിച്ചതോടെ വില കുറയുന്നു. മൂന്ന് ആഴ്ചകള്‍ക്ക് മുന്‍പ് ആദ്യമായി വിപണിയില്‍ എത്തിയപ്പോള്‍ കിലോക്ക് 80 റിയാല്‍ വരെയായിരുന്നു വില. എന്നാല്‍, വിപണിയിലേക്ക് കൂടുതല്‍ അളവില്‍ ഈന്തപ്പഴങ്ങള്‍ എത്തിത്തുടങ്ങിയതോടെ വില കുത്തനെ താഴേക്ക് പതിക്കുകയും നിലവില്‍ കിലോക്ക് 4 മുതല്‍ 5 റിയാല്‍ വരെയായി കുറയുകയും ചെയ്തിട്ടുണ്ട്.

സീസണിന്റെ തുടക്കത്തില്‍ വില വളരെ ഉയര്‍ന്നതായിരുന്നുവെന്നും പെട്ടി ഒന്നിന് 80 റിയാല്‍ വരെ ഈടാക്കിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ അളവ് കൂടിയപ്പോള്‍ 4 മുതല്‍ 10 റിയാല്‍ വരെയായി ബോക്‌സ് വില കുറഞ്ഞതായും ഈന്തപ്പഴ വിപണന മേഖലയിലെ പ്രമുഖ വ്യാപാരിയായ അബ്ദുള്ള അബ്ദുല്‍ റഹ്‌മാന്‍ അല്‍-ദബ്ബാഗ് പറഞ്ഞു.

റിയാദ് വിപണിയിലേക്ക് വാദി അല്‍-ദവാസിറില്‍ നിന്നുള്ള ഈന്തപ്പഴങ്ങളാണ് ആദ്യം എത്തുന്നത്. അതിനുശേഷം ഒരാഴ്ച മുതല്‍ പത്തു ദിവസത്തിനകം മദീനയില്‍ നിന്നുള്ളവയും, തുടര്‍ന്ന് അല്‍-ഖര്‍ജ്, ഒടുവില്‍ അല്‍-ഖസീം എന്നിവിടങ്ങളില്‍ നിന്നുള്ളവയും വിപണി കീഴടക്കും. ഇതിനുശേഷമാണ് 'അല്‍-സഖാഈ' പോലുള്ള ഉണങ്ങിയ ഈന്തപ്പഴങ്ങള്‍ വരുന്നത്. ഏറ്റവും ഒടുവിലായി വിപണിയിലെത്തുന്നത് ജനപ്രിയമായ 'അല്‍-ബര്‍ഹി' ഇനങ്ങളാണ്.

വിപണിയിലെ ഏറ്റവും വിലയേറിയ ഇനങ്ങളായി കണക്കാക്കപ്പെടുന്നത് അല്‍-സഖാഈ, അല്‍-മജ്ദൂല്‍, അല്‍-സുക്കരി അല്‍-മഫ്തൂഫ് എന്നിവയാണ്. കഴിഞ്ഞ സീസണില്‍ ഇവയുടെ 4 കിലോ വരുന്ന ഒരു ബോക്‌സിന് 550 റിയാലിന് മുകളില്‍ വരെ വിലയുണ്ടായിരുന്നു. ഈ ഇനങ്ങളുടെ ഉല്‍പ്പാദനം താരതമ്യേന കുറവായതിനാലാണ് ഇത്രയും ഉയര്‍ന്ന വില ഈടാക്കുന്നത്. ഇവ സാധാരണയായി ഓഗസ്റ്റ് പകുതിയോടെയോ അവസാനത്തോടെയോ മാത്രമേ വിപണിയില്‍ സജീവമായി ലഭ്യമാകൂ എന്നും അല്‍-ദബ്ബാഗ് കൂട്ടിച്ചേര്‍ത്തു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026