l o a d i n g

ഗൾഫ്

ചില്ലറയില്ല, ബസില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ മന്ത്രിയോട് കണ്ടക്ടര്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 12, 2026

ബെംഗളൂരു: ബസില്‍ ടിക്കറ്റെടുക്കാന്‍ 100 രൂപയുടെ നോട്ട് നല്‍കിയ കര്‍ണാടക ഗതാഗത മന്ത്രിയോട് 'ചില്ലറയില്ലെങ്കില്‍ ഇറങ്ങിപ്പോകാന്‍' ആവശ്യപ്പെട്ട് ബസ് കണ്ടക്ടര്‍. ബെംഗളൂരു നഗരത്തിലെ പൊതുഗതാഗത സൗകര്യങ്ങള്‍ നേരിട്ട് വിലയിരുത്താന്‍ ശനിയാഴ്ച രാത്രി സാധാരണക്കാരനായി ബിഎംടിസി ബസില്‍ രഹസ്യമായി യാത്ര ചെയ്ത കര്‍ണാടക ഗതാഗത മന്ത്രി ഭൈരതി സുരേഷിനാണ് ഈ ദുരനുഭവം ഉണ്ടായത്. ബെംഗളൂരുവിലെ സാധാരണക്കാരായ യാത്രക്കാര്‍ ദിവസേന നേരിടുന്ന ചില്ലറക്ഷാമം എന്ന വലിയ പ്രശ്‌നമാണ് മന്ത്രിയിലൂടെ പുറത്തുവന്നത്.

ഹെബ്ബാള്‍-നാഗഷെട്ടിഹള്ളി റൂട്ടിലോടുന്ന ബസിലായിരുന്നു സംഭവം. ടിക്കറ്റെടുക്കാനായി മന്ത്രി 100 രൂപയുടെ നോട്ട് നല്‍കിയപ്പോള്‍ ചില്ലറയില്ലെന്ന് പറഞ്ഞ് കണ്ടക്ടര്‍ അദ്ദേഹത്തോട് ബസില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. യാത്രക്കാരന്‍ മന്ത്രിയാണെന്ന് അറിയാതെയായിരുന്നു കണ്ടക്ടറുടെ പെരുമാറ്റം. ഏകദേശം രണ്ട് മണിക്കൂറോളം പത്തിലധികം ബിഎംടിസി ബസുകളില്‍ മന്ത്രി ഇത്തരത്തില്‍ രഹസ്യ യാത്ര നടത്തി.

യാത്രയ്ക്കിടയില്‍ ജീവനക്കാരുടെ ഭാഗത്തുനിന്നു ഗുരുതരമായ മറ്റ് വീഴ്ചകളും മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടു. ഫണ്‍ വേള്‍ഡ് സ്റ്റോപ്പില്‍ ഇറങ്ങാന്‍ യാത്രക്കാരന്‍ ആവശ്യപ്പെട്ടിട്ടും ബസ് നിര്‍ത്താതെ പോയ സംഭവത്തില്‍, വീഴ്ച വരുത്തിയ ഡ്രൈവറെയും കണ്ടക്ടറെയും മന്ത്രി സംഭവസ്ഥലത്തു വച്ച് തന്നെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടു. ബസ് യാത്രയ്ക്ക് ശേഷം ഓട്ടോറിക്ഷയില്‍ യാത്ര ചെയ്ത മന്ത്രിക്കു നേരെ അമിത ചാര്‍ജ് ഈടാക്കാനുള്ള ശ്രമവും ഉണ്ടായി.

പൊതുഗതാഗത സംവിധാനത്തിലെ പോരായ്മകള്‍ നേരിട്ട് മനസ്സിലാക്കാനുള്ള ഒരു 'റിയാലിറ്റി ചെക്ക്' ആയിരുന്നു ഈ യാത്രയെന്ന് മന്ത്രി ഭൈരതി സുരേഷ് പിന്നീട് പ്രതികരിച്ചു. ജീവനക്കാരില്‍ അച്ചടക്കവും ഉത്തരവാദിത്തവും ഉറപ്പാക്കാനും യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്താനുമായി വരും ദിവസങ്ങളിലും ബെംഗളൂരു നഗരത്തില്‍ ഇത്തരം മിന്നല്‍ പരിശോധനകള്‍ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. പൊതുഗതാഗത മേഖലയിലെ നിലവാരം ഉയര്‍ത്താന്‍ കര്‍ണാടക സര്‍ക്കാര്‍ കര്‍ശന നടപടികളിലേക്ക് നീങ്ങുമെന്നതിന്റെ സൂചനയാണ് ഈ മിന്നല്‍ പരിശോധന.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026