l o a d i n g

ഗൾഫ്

മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ലക്ഷം ദിര്‍ഹം സമ്മാനമായി നല്‍കി ഷെയ്ഖ് മുഹമ്മദ്; 'നിങ്ങളില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു'

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 12, 2026

ദുബായ്: യുഎഇയില്‍ സെക്കന്‍ഡറി സ്‌കൂള്‍ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അപ്രതീക്ഷിത സമ്മാനം നല്‍കി ആദരിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. മികച്ച വിജയം നേടിയ ഓരോ വിദ്യാര്‍ത്ഥിക്കും 1,00,000 ദിര്‍ഹം (ഏകദേശം 22 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) സാമ്പത്തിക പുരസ്‌കാരവും ഒപ്പം അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിനന്ദന സന്ദേശവുമാണ് സമ്മാനമായി ലഭിച്ചത്.

വിദ്യാര്‍ത്ഥികളുടെ മികച്ച അക്കാദമിക നേട്ടങ്ങളെ അംഗീകരിക്കുന്നതിനൊപ്പം, രാജ്യത്തെ യുവപ്രതിഭകളെ വളര്‍ത്തിയെടുക്കുന്നതിലും വിദ്യാഭ്യാസ പുരോഗതിയെ പ്രോത്സാഹിപ്പിക്കുന്നതിലും യുഎഇ ഭരണകൂടത്തിനുള്ള പ്രതിബദ്ധത വ്യക്തമാക്കുന്നതാണ് ഈ നീക്കം. 'നിങ്ങളുടെ മികച്ച നേട്ടത്തില്‍ അഭിനന്ദനങ്ങള്‍. ഈ സന്തോഷത്തിലും അഭിമാനത്തിലും ഞങ്ങളും നിങ്ങളുടെ കുടുംബത്തോടൊപ്പം പങ്കുചേരുന്നു. നമ്മുടെ പ്രിയപ്പെട്ട രാജ്യത്തിന്റെ വളര്‍ച്ചയുടെയും അഭിവൃദ്ധിയുടെയും പ്രയാണത്തില്‍ മറ്റൊരു നാഴികക്കല്ലുകൂടിയാകുന്ന നിങ്ങളുടെ ഈ ബിരുദനേട്ടത്തില്‍ ഞങ്ങള്‍ രാജ്യത്തെയും അഭിനന്ദിക്കുന്നു,' ഷെയ്ഖ് മുഹമ്മദ് വിദ്യാര്‍ത്ഥികള്‍ക്കയച്ച സന്ദേശത്തില്‍ പറഞ്ഞു.

'ഞങ്ങള്‍ നിങ്ങളില്‍ അഭിമാനിക്കുന്നു... ഞങ്ങള്‍ നിങ്ങളെയാണ് പ്രതീക്ഷിക്കുന്നത്,' എന്ന വാക്കുകളും സമ്മാനപ്പെട്ടിയില്‍ രേഖപ്പെടുത്തിയിരുന്നു. രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍ യുവാക്കള്‍ക്കുള്ള പങ്കിലുള്ള ഭരണനേതൃത്വത്തിന്റെ വിശ്വാസമാണ് ഈ വാക്കുകള്‍ അടിവരയിടുന്നത്. സമ്മാനത്തുകയേക്കാള്‍ തങ്ങള്‍ക്ക് ലഭിച്ച സന്ദേശത്തിന്റെ വൈകാരിക മൂല്യമാണ് വലുതെന്ന് പുരസ്‌കാരം ലഭിച്ച വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു. ഷെയ്ഖ് മുഹമ്മദിന്റെ വാക്കുകള്‍ തങ്ങളുടെ സര്‍വ്വകലാശാലാ പഠനകാലത്തും ഔദ്യോഗിക ജീവിതത്തിലും എപ്പോഴും ഒപ്പമുണ്ടാകുമെന്നും, ഇതൊരു വലിയ ബഹുമതിയും ഒപ്പം ഉത്തരവാദിത്തവുമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വിദ്യാഭ്യാസ രംഗത്തെ മികവിനെ പിന്തുണയ്ക്കുന്നതില്‍ യുഎഇ ഭരണകൂടം നല്‍കുന്ന വലിയ ശ്രദ്ധയാണ് ഈ പുരസ്‌കാരത്തിലൂടെ പ്രകടമാകുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. വിജയത്തിലേക്കും പുതിയ കണ്ടെത്തലുകളിലേക്കും മുന്നേറാന്‍ യുവാക്കള്‍ക്ക് ഇത് വലിയൊരു പ്രചോദനമാണ്. തങ്ങളില്‍ അര്‍പ്പിച്ച ഈ വലിയ വിശ്വാസത്തിന് നന്ദി പറയുന്നതായും, തുടര്‍പഠനത്തിലും മികവ് പുലര്‍ത്തി യുഎഇയുടെ പുരോഗതിക്കും വികസനത്തിനുമായി പങ്കാളികളാകുമെന്നും വിദ്യാര്‍ത്ഥികള്‍ പ്രതിജ്ഞയെടുത്തു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026