l o a d i n g

ഗൾഫ്

ചട്ടലംഘനം: സൗദിയില്‍ 12 റിക്രൂട്ട്മെന്റ് ഓഫീസുകള്‍ക്കെതിരെ നടപടിയുമായി മന്ത്രാലയം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 12, 2026

റിയാദ്: രാജ്യത്തെ തൊഴില്‍ വിപണിയിലെ സുതാര്യത ഉറപ്പുവരുത്തുന്നതിന്റെയും ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന്റെയും ഭാഗമായി 12 റിക്രൂട്ട്മെന്റ് ഓഫീസുകള്‍ക്കെതിരെ കര്‍ശന നിയമനടപടികളുമായി സൗദി മനുഷ്യവിഭവ -സാമൂഹിക വികസന മന്ത്രാലയം. 2026-ന്റെ രണ്ടാം പാദത്തില്‍ നടത്തിയ കര്‍ശനമായ നിരീക്ഷിണങ്ങള്‍ക്കൊടുവിലാണ് നടപടി.

നിയമലംഘനങ്ങള്‍ പരിഹരിക്കാന്‍ നല്‍കിയ സമയപരിധി പാലിക്കാത്തതിനെ തുടര്‍ന്ന് 5 ഓഫീസുകളുടെ പ്രവര്‍ത്തനം മന്ത്രാലയം ഉടനടി സസ്‌പെന്‍ഡ് ചെയ്യുകയും, 7 ഓഫീസുകളുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു.

മന്ത്രാലയം കണ്ടെത്തിയ പ്രധാന വീഴ്ചകള്‍ താഴെ പറയുന്നവയാണ്:

-റിക്രൂട്ട്മെന്റ് പ്രവര്‍ത്തനങ്ങള്‍ക്കും ലേബര്‍ സര്‍വീസുകള്‍ക്കുമുള്ള നിശ്ചിത ചട്ടങ്ങള്‍ ലംഘിക്കുക.

-ഉപഭോക്താക്കള്‍ക്ക് തിരികെ നല്‍കാനുള്ള തുക നല്‍കുന്നതില്‍ വരുത്തിയ കാലതാമസം.

-ഗുണഭോക്താക്കളുടെ പരാതികള്‍ സമയബന്ധിതമായി പരിഹരിക്കാതിരിക്കുക.

റിക്രൂട്ട്മെന്റ് ഓഫീസുകളുടെയും കമ്പനികളുടെയും പ്രവര്‍ത്തനം കൃത്യമായി നിരീക്ഷിക്കുന്നത് തുടരുമെന്നും നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം ആവര്‍ത്തിച്ചു വ്യക്തമാക്കി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026