l o a d i n g

ഗൾഫ്

മാമ്പഴ രുചിയും യോഗയും: ജിദ്ദയില്‍ ഇന്ത്യന്‍ സാംസ്‌കാരിക മേള ശ്രദ്ധേയമായി

Thumbnail
Publisher By     എ.എം. സജിത്ത്
July 13, 2026

ജിദ്ദ - രാജ്യാന്തര യോഗാ ദിനാചരണവും ഇന്ത്യന്‍ മാംഗോ ട്രെയില്‍ പ്രദര്‍ശനവും സമന്വയിപ്പിച്ച് പാര്‍ക്ക് ഹയാത്ത് ഹോട്ടലില്‍ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ ഒരുക്കിയ മനോഹര സായാഹ്നം ശ്രദ്ധേയമായി. 'ഇന്ത്യ: വെല്‍നസ് ആന്റ് ഫ്ളേവേഴ്സ്'' എന്ന പേരിലാണ് സാംസ്‌കാരിക-ഭക്ഷണ മേള ഒരുക്കിയത്.

'ആരോഗ്യകരമായ വാര്‍ദ്ധക്യം യോഗയിലൂടെ' എന്ന ഈ വര്‍ഷത്തെ ആഗോള സന്ദേശമുയര്‍ത്തിപ്പിടിച്ചാണ് 2026-ലെ യോഗാ ദിനാചരണ ചടങ്ങുകള്‍ക്ക് തുടക്കമിട്ടത്. എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ക്കിടയിലും ആരോഗ്യകരമായ ജീവിതശൈലി, പ്രതിരോധ ആരോഗ്യ സംരക്ഷണം, മാനസിക-ശാരീരിക സുസ്ഥിതി എന്നിവ ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു ചടങ്ങുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക വീഡിയോ സന്ദേശം ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.

ചടങ്ങില്‍ സംസാരിച്ച ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന്‍ സൂരി, ഇന്ത്യയില്‍ ഉത്ഭവിച്ച യോഗ ഇന്ന് ലോകമെമ്പാടുമുള്ള വിവിധ രാജ്യക്കാരും സംസ്‌കാരങ്ങളിലുള്ളവരും എല്ലാ പ്രായക്കാരുമായ ആളുകള്‍ നെഞ്ചിലേറ്റിയ ആഗോള പരിശീലനമായി മാറിയിരിക്കുന്നുവെന്ന് ഓര്‍മ്മിപ്പിച്ചു. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള സാംസ്‌കാരിക-വ്യാപാര ബന്ധങ്ങളെ കൂടുതല്‍ ദൃഢമാക്കാന്‍ ഇത്തരം കൂട്ടായ്മകള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നമുക്ക് കൂടുതല്‍ കാലം ജീവിക്കണമെന്നാണ് ആഗ്രഹം, എന്നാല്‍ നല്ല ആരോഗ്യത്തോടെയും ചടുലതയോടെയും മാനസിക വ്യക്തതയോടെയും വൈകാരിക സന്തുലിതാവസ്ഥയോടെയും മികച്ച രീതിയില്‍ ജീവിക്കുക എന്നതായിരിക്കണം യഥാര്‍ത്ഥ ലക്ഷ്യം -കോണ്‍സല്‍ ജനറല്‍ പറഞ്ഞു. സൗദിയില്‍ യോഗയെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിലും അത് ജനങ്ങളിലേക്ക് എത്തിക്കുന്നതിലും സൗദി യോഗ കമ്മിറ്റി വഹിക്കുന്ന പങ്കിനെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.

മേളയുടെ സാംസ്‌കാരിക ഭാഗമായി അതുല്യ അബീഷ് അവതരിപ്പിച്ച 'നാട്യയോഗ' കാണികള്‍ക്ക് ദൃശ്യവിരുന്നായി. യോഗാ ദിനാചരണം കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായി തുടക്കക്കാര്‍ക്കായി പ്രത്യേക ഇന്‍ഡോര്‍ ഹാളില്‍ യോഗാ ക്ലാസുകളും വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ ഒരുക്കിയിരുന്നു. കുട്ടികളും മുതിര്‍ന്നവരുമടക്കം നിരവധി പേരാണ് ഇതില്‍ പങ്കാളികളായത്.

ആരോഗ്യ സംരക്ഷണത്തോടൊപ്പം ഇന്ത്യന്‍ മാമ്പഴങ്ങളുടെ മധുരവും വൈവിധ്യവും വിളിച്ചോതുന്ന 'മാംഗോ ട്രെയില്‍' അതിഥികള്‍ക്ക് തികച്ചും വ്യത്യസ്തമായ അനുഭവമായി. ഉത്തരേന്ത്യയില്‍നിന്നുള്ള പ്രീമിയം ഇനങ്ങളായ ചൗസ, അമ്രപാലി, മല്ലിക തുടങ്ങിയ മാമ്പഴ ഇനങ്ങള്‍ ഇന്ത്യയുടെ സമ്പന്നമായ കാര്‍ഷിക പാരമ്പര്യത്തിന്റെ നേര്‍ക്കാഴ്ചയായി.

രുചിയൂറുന്ന മാംഗോ ലസ്സി, മാംഗോ ഫലൂദ, മാംഗോ സലാഡുകള്‍ എന്നിവ മുതല്‍ മാംഗോ അച്ചാര്‍, ടാര്‍ട്ട്, പേസ്ട്രികള്‍, കൂടാതെ അറബിക് മധുരപലഹാരമായ മാംഗോ കുനാഫ വരെ നീളുന്ന വിപുലമായ മാമ്പഴ വിഭവങ്ങളാണ് അതിഥികള്‍ക്കായി ഒരുക്കിയിരുന്നത്. ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ സഹകരണത്തോടെയാണ് വിഭവങ്ങള്‍ തയാറാക്കിയത്.

ഇന്ത്യയുടെ സമഗ്രമായ ആരോഗ്യ പാരമ്പര്യം, കാര്‍ഷിക മികവ്, വൈവിധ്യമാര്‍ന്ന പാചകരീതികള്‍ എന്നിവ ആഘോഷമാക്കിയ ചടങ്ങില്‍ സൗദിയില്‍നിന്നുള്ള മാധ്യമ. കാര്‍ഷിക മന്ത്രാലയങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍, ഇന്ത്യന്‍ സമൂഹത്തിലെ പ്രമുഖര്‍, വിവിധ രാജ്യങ്ങളുടെ കോണ്‍സുല്‍ ജനറല്‍മാര്‍ എന്നിവരുള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള സാംസ്‌കാരിക-വ്യാപാര ബന്ധങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ മേളക്ക് സാധിച്ചു.

Photo Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026