l o a d i n g

സാംസ്കാരികം

മലയാളത്തിലെ ആദ്യ AI സിനിമ 'വാഗ്ദത്തഭൂമി'യുടെ പോസ്റ്റര്‍ പ്രകാശനം മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിര്‍വഹിച്ചു

Thumbnail
Publisher By     ഷംനാദ് കരുനാഗപ്പള്ളി
July 13, 2026

തിരുവനന്തപുരം: മലയാള സിനിമയുടെ ചരിത്രത്തില്‍ പുതിയ സാങ്കേതിക അധ്യായം കുറിക്കുന്ന ആദ്യ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സിനിമയായ വാഗ്ദത്തഭൂമിയുടെ പോസ്റ്റര്‍ പ്രകാശനം കേരള സംസ്ഥാന മുഖ്യമന്ത്രി വി.ഡി. സതീശന്‍ തിരുവനന്തപുരത്ത് നിര്‍വഹിച്ചു. ചടങ്ങില്‍ ചിത്രത്തിന്റെ നിര്‍മാതാവ് ഷാജു വാലപ്പന്‍ സന്നിഹിതനായിരുന്നു.

പ്രശസ്ത സംവിധായകനും കാര്‍ട്ടൂണിസ്റ്റുമായ സിദ്ദിക്ക് പറവൂര്‍ സംവിധാനം ചെയ്യുന്ന വാഗ്ദത്തഭൂമി മലയാള ചലച്ചിത്രരംഗത്ത് AI സാങ്കേതികവിദ്യയുടെ സാധ്യതകള്‍ സൃഷ്ടിപരമായി ഉപയോഗിക്കുന്ന വ്യത്യസ്തമായൊരു സിനിമാ പരീക്ഷണമാണ്. പരമ്പരാഗത ചലച്ചിത്രഭാഷയും നവീന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയും സമന്വയിപ്പിച്ച് മനുഷ്യബന്ധങ്ങളും സാമൂഹിക യാഥാര്‍ത്ഥ്യങ്ങളും അവതരിപ്പിക്കുന്ന ചിത്രമാണിത്.

കേരളത്തിലെ മലയോര ജീവിത പശ്ചാത്തലത്തില്‍ ഭൂമിയോടും ഓര്‍മ്മകളോടും വേരുകളോടുമുള്ള മനുഷ്യന്റെ ആത്മബന്ധമാണ് വാഗ്ദത്തഭൂമിയുടെ പ്രധാന പ്രമേയം. പുതിയ തലമുറയുടെ വിദേശ കുടിയേറ്റവും, പൂര്‍വികരുടെ ഓര്‍മ്മകള്‍ നിറഞ്ഞ ജന്മനാടുമായുള്ള ബന്ധവും, പ്രകൃതിയോടുള്ള മനുഷ്യന്റെ ഉത്തരവാദിത്വവും ചിത്രം ചര്‍ച്ച ചെയ്യുന്നു.

AI സാങ്കേതികവിദ്യ ഉപയോഗിച്ച് കഥാപാത്രങ്ങള്‍, ദൃശ്യാവിഷ്‌കാരം, സിനിമാറ്റിക് അന്തരീക്ഷം എന്നിവ രൂപപ്പെടുത്തുന്ന ഈ ചിത്രം മലയാള സിനിമയില്‍ പുതിയ സൃഷ്ടിപരമായ സാധ്യതകളിലേക്കുള്ള ചുവടുവയ്പ്പായി മാറുന്നു. ലോക സിനിമയില്‍ വേഗത്തില്‍ വളര്‍ന്നുവരുന്ന AI ഫിലിം മേക്കിംഗ് മേഖലയിലേക്ക് മലയാള സിനിമയുടെ സാന്നിധ്യം രേഖപ്പെടുത്തുന്ന ശ്രമം കൂടിയാണ് വാഗ്ദത്തഭൂമി.

വാലപ്പന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷാജു വാലപ്പന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ സംവിധാനം സിദ്ദിക്ക് പറവൂര്‍ നിര്‍വഹിക്കുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026