l o a d i n g

കേരള

ഇത്തിരിനേരം ഒത്തിരി കാര്യം: കാപ്പാ കേസ് പ്രതി ആര്‍.സുഗതന്‍ ജയിലില്‍ വെച്ച് വീണ്ടും സത്യപ്രതിജ്ഞ ചെയ്തു; 'പ്രിയദര്‍ശിനി' സൗജന്യ യാത്രാ പദ്ധതിയില്‍ പ്രതിദിനം 3 കോടിയുടെ സൗജന്യ ടിക്കറ്റ്, ദുരൂഹസാഹചര്യത്തില്‍ യുവതി തൂങ്ങിമരിച്ചു: ആണ്‍ സുഹൃത്ത് കസ്റ്റഡിയില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 14, 2026

കാപ്പാ കേസ് പ്രതി ആര്‍.സുഗതന്‍ ജയിലില്‍ വെച്ച് വീണ്ടും സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: കോര്‍പറേഷന്‍ കൗണ്‍സിലര്‍ ആര്‍.സുഗതന്‍ കാപ്പാ കേസില്‍ ജയിലിലായതിനെത്തുടര്‍ന്ന് വിയ്യൂര്‍ ജയിലില്‍ വെച്ച് വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. മേയര്‍ വി.വി. രാജേഷ് ഈശ്വരനാമത്തില്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുന്‍പ് ദൈവങ്ങളുടെയും ബലിദാനികളുടെയും നാമത്തില്‍ നടത്തിയ സത്യപ്രതിജ്ഞ കോടതി അസാധുവാക്കിയതിനെത്തുടര്‍ന്നാണ് കൗണ്‍സിലര്‍മാര്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടി വന്നത്. കാപ്പ കേസില്‍ പ്രതിയായതിനെത്തുടര്‍ന്ന് റിമാന്‍ഡിലായ സുഗതന് ജയിലില്‍ വെച്ച് സത്യപ്രതിജ്ഞ ചെയ്യേണ്ടി വരികയായിരുന്നു. എന്നാല്‍ ജയില്‍വാസത്തിനിടയില്‍ അടുത്ത 6 മാസത്തെ കൗണ്‍സില്‍ യോഗങ്ങളില്‍ സുഗതന് പങ്കെടുക്കാനാകുമോ എന്ന ആശങ്ക നിലനില്‍ക്കുന്നതിനാല്‍, അവധിക്കായുള്ള അപേക്ഷ നിയമോപദേശത്തിനായി വിട്ടിരിക്കുകയാണ്. കേസില്‍ പ്രതിയായ അംഗം ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് കേരളത്തില്‍ ഇതാദ്യമാണ്.

'പ്രിയദര്‍ശിനി' സൗജന്യ യാത്രാ പദ്ധതിയില്‍ ഒരു മാസത്തിനിടെ അധികമായെത്തിയത് 5 ലക്ഷം യാത്രക്കാര്‍: പ്രതിദിനം 3 കോടിയുടെ സൗജന്യ ടിക്കറ്റ്

തിരുവനന്തപുരം: സ്ത്രീകള്‍ക്കായുള്ള യുഡിഎഫ് സര്‍ക്കാരിന്റെ 'പ്രിയദര്‍ശിനി' സൗജന്യ യാത്രാ പദ്ധതി ആരംഭിച്ച് ഒരു മാസം തികയുമ്പോള്‍ പ്രതീക്ഷിച്ചതിലും വലിയ വിജയമായി മാറുന്നു. കെഎസ്ആര്‍ടിസിയില്‍ അധികമായി 5 ലക്ഷം വനിതാ യാത്രക്കാരാണു എത്തിയത്. പ്രതിദിനം 2.5 കോടി മുതല്‍ 3 കോടി രൂപ വരെ സൗജന്യ ടിക്കറ്റുകള്‍ നല്‍കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. ആകെ യാത്രക്കാരില്‍ സ്ത്രീകളുടെ വിഹിതം 40 മുതല്‍ 50% വരെയായിരുന്നത് ഇപ്പോള്‍ 60% ആയി ഉയര്‍ന്നു. ഇരുചക്രവാഹനങ്ങളിലും കാറുകളിലും യാത്ര ചെയ്തിരുന്ന വലിയൊരു വിഭാഗം വനിതകള്‍ ബസുകളിലേക്ക് മാറിയതോടെ തിരക്ക് വര്‍ധിച്ചിട്ടുണ്ട്. ബജറ്റില്‍ 600 കോടി രൂപ നീക്കിവെച്ച ഈ പദ്ധതി 3125 ഓര്‍ഡിനറി ബസുകളിലാണ് നടപ്പാക്കുന്നത്.

അടൂരില്‍ ദുരൂഹസാഹചര്യത്തില്‍ യുവതി തൂങ്ങിമരിച്ചു: ആണ്‍ സുഹൃത്ത് കസ്റ്റഡിയില്‍

അടൂര്‍: കണ്ണങ്കോട് ഷെഹനയെ (31) വീടിനുള്ളിലെ സ്റ്റെയര്‍കെയ്സിന്റെ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന ആണ്‍ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അയല്‍വാസി വിവരം അറിയിച്ചതിനെത്തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലര്‍ സ്ഥലത്തെത്തുകയും പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. പൊലീസ് എത്തിയപ്പോള്‍ യുവാവ് വീടിനുള്ളില്‍ ഇരിക്കുകയായിരുന്നുവെന്നും ശരീരത്തില്‍ രക്തം കണ്ടതിനെത്തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തതെന്നും ഡിവൈഎസ്പി അറിയിച്ചു. കുളനടയിലെ സ്വകാര്യ ബാങ്ക് ജീവനക്കാരിയായ ഷെഹന ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു. ശാസ്ത്രീയ പരിശോധനയ്ക്കും പോസ്റ്റ്മോര്‍ട്ടത്തിനും ശേഷമേ മരണകാരണം വ്യക്തമാകൂ.

ചിത്രം: 1. സുഗതന്‍ സത്യപ്രതിജ്ഞ ചെയ്യുന്നു. 2. ദരൂഹസാഹചര്യത്തില്‍ മരിച്ച ഷെഹന.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026