l o a d i n g

കായികം

വിവാദങ്ങള്‍ക്കൊടുവില്‍ ഫ്രഞ്ച് റഫറി ലെറ്റിക്സിയറെ ഫിഫ ഒഴിവാക്കി; അറബ് പ്രതിനിധികളായി അദ്ഹവും ജലാലും തുടരും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 14, 2026

ന്യൂയോര്‍ക്ക്- യുഎസ്എ, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലായി പുരോഗമിക്കുന്ന 2026 ഫിഫ ലോകകപ്പ് അന്തിമ ഘട്ടങ്ങളിലേക്ക് കടക്കാനിരിക്കെ റഫറിമാരുടെ അന്തിമ പട്ടിക ഫിഫ പുറത്തുവിട്ടു. സെമിഫൈനലിലേക്ക് യോഗ്യത നേടിയ രാജ്യങ്ങളില്‍നിന്നുള്ള പ്രധാന റഫറിമാരെ മുഴുവന്‍ ഒഴിവാക്കിയാണ് ഫിഫ പുതിയ പട്ടിക തയാറാക്കിയിരിക്കുന്നത്. ഈ പട്ടികയില്‍ നിന്ന് ഫ്രഞ്ച് റഫറിയായ ഫ്രാന്‍സ്വാ ലെറ്റിക്സിയറെ ഒഴിവാക്കിയതാണ് ഇപ്പോള്‍ പ്രധാന കായിക വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത്.

റൗണ്ട് ഓഫ് 16-ല്‍ മെഴ്സിഡസ് ബെന്‍സ് സ്റ്റേഡിയത്തില്‍ നടന്ന ഈജിപ്ത് - അര്‍ജന്റീന മത്സരത്തോടെയാണ് (23) ലെറ്റിക്സിയറുടെ പേര് വിവാദങ്ങളിലേക്ക് വലിച്ചിഴക്കപ്പെട്ടത്. മത്സരത്തില്‍ ഫ്രഞ്ച് റഫറി അര്‍ജന്റീനക്ക് അനുകൂലമായി ഏകപക്ഷീയ തീരുമാനങ്ങളെടുത്തു എന്ന കനത്ത ആരോപണവുമായി ഈജിപ്ഷ്യന്‍ ടീമും ആരാധകരും രംഗത്തെത്തിയിരുന്നു. ഈജിപ്തിന്റെ ലോകകപ്പ് മോഹങ്ങള്‍ക്ക് തടയിട്ടത് റഫറിയുടെ പക്ഷപാതപരമായ തീരുമാനങ്ങളാണെന്നാണ് അവരുടെ ആരോപണം.

ഈജിപ്ഷ്യന്‍ താരം മുസ്തഫ സിക്കോ നേടിയ മികച്ചൊരു ഗോള്‍, അതിന് തൊട്ടുമുന്‍പ് സഹതാരം മര്‍വാന്‍ ആതിയ ഫൗള്‍ ചെയ്തുവെന്ന് കാണിച്ച് ലെറ്റിക്സിയര്‍ റദ്ദാക്കിയിരുന്നു. കൂടാതെ മത്സരത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ ഈജിപ്ത് നായകന്‍ മുഹമ്മദ് സലാഹിനെ ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിന് പെനാല്‍റ്റി അനുവദിക്കാതിരിക്കുകയും, ആ തീരുമാനം പുനഃപരിശോധിക്കാന്‍ വീഡിയോ അസിസ്റ്റന്റ് റഫറി (വാര്‍) സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ വിസമ്മതിക്കുകയും ചെയ്തത് വലിയ രീതിയിലുള്ള തര്‍ക്കങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവെച്ചിരുന്നു.

അതേസമയം, പ്രമുഖ ഫ്രഞ്ച് ദിനപത്രമായ 'എല്‍ എക്വിപ്പ്' വ്യക്തമാക്കുന്നത് അനുസരിച്ച് ഫ്രാന്‍സ് സെമിഫൈനലിലേക്ക് യോഗ്യത നേടിയതാണ് ലെറ്റിക്സിയര്‍, ക്ലെമന്റ് ടര്‍പിന്‍ എന്നീ ഫ്രഞ്ച് റഫറിമാരെ ടൂര്‍ണമെന്റിലെ അവശേഷിക്കുന്ന മത്സരങ്ങളില്‍നിന്ന് ഒഴിവാക്കാന്‍ പ്രധാന കാരണം. ടൂര്‍ണമെന്റില്‍ നിലവില്‍ മത്സരിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളില്‍നിന്നുള്ള റഫറിമാരെ നിര്‍ണായക മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ അനുവദിക്കില്ലെന്ന ഫിഫയുടെ കര്‍ശനമായ സുതാര്യത നിയമമാണ് ഇവിടെ നടപ്പായിരിക്കുന്നത്.

ഫ്രഞ്ച് റഫറിമാര്‍ക്ക് ലോകകപ്പ് നഷ്ടമായപ്പോള്‍, ശേഷിക്കുന്ന മത്സരങ്ങളില്‍ അറബ് കരുത്ത് തെളിയിക്കാന്‍ ജോര്‍ദാന്‍ റഫറിയായ അദ്ഹം മഖാദ്‌മെയെയും മൊറോക്കന്‍ റഫറിയായ ജലാല്‍ ജെയ്ദിനെയും ഫിഫ തെരഞ്ഞെടുത്തു. ഇതോടൊപ്പം സെമിഫൈനല്‍, ഫൈനല്‍, മൂന്ന്-നാല് സ്ഥാനക്കാര്‍ക്കായുള്ള മത്സരങ്ങള്‍ എന്നിവ നിയന്ത്രിക്കാനായി 18 വീഡിയോ റഫറിമാരെയും ഫിഫ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഫ്രഞ്ച് റഫറിയായ ജെറോം ബ്രിസാര്‍ഡിനെ അസിസ്റ്റന്റ് വീഡിയോ റഫറിയായി ഫിഫ നിലനിര്‍ത്തിയിട്ടുണ്ട്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026