l o a d i n g

ഗൾഫ്

കാരുണ്യത്തിന്റെ കരങ്ങളുമായി ജിദ്ദ പാലക്കാട് കെ.എം.സി.സി, 10 ലക്ഷത്തിന്റെ ചികിത്സാ സഹായ പദ്ധതി പ്രഖ്യാപിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 14, 2026

ജിദ്ദ- നിര്‍ദ്ധരരും നിരാലംബരുമായ രോഗികള്‍ക്ക് ചികിത്സാ ധനസഹായ പദ്ധതിയുമായി ജിദ്ദ പാലക്കാട് ജില്ലാ കെ.എം.സി.സി. കെയര്‍ ആന്റ് ക്യൂര്‍ എന്ന പേരില്‍ പാലക്കാട് ജില്ലയില്‍ നിന്നുള്ള അര്‍ഹരായ മുന്നൂറോളം രോഗികളെയാണ് പദ്ധതിയിലേക്ക് പരിഗണിക്കുന്നത്.
ഇതിന്റെ ഭാഗമായി 10 ലക്ഷത്തില്‍പരം രൂപയുടെ ആരോഗ്യ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക്് ആദ്യഘട്ടത്തില്‍ തുടക്കം കുറിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതിന്റെ ഉദ്ഘാടനം അടുത്ത മാസം ചെര്‍പ്പുളശ്ശേരിയില്‍ നടത്തും.

ജിദ്ദയിലെ കലാ, കായിക ജീവകാരുണ്യ മേഖലകളില്‍ സജീവ സാന്നിദ്ധ്യമായ പാലക്കാട് ജില്ലാ കെ.എം.സി.സി രണ്ട് വര്‍ഷത്തിനിടെ, ഒരു കോടിയിലധികം രൂപയുടെ പ്രവര്‍ത്തന പദ്ധതികള്‍ നടപ്പാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം പാലക്കാട് ജില്ലയിലെ 250 ഓളം സമര്‍ഥരായ വിദ്യാര്‍ഥികള്‍ക്ക് സി.എച്ച് മുഹമ്മദ് കോയയുടെ പേരില്‍ എജ്യുസ്‌കോളര്‍ഷിപ്പ് പദ്ധതി വഴി 15 ലക്ഷത്തോളം രൂപ വിതരണം ചെയ്തിരുന്നു.

പാവപ്പെട്ട രോഗികള്‍ക്ക് കരുതലാവുക എന്ന ലക്ഷ്യത്തോടെയാണ് ഈ വര്‍ഷം ആരോഗ്യ മേഖലയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇതിനായി ജില്ലാ കമ്മിറ്റിക്ക് കീഴിലുള്ള 12 മണ്ഡലം കമ്മിറ്റികളുടെയും 40 ഓളം പഞ്ചായത്ത് കമ്മിറ്റികളുടെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുക. മണ്ണാര്‍ക്കാട് സി.എച്ച് സെന്ററിനും ജിദ്ദ ആലത്തൂര്‍ മണ്ഡലം കെ.എം.സി.സി വൈസ് പ്രസിഡന്റ് അന്‍ഷാദിന്റെ മകന്‍ മുഹമ്മദ് അഹിയാന്റെ ചികിത്സക്കും ധനസഹായം നല്‍കും.

പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ഹബീബുള്ള പട്ടാമ്പി, ജനറല്‍ സെക്രട്ടറി കുഞ്ഞിമുഹമ്മദ് കോട്ടോപ്പാടം, ട്രഷറര്‍ ഷഹീന്‍ തച്ചമ്പാറ, ഓര്‍ഗനൈസിങ് സെക്രട്ടറി യൂസഫലി തിരുവേഗപ്പുറ വൈസ് പ്രസിഡന്റ് മുഹമ്മദലി കാഞ്ഞിരപ്പുഴ എന്നിവര്‍ സംബന്ധിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026