l o a d i n g

കായികം

ദമ്മാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന് പുതിയ ഭാരവാഹികള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 14, 2026

മ്മാം: കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസി ഫുട്‌ബോള്‍ ക്ലബ്ബുകളുടെ കൂട്ടായ്മയായ ദമ്മാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (ഡിഫ) 2026-2027 വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ദമ്മാമിലെ റോസ് ഗാര്‍ഡന്‍ റെസ്റ്റാറന്റ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ജനറല്‍ ബോഡി യോഗത്തില്‍ ഐകകണ്‌ഠ്യേനയാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഷമീര്‍ കൊടിയത്തൂര്‍ (പ്രസിഡന്റ്), ശംസുദ്ദീന്‍ വാഴക്കാട് (ജനറല്‍ സെക്രട്ടറി), റിയാസ് പറളി (ട്രഷറര്‍), അഷറഫ് എടവണ്ണ, ഷഫീര്‍ മണലോടി, തോമസ് തൈപറമ്പില്‍, ആഷി നെല്ലിക്കുന്ന്, ഫസല്‍ ജിഫ്രി (വൈസ് പ്രസിഡന്റുമാര്‍), ഷാമില്‍ സി.എം.ട്ടി, ആസിഫ് മേലങ്ങാടി, ഷമീം കുനിയില്‍, ജാബിര്‍ ഷൗക്കത്ത്, മുഹമ്മദ് അനസ് മാള (ജോയിന്റ് സെക്രട്ടറിമാര്‍) തുടങ്ങിയവരാണ് തിരഞ്ഞെടുത്ത ഭാരവാഹികള്‍.

പുതിയ ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാനായി സക്കീര്‍ വള്ളക്കടവിനെ തിരഞ്ഞെടുത്തു. ശരീഫ് മാണൂര്‍, അബ്ദുല്‍ റാസിഖ് വള്ളിക്കുന്ന്, നസീബ് വാഴക്കാട്, അന്‍വര്‍ തൃശൂര്‍, നവാസ് മാനു, അനീഷ് താനൂര്‍, ശിവദാസ് തിരുനിലാക്കുന്ന്, ശുക്കൂര്‍ ആലിക്കല്‍, മുഹമ്മദ് ഷഹീം കുന്നംകുളം എന്നിവരാണ് മറ്റ് ടെക്‌നിക്കല്‍ കമ്മിറ്റി അംഗങ്ങള്‍.

ഡിഫയുടെ പുതിയ രക്ഷാധികാരികളായി വില്‍ഫ്രഡ് ആഡ്രൂസ്, റഫീഖ് കൂട്ടിലങ്ങാടി, മുജീബ് കളത്തില്‍ എന്നിവരെ തിരഞ്ഞെടുത്തു. ഡിഫയുടെ വിവിധ വെല്‍ഫെയര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി റസാക്ക് ബാവു (ചെയര്‍മാന്‍), നൗഷാദ് മുത്തേടം, അന്‍ഷാദ് തൃശൂര്‍, ഫതീന്‍ മങ്കട, ജുനൈദ് കാസര്‍കോട്, ജാഫര്‍ തൃക്കരിപ്പൂര്‍ എന്നിവരടങ്ങുന്ന വെല്‍ഫെയര്‍ കമ്മിറ്റിയും നിലവില്‍ വന്നു.

ഷമീര്‍ കൊടിയത്തൂര്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു. വില്‍ഫ്രഡ് ആഡ്രൂസ് പരിപാടി ഉദ്ഘാടനം ചെയ്തു. ആസിഫ് മേലങ്ങാടി സ്വാഗതവും ജുനൈദ് കാഞ്ഞങ്ങാട് നന്ദിയും പറഞ്ഞു.

ഡീഫയില്‍ രജിസ്റ്റര്‍ ചെയ്ത 24 ക്ലബ്ബുകളുടെയും പ്രതിനിധികള്‍ പങ്കെടുത്ത ജനറല്‍ ബോഡി യോഗത്തില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കുകളും ഭാരവാഹികള്‍ അവതരിപ്പിച്ചു. പുതിയതായി ചുമതലയേറ്റെടുത്ത കമ്മിറ്റിക്ക് വിവിധ ക്ലബ്ബ് പ്രതിനിധികള്‍ ആശംസകള്‍ നേര്‍ന്നു.

ദമ്മാമിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും എഴുത്തുകാരനുമായ മുഹമ്മദ് നജ്ജാത്തി ആയിരുന്നു വരണാധികാരി. റിയാസ് പറളി ചടങ്ങിന് നന്ദി പറഞ്ഞു.''ടി

ഫോട്ടോ: ഷമീര്‍ കൊടിയത്തൂര്‍, ശംസുദ്ദീന്‍ വാഴക്കാട്, റിയാസ് പറളി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026