l o a d i n g

ബിസിനസ്

ജിദ്ദ ഇസ്ലാമിക് പോര്‍ട്ടിന്റെ ചരക്കുനീക്ക ശേഷി വര്‍ധിപ്പിക്കുന്നു; 641 മില്യണ്‍ റിയാലിന്റെ വികസനം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 15, 2026

ജിദ്ദ: വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനും വ്യാപാരാഭിവൃദ്ധി ലക്ഷ്യമിട്ടും ജിദ്ദ ഇസ്ലാമിക് പോര്‍ട്ടില്‍ 641 മില്യണ്‍ സൗദി റിയാലിന്റെ (ഏകദേശം 171 മില്യണ്‍ ഡോളര്‍) പുതിയ നിക്ഷേപം പ്രഖ്യാപിച്ചു. സൗദി പോര്‍ട്ട്‌സ് അതോറിറ്റിയായ 'മാവാനി' (Mawani), റെഡ് സീ ഗേറ്റ്വേ ടെര്‍മിനല്‍, ഡി.പി വേള്‍ഡ് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

തുറമുഖത്തിന്റെ ചരക്കുനീക്ക ശേഷി ഗണ്യമായി വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം. താപനില വ്യതിയാനങ്ങളെ പ്രതിരോധിക്കുന്ന ചരക്കുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ വിപുലീകരിക്കും. ദേശീയ ഗതാഗത-ലോജിസ്റ്റിക്‌സ് തന്ത്രത്തിന്റെയും വിഷന്‍ 2030-ന്റെയും ഭാഗമായാണ് ഈ വികസന പ്രവര്‍ത്തനങ്ങള്‍.

മൂന്ന് ഷിപ്പ്-ടു-ഷോര്‍ ക്രെയിനുകള്‍, 27 റബ്ബര്‍-ടയേര്‍ഡ് ഗാസ്ട്രി ക്രെയിനുകള്‍, 91 ടെര്‍മിനല്‍ ട്രക്കുകള്‍ എന്നിവ വികസന ഭാഗമായി കൂടുതലായി ഉള്‍പ്പെടുത്തും. കണ്ടെയ്‌നര്‍ ടെര്‍മിനല്‍ യാര്‍ഡുകള്‍ 2,00,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ വിപുലീകരിക്കും. ശീതീകരിച്ച ചരക്കുകള്‍ സൂക്ഷിക്കുന്നതിനുള്ള റീഫര്‍ പ്ലഗ് പോയിന്റുകള്‍ 4,800-ല്‍ നിന്ന് 9,000 ആയി ഉയും കോള്‍ഡ് സ്റ്റോറേജ് മുറികളുടെ എണ്ണം 8-ല്‍ നിന്ന് 75 ആയും വര്‍ദ്ധിപ്പിക്കും.

ഇറക്കുമതിക്കാര്‍ക്കും കയറ്റുമതിക്കാര്‍ക്കും കൂടുതല്‍ വേഗതയേറിയതും വിശ്വസനീയവുമായ സേവനങ്ങള്‍ നല്‍കാന്‍ ഈ നിക്ഷേപം സഹായിക്കുമെന്ന് മാവാനിയുടെ കൊമേഴ്സ്യല്‍ ബിസിനസ്സ് സീനിയര്‍ വൈസ് പ്രസിഡന്റ് അബ്ദുല്ല അല്‍-മുനിഫ് വ്യക്തമാക്കി. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നീ വിപണികളെ ബന്ധിപ്പിക്കുന്ന ചെങ്കടലിലെ സൗദിയുടെ പ്രധാന പ്രവേശന കവാടമാണ് ജിദ്ദ ഇസ്ലാമിക് പോര്‍ട്ട്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026