l o a d i n g

ഗൾഫ്

എന്‍.ആര്‍.കെ. ഫോറത്തിന് പുതിയ രക്ഷാധികാരികള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 15, 2026

റിയാദ്: റിയാദിലെ മലയാളി സംഘടനകളുടെ പൊതുവേദിയായ എന്‍.ആര്‍.കെ. ഫോറത്തിന്റെ രക്ഷാധികാരികളായി ടി.എം. അഹമ്മദ് കോയ (ഫ്‌ലീരിയ ഗ്രൂപ്പ്), രാമചന്ദ്രന്‍ വി.കെ. (അറാബ്‌കോ), സാമൂഹ്യ പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് എന്നിവരെ ചുമതലപ്പെടുത്തിയതായി എന്‍.ആര്‍.കെ. ഫോറം ഭാരവാഹികള്‍ അറിയിച്ചു. ഡി പാലസ് ഹോട്ടലില്‍ ചേര്‍ന്ന ഫോറത്തിന്റെ നിര്‍വാഹക സമിതി യോഗത്തിലാണ് ഈ തീരുമാനം എടുത്തത്.

റിയാദിലെ മുഴുവന്‍ മലയാളി സംഘടനകളെയും എന്‍.ആര്‍.കെ. ഫോറത്തിന്റെ കുടക്കീഴില്‍ കൊണ്ടുവരുന്നതിനായി, വിവിധ സംഘടനകളുമായി ബന്ധപ്പെടുന്നതിന് അഡ്വ. അബ്ദുല്‍ ജലീല്‍ (റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍), നാസര്‍ കാരകുന്ന് (കേളി), സുധീര്‍ കുമ്മിള്‍ (നവോദയ), ജോണ്‍ ക്ലീറ്റസ് കുന്നുകുഴി (റിയ), അബ്ദുല്‍ അസീസ് വെങ്കിട്ട (സി.എച്ച്. സെന്റര്‍) എന്നിവരടങ്ങുന്ന സബ് കമ്മിറ്റിയും രൂപീകരിച്ചു.

നിര്‍വാഹക സമിതി യോഗത്തില്‍ വൈസ് ചെയര്‍മാന്‍ ഷുഹൈബ് പനങ്ങാങ്ങര അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ സുരേന്ദ്രന്‍ കൂട്ടായി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. റഹ്‌മാന്‍ മുനമ്പത്ത്, അഡ്വ. അബ്ദുല്‍ ജലീല്‍, അലി ആലുവ, മുജീബ് ഉപ്പട, സുധീര്‍ കുമ്മിള്‍, കൃഷ്ണകുമാര്‍, അഷ്റഫ് മൂവാറ്റുപുഴ, ബാലുക്കുട്ടന്‍, നസീര്‍ മുള്ളൂര്‍ക്കര, അബ്ദുല്‍ അസീസ് വെങ്കിട്ട, ഷാജു പത്തനാപുരം, ഗഫൂര്‍ കൊയിലാണ്ടി, ഷഫീറലി, നിസാം, നാസര്‍ കാരകുന്ന് തുടങ്ങിയവര്‍ സംസാരിച്ചു. ജോയിന്റ് ട്രഷറര്‍ യഹ്യ കൊടുങ്ങല്ലൂര്‍ നന്ദി പറഞ്ഞു.

ഫോട്ടോ: അഹമ്മദ് കോയ, രാമചന്ദ്രന്‍, ശിഹാബ് കൊട്ടുകാട്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026