l o a d i n g

കേരള

അഡ്വ. ഹംദുള്ള സഈദ് എംപിയുടെ നേതൃത്വത്തില്‍ ലക്ഷദ്വീപിന്റെ വിവിധ ആവശ്യങ്ങളുമായി പ്രതിനിധി സംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 16, 2026

തിരുവനന്തപുരം: കേരളക്കരയില്‍ ചികിത്സയ്ക്കായി എത്തുന്ന ദ്വീപ് നിവാസികള്‍ക്കും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും കൂടുതല്‍ പരിഗണന ആവശ്യപ്പെട്ട്, ലക്ഷദ്വീപ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനും എം.പിയുമായ അഡ്വ. ഹംദുള്ള സഈദിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പ്രതിനിധി സംഘം കേരള മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു.

കേരളത്തിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയ്ക്കായി എത്തുന്ന ലക്ഷദ്വീപ് നിവാസികള്‍ക്ക് പ്രത്യേക പരിഗണന നല്‍കുക, ബേപ്പൂര്‍ തുറമുഖം അടക്കമുള്ള പ്രധാന തുറമുഖങ്ങള്‍ വികസിപ്പിക്കുകയും ലക്ഷദ്വീപ് കപ്പലുകളുടെ യാത്ര സുഗമമാക്കുകയും ചെയ്യുക, പ്രകൃതിദുരന്ത സമയങ്ങളില്‍ ലക്ഷദ്വീപ് നിവാസികള്‍ക്ക് കേരളത്തിലെ പ്രധാന നഗരങ്ങളില്‍ താമസസൗകര്യങ്ങളും മറ്റ് സഹായങ്ങളും ഒരുക്കുക, ലക്ഷദ്വീപ് വിദ്യാര്‍ത്ഥികള്‍ വിവിധ കോളേജുകളില്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക, ഓപ്പറേഷന്‍ തൂഫാനില്‍ ഉള്‍പ്പെടുത്തി ലക്ഷദ്വീപിലേക്കുള്ള ലഹരി കടത്ത് നിയന്ത്രിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ലക്ഷദ്വീപ് എം.പി അഡ്വ. ഹംദുള്ള സഈദിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്.

ലക്ഷദ്വീപും കേരളവുമായി പതിറ്റാണ്ടുകളായി തുടരുന്ന ബന്ധം കൂടുതല്‍ ആഴത്തിലാക്കാന്‍ സര്‍ക്കാരിന്റെ സഹകരണം ആവശ്യപ്പെട്ടതായും ഉന്നയിച്ച വിഷയങ്ങള്‍ മുഖ്യമന്ത്രി അനുഭാവപൂര്‍വ്വം പരിഗണിച്ചെന്നും ഉചിതമായ തീരുമാനങ്ങള്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും ഹംദുള്ള സഈദ് എം.പി പറഞ്ഞു. പത്ത് വര്‍ഷത്തിനുശേഷം കേരളത്തിന്റെ അധികാരത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയ യു.ഡി.എഫ് നേതൃത്വത്തെ ലക്ഷദ്വീപ് കോണ്‍ഗ്രസ് സംഘം അഭിനന്ദിച്ചു.

കെപിസിസി പ്രസിഡന്റ് കൂടിയായ വൈദ്യുതി മന്ത്രി സണ്ണി ജോസഫ്, വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ എന്നിവരെയും പ്രതിനിധി സംഘം സന്ദര്‍ശിച്ച് കൂടിക്കാഴ്ചകള്‍ നടത്തി.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026