l o a d i n g

കേരള

​പ്രവാസി സമൂഹത്തോട് സർക്കാർ കാണിക്കുന്നത് നന്ദികേട്: പ്രൊഫ. എ.പി. അബ്ദുൾ വഹാബ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 16, 2026

​കോഴിക്കോട്: സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് ശക്തമായ അടിത്തറ പാകിയ പ്രവാസി സമൂഹത്തെ അവഗണിക്കുന്ന സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്ന് പ്രൊഫ. എ.പി. അബ്ദുൾ വഹാബ്.
​വിദേശ നാടുകളിൽ നിന്നും തിരിച്ചു വന്ന പ്രവാസികൾക്ക് അവരുടെ വിഹിതത്തിൽ നിന്നെടുത്തുണ്ടാക്കിയ പ്രവാസി പെൻഷൻ തുക മുടക്കമില്ലാതെ കൊടുക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ മൂന്നു മാസമായി പെൻഷൻ മുടങ്ങി കിടക്കുന്നു. നിരുത്തരവാദപരമായ സർക്കാർ സമീപനത്തെ കൊടും നന്ദികേടെന്ന് വിളിച്ചാലും മതിയാകില്ലെന്നും, മുടങ്ങിയ പെൻഷൻ എത്രയും പെട്ടെന്ന് കൊടുത്തു തീർക്കാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
​കോഴിക്കോട് അരയിടത്തുപാലം വൈറ്റ് ഹോട്ടൽ ഹാളിൽ ചേർന്ന നാഷണൽ പ്രവാസി ലീഗ് സംസ്ഥാന കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
​പ്രസിഡന്റ് ടി. ബഷീർ അഹമ്മദ് ബേപ്പൂർ അധ്യക്ഷത വഹിച്ചു.
​പ്രായഭേദമന്യേ മുഴുവൻ പ്രവാസികൾക്കും ക്ഷേമനിധിയിൽ ചേരാൻ അവസരമുണ്ടാക്കണമെന്നും, വിദേശ നാടുകളിൽ നിന്ന് തിരിച്ച് വന്ന പ്രവാസികൾക്കും ഇൻഷുറൻസ് പരിരക്ഷ നൽകണമെന്നും കൗൺസിൽ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
​ജനറൽ സെക്രട്ടറി ബി.കെ. സാലിം ബേക്കൽ സ്വാഗതം പറഞ്ഞു.
​സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ജയിംസ് കാഞ്ഞിരത്തിങ്കൽ, കെ.കെ. മുഹമ്മദ് മാസ്റ്റർ, പ്രൊഫ. കെ.കെ. മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.
ജാഫർ മേടപ്പിൽ നന്ദി പറഞ്ഞു.
​2016 - 18 വർഷത്തെ പുതിയ സംസ്ഥാന കമ്മിറ്റി ഭാരവാഹികളെ കൗൺസിൽ യോഗത്തിൽ വെച്ച് തെരഞ്ഞെടുത്തു.
​ടി. ബഷീർ അഹമ്മദ് ബേപ്പൂർ (പ്രസിഡന്റ്)
​കെ.ജി. അജയൻ തൃശൂർ, മുഹമ്മദലി മഞ്ചേരി, സിദ്ധീഖ് പെരിന്തൽമണ്ണ, സലീം പാടത്ത് (വൈസ് പ്രസിഡന്റുമാർ)
​ബി.കെ. സാലിം ബേക്കൽ (ജനറൽ സെക്രട്ടറി)
​അലക്സാണ്ടർ വിൻസെന്റ് എറണാകുളം, ജാഫർ മേടപ്പിൽ, എൻ.സി. അസീസ് കൊടുവള്ളി, സലീം തൈക്കണ്ടി (ജോയിന്റ് സെക്രട്ടറിമാർ)
​നിഷാൽ തറയങ്ങൽ (ട്രഷറർ)

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026