l o a d i n g

ഗൾഫ്

റിയാദ് വ്യോമയാന കോളേജില്‍ ബിരുദദാനം: ചരിത്ര നേട്ടവുമായി സൗദി വനിതകള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 16, 2026

റിയാദ്- സൗദി അറേബ്യന്‍ വിദ്യാഭ്യാസ മന്ത്രി യുസഫ് ബിന്‍ അബ്ദുള്ള അല്‍-ബുന്യാന്റെ നേതൃത്വത്തില്‍ റിയാദിലെ ഗ്ലോബല്‍ ടെക്‌നിക്കല്‍ കോളേജ് ഫോര്‍ ഏവിയേഷന്‍ സയന്‍സസ് 2025-2026 അധ്യയന വര്‍ഷത്തെ ബിരുദദാന ചടങ്ങ് പ്രൗഢഗംഭീരമായി ആഘോഷിച്ചു. എയര്‍ക്രാഫ്റ്റ് എഞ്ചിനീയറിംഗ്, മെയിന്റനന്‍സ് തുടങ്ങിയ മേഖലകളില്‍ വൈദഗ്ധ്യം നേടിയ 1,611 വിദ്യാര്‍ത്ഥികളാണ് ഇത്തവണ ബിരുദം സ്വീകരിച്ചത്. രാജകുടുംബാംഗങ്ങള്‍, സൈനിക-സിവില്‍ ഉദ്യോഗസ്ഥര്‍, പ്രമുഖ വ്യോമയാന കമ്പനികളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സൗദി വ്യോമയാന ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ചുകൊണ്ട്, എയര്‍ക്രാഫ്റ്റ് എഞ്ചിനീയറിംഗ് ആന്‍ഡ് മെയിന്റനന്‍സ് മേഖലയില്‍ നിന്നുള്ള ആദ്യത്തെ സൗദി വനിതാ ബാച്ചിന്റെ ബിരുദദാനവും ഇതോടൊപ്പം നടന്നു. 48 വനിതാ വിദ്യാര്‍ത്ഥിനികളാണ് ഈ ബാച്ചില്‍ വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കിയത്. അത്യാധുനിക സാങ്കേതിക മേഖലകളില്‍ സൗദി വനിതകളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റയും അവരെ ശാക്തീകരിക്കുന്നതിന്റെയും തെളിവായി ഈ നേട്ടം മാറി. പഠനം പൂര്‍ത്തിയാക്കി ആറ് മാസത്തിനുള്ളില്‍ തന്നെ ഈ ബാച്ചിലെ 88 ശതമാനം പേര്‍ക്കും മികച്ച തൊഴില്‍ കണ്ടെത്താന്‍ സാധിച്ചു എന്നത് കോളേജിലെ പരിശീലന മികവും തൊഴില്‍ വിപണിയുമായുള്ള ശക്തമായ പങ്കാളിത്തവും അടിവരയിടുന്നു.

ചടങ്ങില്‍ സംസാരിച്ച 'കോളേജസ് ഓഫ് എക്‌സലന്‍സ്' സി.ഇ.ഒ എന്‍ജിനീയര്‍ അയ്മന്‍ ബിന്‍ മുസ്തഫ അല്‍ അബ്ദുള്ള, 2014-ല്‍ സ്ഥാപിതമായ ശേഷം ഈ കോളേജില്‍ നിന്ന് പതിനായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ ബിരുദം നേടിയിട്ടുണ്ടെന്ന് വ്യക്തമാക്കി. റിയാദ് എയര്‍ലൈന്‍സ് ഹ്യൂമന്‍ റിസോഴ്‌സസ് സീനിയര്‍ വൈസ് പ്രസിഡന്റ് നഹാര്‍ അല്‍-ജുഹാനി സംസാരിക്കവേ, തങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്ത 27 വനിതാ ട്രെയിനികള്‍ ഈ ആദ്യ വനിതാ ബാച്ചില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അഭിമാനത്തോടെ അറിയിച്ചു. രാജ്യത്തിന്റെ 'വിഷന്‍ 2030' ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും സൗദി വ്യോമയാന മേഖലയുടെ ഭാവി വളര്‍ച്ചയ്ക്കും ഈ യുവപ്രതിഭകള്‍ വലിയ സംഭാവന നല്‍കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026