l o a d i n g

കായികം

മെസിയുടെ ലോക കിരീടനേട്ടം നോവലാക്കി അധ്യാപകന്‍

കെ.പി.ഒ. റഹ്‌മത്തുല്ല

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 18, 2026

തിരൂര്‍: ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വികാരനിര്‍ഭരമായ നിമിഷങ്ങളിലൊന്നായ ലയണല്‍ മെസിയുടെ ലോകകപ്പ് കിരീടനേട്ടം ഇനി നോവല്‍ രൂപത്തില്‍ വായിക്കാം. ഖത്തര്‍ ലോകകപ്പിന്റെ പശ്ചാത്തലത്തില്‍ ഫുട്‌ബോള്‍, മനുഷ്യബന്ധങ്ങള്‍, യാത്ര, സംസ്‌കാരം, ആരാധകരുടെ വികാരങ്ങള്‍ എന്നിവ കോര്‍ത്തിണക്കിയാണ് നോവല്‍ ഒരുക്കിയിരിക്കുന്നത്. 'ഖനീസ' എന്നാണ് നോവലിന്റെ പേര്. തിരൂര്‍ പുതുപ്പള്ളി ശാസ്താ എ.എല്‍.പി.സ്‌കൂള്‍ അധ്യാപകന്‍ റിഫാഷെലീസ് ചേന്നരയാണ് നോവലിസ്റ്റ്. ഖത്തര്‍ ലോകകപ്പ് നേരില്‍ കാണാന്‍ റിഫാഷെലീസ് പോയിരുന്നു.

സെവന്‍സ് ഫുട്‌ബോളില്‍ സജീവമായിരുന്ന മലപ്പുറത്തെ ഒരു ചെറുപ്പക്കാരന് അപ്രതീക്ഷിതമായുണ്ടായ പരിക്കിനെത്തുടര്‍ന്ന് കളിക്കളത്തില്‍ നിന്നും വിട്ടു നില്‍ക്കേണ്ടിവരുന്നു. എന്നാല്‍ തന്റെ ഇച്ഛാശക്തിയും ഫുട്‌ബോളിനോടുള്ള അടങ്ങാത്ത അഭിനവേശവും കൊണ്ട് വ്‌ലോഗിങ്ങിലൂടെ കളത്തിന് പുറത്ത് ഫുട്‌ബോള്‍ വിശേഷങ്ങളുമായി യാത്ര ചെയ്യുന്നു. ഈ കഥാപാത്രത്തിന്റെ 32 ദിവസം നീണ്ടുനിന്ന ഖത്തര്‍ യാത്രയാണ് നോവലിന്റെ ഇതിവൃത്തം.

2022 ഫിഫ കപ്പ് ഉയര്‍ത്തിപ്പിടിച്ച ഭിന്നശേഷിസൗഹൃദ ഭൂമിക എന്ന ആശയത്തെ നോവല്‍ ഫോക്കസ് ചെയ്യുന്നുണ്ട്. അതോടൊപ്പം നീണ്ട 36 വര്‍ഷത്തിനുശേഷം അര്‍ജന്റീന ടീം മെസിയുടെ ക്യാപ്റ്റന്‍സിയില്‍ കനക കിരീടം ഉയര്‍ത്തുന്നതും വൈകാരികമായി നോവലില്‍ അവതരിപ്പിച്ചിട്ടുണ്ട്. 36 അധ്യായങ്ങളിലായി 208 പേജ് നോവലിനുണ്ട്. ഖത്തറിലെ സൗഹൃദകൂട്ടായ്മയുടെ നേതൃത്വത്തില്‍ ഒലിവ് റിഡ്‌ലിയാണ് പ്രസാധകര്‍.

ആലത്തിയൂര്‍ കെ.എച്ച്.എം.എച്ച്.എസ്.സ്‌കൂളിലെ അധ്യാപിക ഫിദ മുണ്ടശ്ശേരിയാണ് റിഫാഷെലീസിന്റെ ഭാര്യ. മക്കള്‍: ഈലാഫ് സെയ്ന്‍, ഈമാന്‍ സെയ്ന്‍. ചേന്നര പെരുന്തിരുത്തിയിലെ റിട്ട.പ്രധാന അധ്യാപകരായ സി.പി. സൈനുദ്ദീന്റെയും പി. ഫാത്തിമയുടെയും മകനാണ്. ഡോക്യുമെന്ററികളും ഷോട്ട്ഫിലിമുകളും സംവിധാനം ചെയ്തിട്ടുണ്ട്. 2011 ല്‍ കലാമൂല്യമുള്ള മികച്ച ഡോക്യുമെന്ററിക്കുള്ള കേരള കലാമണ്ഡലം അവാര്‍ഡും റിഫാഷെലീസിന് ലഭിച്ചിട്ടുണ്ട്. 'ഖനീസ' പ്രഥമ നോവലാണ്. ഇംഗ്ലീഷ്, അറബി ഭാഷകളിലേക്ക് നോവല്‍ വിവര്‍ത്തനം ചെയ്യുന്നതിന്റെ പണിപ്പുരയിലാണ് ഇപ്പോള്‍. - റിഫാഷെലീസ് ചേന്നര (9846888789).
- കെ.പി.ഒ. റഹ്‌മത്തുല്ല

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026