l o a d i n g

സാംസ്കാരികം

മക്കയിലെ നിശ്ശബ്ദ സേവകന്‍: മുജീബ്' പൂക്കോട്ടൂരിന്റെ ജീവിതം പറയുന്ന നോവല്‍ വരുന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 18, 2026

കണ്ണൂര്‍: മക്കയില്‍ മരണപ്പെടുന്ന തീര്‍ത്ഥാടകരുടെ അന്ത്യവിശ്രമത്തിനായി മൂന്ന് പതിറ്റാണ്ടിലേറെ നിശ്ശബ്ദ സേവനം നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തകന്‍ അബ്ദുല്‍ മുജീബ് പൂക്കോട്ടൂരിന്റെ ജീവിതം ആസ്പദമാക്കി എഴുത്തുകാരന്‍ ഒ.എം. അബൂബക്കര്‍ രചിച്ച നോവല്‍ 'മുജീബ്' ഉടന്‍ പുറത്തിറങ്ങും.

മക്കയില്‍ മരണപ്പെട്ട ആയിരക്കണക്കിന് തീര്‍ത്ഥാടകരുടെ അവസാന യാത്രയില്‍ സാക്ഷിയായ ഒരു സാധാരണ മനുഷ്യന്റെ അസാധാരണ ജീവിതവും, അദ്ദേഹം നേരിട്ട അനുഭവങ്ങളും, മനുഷ്യത്വത്തിന്റെയും കരുണയുടെയും നിമിഷങ്ങളും നോവലിന്റെ പ്രമേയമാകുന്നു.

'പറയാതെ പോയ ജീവിതങ്ങളുടെ കഥ' എന്ന ടാഗ്ലൈനോടെയാണ് നോവല്‍ പുറത്തിറങ്ങുന്നത്. വാര്‍ത്തകളില്‍ ഒതുങ്ങിപ്പോയ ഒരു ജീവിതത്തെ സാഹിത്യത്തിന്റെ ഭാഷയില്‍ വായനക്കാരിലേക്ക് എത്തിക്കാനുള്ള ശ്രമമാണിതെന്ന് എഴുത്തുകാരന്‍ പറഞ്ഞു. സാഹിത്യവും യാഥാര്‍ഥ്യവും സമന്വയിപ്പിച്ച ഈ നോവല്‍ ഉടന്‍ വായനക്കാരിലേക്ക് എത്തുമെന്ന് പ്രസാധകര്‍ അറിയിച്ചു. നോവലിന്റെ കവര്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടിയിട്ടുണ്ട്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026