l o a d i n g

ഗൾഫ്

സൗദി ഉടമസ്ഥതയിലുള്ള കപ്പലിനുനേരെ ചെങ്കടലില്‍ ഉണ്ടായ ആക്രമണത്തില്‍ കപ്പലിന് തീപ്പിടിച്ചു; ആളപായമില്ല

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 23, 2026

റിയാദ്: ചെങ്കടലില്‍ സൗദി ഉടമസ്ഥതയിലുള്ള 'എന്‍സെലിയ' (ENCELIA) കപ്പലിനുനേരെയുണ്ടായ ആക്രമണത്തില്‍ തീപിടുത്തമുണ്ടായതായി പ്രദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ കപ്പല്‍ ജീവനക്കാര്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കപ്പലിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും ജീവനക്കാരെ സംരക്ഷിക്കുന്നതിനും സമുദ്ര പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയിലുമുള്ള എല്ലാ ആവശ്യമായ നടപടികളും ബന്ധപ്പെട്ട അധികാരികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് സൗദി ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി (TGA) വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് റിപ്പോര്‍ട്ടില്‍ പറയുന്നു.

കപ്പലുകളുടെയും അവയുടെ ജീവനക്കാരുടെയും സുരക്ഷ ഉറപ്പുനല്‍കുന്ന അന്താരാഷ്ട്ര നിയമങ്ങളുടെയും കീഴ്വഴക്കങ്ങളുടെയും നഗ്‌നമായ ലംഘനമാണ് ഇത്തരം ആക്രമണങ്ങളെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ആക്രമണത്തിനിരയായ കപ്പല്‍ സൗദി അറേബ്യയുടെ ഉടമസ്ഥതയിലുള്ളതാണെന്നും കപ്പലിലുണ്ടായിരുന്ന മുഴുവന്‍ ജീവനക്കാരും സുരക്ഷിതരാണെന്നും ടി.ജി.എ ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.

സൗദി അറേബ്യയുടെ പടിഞ്ഞാറന്‍ തീരത്തുള്ള അല്‍-ഷുഖൈകിന് ഏകദേശം 70 നോട്ടിക്കല്‍ മൈല്‍ തെക്കുപടിഞ്ഞാറായി ഒരു കപ്പലില്‍ മിസൈലോ ഷെല്ലോ പതിച്ചതായി ബ്രിട്ടീഷ് നാവല്‍ സെക്യൂരിറ്റി മോണിറ്ററായ UKMTO നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സൗദി അറേബ്യക്കെതിരെ യെമനിലെ ഹൂതി വിമതര്‍ നാവിക ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ടിരുന്നുവെങ്കിലും, ഈ നടപടിക്ക് എതിരെ വ്യാപകമായ രീതിയില്‍ പ്രാദേശിക രാജ്യങ്ങളുടെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026