l o a d i n g

ബിസിനസ്

ദേശീയ മാലിന്യ നിര്‍മാര്‍ജന കേന്ദ്രത്തിന്റെ ഉദീം പദ്ധതിയുമായി സഹകരിച്ച് സൗദിയില്‍ ഗ്രീന്‍ ചെക്കൗട്ട് കൗണ്ടറുകള്‍ അവതരിപ്പിക്കുന്ന ആദ്യ ഹൈപ്പര്‍മാര്‍ക്കറ്റായി ലുലു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 23, 2026


റിയാദ്: പരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കുന്നതിനും ഉത്തരവാദിത്തമുള്ള ഉപഭോക്തൃ ശീലങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി സൗദിയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളും ദേശീയ മാലിന്യ നിര്‍മാര്‍ജന കേന്ദ്രത്തിന്റെ കീഴിലുള്ള ഉദീം പദ്ധതിയും കൈകോര്‍ക്കുന്നു. ഇതിന്റെ ഭാഗമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ 'ഗ്രീന്‍ ചെക്ക്ഔട്ട് കൗണ്ടറുകള്‍' ആരംഭിച്ചു. പരിസ്ഥിതി സൗഹൃദ സമ്പദ്വ്യവസ്ഥ വളര്‍ത്തുന്നതിനും സൗദി വിഷന്‍ 2030-ന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും ഊന്നല്‍ നല്‍കിക്കൊണ്ടാണ് ലുലുവിന്റെ ഈ സുപ്രധാന ചുവടുവെപ്പ്.

റിയാദിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്ന ഔദ്യോഗിക ഉദ്ഘാടന ചടങ്ങില്‍ ഉദീം പ്രോഗ്രാം ജനറല്‍ സൂപ്പര്‍വൈസര്‍ എച്ച്.ഇ. എന്‍ജിനീയര്‍ ഒത്മാന്‍ അല്‍ മദനി, സൗദി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. പരിസ്ഥിതിക്ക് പ്രാധാന്യം നല്‍കുന്ന ഇത്തരം പദ്ധതികളില്‍ പൊതു-സ്വകാര്യ മേഖലകളുടെ സഹകരണം ഏറെ നിര്‍ണായകമാണെന്ന് ഉദീം പ്രതിനിധികളും ലുലു ഗ്രൂപ്പും ചടങ്ങില്‍ ചൂണ്ടിക്കാട്ടി.

ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം പരമാവധി കുറയ്ക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഉപഭോക്താക്കള്‍ സ്വന്തമായി പുനരുപയോഗിക്കാവുന്ന ഷോപ്പിംഗ് ബാഗുകള്‍ ശീലമാക്കാന്‍ പ്രേരിപ്പിക്കുന്നതിലൂടെ ദൈനംദിന ഷോപ്പിംഗില്‍ പരിസ്ഥിതി സൗഹൃദപരമായ സമീപനം ഉറപ്പാക്കാന്‍ കഴിയും.

ആദ്യ ഘട്ടമെന്ന നിലയില്‍ സൗദി അറേബ്യയിലുടനീളമുള്ള 50 ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലാണ് ലുലു ഈ പദ്ധതി നടപ്പിലാക്കുന്നത്. ഓരോ ശാഖയിലും രണ്ട് പ്രത്യേക കൗണ്ടറുകള്‍ വീതം ആകെ 100 ഗ്രീന്‍ ചെക്ക്ഔട്ട് കൗണ്ടറുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. പരിസ്ഥിതിയോടിണങ്ങിയുള്ള ഷോപ്പിംഗ് ഉപഭോക്താക്കള്‍ക്കിടയില്‍ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധതരം പരിസ്ഥിതി സൗഹൃദ ബാഗുകള്‍ക്ക് വന്‍ ഓഫറുകളും ലുലു ഒരുക്കിയിട്ടുണ്ട്. ഇതിനോടൊപ്പം ഉപഭോക്താക്കള്‍ക്കായി ഇന്‍-സ്റ്റോര്‍ ബോധവല്‍ക്കരണ കിയോസ്‌കുകള്‍, ഡിജിറ്റല്‍ ക്യാമ്പെയ്‌നുകള്‍, പ്രത്യേക പ്രദര്‍ശനങ്ങള്‍ എന്നിവയും സജ്ജമാണ്.

ദേശീയ സ്ഥാപനങ്ങളും സ്വകാര്യ മേഖലയും തമ്മിലുള്ള സഹകരണത്തിന്റെ മികച്ച മാതൃകയാണ് ഈ പദ്ധതിയെന്ന് വിലയിരുത്തപ്പെടുന്നു. മാലിന്യ നിര്‍മാര്‍ജനത്തില്‍ സമൂഹത്തെ പ്രാപ്തരാക്കുക, അതിലൂടെ സൗദിയെ പരിസ്ഥിതി സൗഹൃദ സമ്പദ്വ്യവസ്ഥയിലേക്ക് നയിക്കുക എന്നീ MWANന്റെ ലക്ഷ്യങ്ങളുമായി പൂര്‍ണ്ണമായി ചേര്‍ന്നുനില്‍ക്കുന്നതുമാണ് പുതിയ പദ്ധതി.

ഉദീം പദ്ധതിയുമായി സഹകരിച്ച് ഗ്രീന്‍ ചെക്കൗട്ട് കൗണ്ടര്‍ നടപ്പിലാക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് സൗദി ഡയറക്ടര്‍ മുഹമ്മദ് ഹാരിസ് വ്യക്തമാക്കി. ദൈനംദിന ഷോപ്പിംഗില്‍ സുസ്ഥിരമായ രീതികള്‍ ഉള്‍പ്പെടുത്തുന്നതിനായുള്ള ഞങ്ങളുടെ സുപ്രധാന ചുവടുവെപ്പാണിത്. മാലിന്യം കുറയ്ക്കുക, ഉപഭോക്താക്കളില്‍ പരിസ്ഥിതി ബോധം വളര്‍ത്തുക, രാജ്യത്തിന്റെ ഹരിത ലക്ഷ്യങ്ങള്‍ക്ക് ക്രിയാത്മകമായി സംഭാവന നല്‍കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ - സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങളുമായി കൈകോര്‍ത്ത് സമൂഹത്തിനും സാമ്പത്തിക രംഗത്തിനും പരിസ്ഥിതിക്കും അനുയോജ്യമായ ഗുണകരമായ പദ്ധതികള്‍ നടപ്പിലാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഉദീം അധികൃതരും പറഞ്ഞു. പരിസ്ഥിതി സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തിന്റെ വിജയകരമായ ഉദാഹരണമാണ് ഗ്രീന്‍ ചെക്ക്ഔട്ട് കൗണ്ടര്‍ എന്നും അധികൃതര്‍ വിശദീകരിച്ചു.

വരുംകാലങ്ങളില്‍ പദ്ധതി കൂടുതല്‍ വ്യാപിപ്പിക്കുമെന്നും, രാജ്യത്തിന്റെ പരിസ്ഥിതി സൗഹൃദ ഭാവിക്കായുള്ള ദേശീയ ശ്രമങ്ങള്‍ക്ക് തങ്ങളുടെ പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്നും ലുലു സൗദി അറിയിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026