l o a d i n g

സാംസ്കാരികം

നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ച: വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി മമ്മൂട്ടിയും മഞ്ജു വാരിയരും അഹാന കൃഷ്ണകുമാറും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 23, 2026

കൊച്ചി: നീറ്റ് പരീക്ഷാ ക്രമക്കേടുകളും ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയും സംബന്ധിച്ച് രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നതിനിടയില്‍, വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി പ്രമുഖ ചലച്ചിത്ര താരങ്ങള്‍ രംഗത്ത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി നടന്‍ മമ്മൂട്ടിയും നടി മഞ്ജു വാരിയരും രംഗത്തെത്തി. ഡല്‍ഹി ജന്തര്‍ മന്തറില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന പൊലീസ് അതിക്രമങ്ങളെ ന്യായീകരിച്ച നടന്‍ കൃഷ്ണകുമാറിന്റെ നിലപാടിനെതിരെ, സ്വന്തം മകളും നടിയുമായ അഹാന കൃഷ്ണ പരസ്യമായി രംഗത്തെത്തിയത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.

'രാജ്യത്തിന്റെ നിധിയാണ് യുവാക്കള്‍': മമ്മൂട്ടിയും മഞ്ജു വാരിയരും
രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്ന യുവതലമുറയ്‌ക്കൊപ്പമാണ് തങ്ങളെന്ന് പ്രഖ്യാപിച്ചാണ് മമ്മൂട്ടിയും മഞ്ജു വാരിയരും സോഷ്യല്‍ മീഡിയയിലൂടെ പിന്തുണ അറിയിച്ചത്. മമ്മൂട്ടി: രാജ്യത്തിന്റെ നിധിയാണ് യുവാക്കളെന്നും അവരുടെ ശബ്ദം കേള്‍ക്കണമെന്നും അവരെ സംരക്ഷിക്കുകയും ശാക്തീകരിക്കുകയും വേണമെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

മഞ്ജു വാരിയര്‍: മാനുഷികതയാണ് എല്ലാ രാഷ്ട്രീയത്തിനും മേലെ നില്‍ക്കേണ്ടതെന്ന് മഞ്ജു വാരിയര്‍ കുറിച്ചു. പരീക്ഷാ സമ്പ്രദായങ്ങളുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കണമെന്നും ഇന്ത്യയിലെവിടെയായാലും മെറിറ്റിനും സത്യസന്ധതയ്ക്കും നീതിക്കുമാണ് മുന്‍ഗണന ലഭിക്കേണ്ടതെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു. നമ്മുടെ മക്കള്‍ക്ക് ഭയമല്ല, പ്രതീക്ഷയാണ് സമ്മാനിക്കേണ്ടതെന്നും അവരുടെ സ്വപ്നങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അച്ഛന്റെ നിലപാടിനെ തള്ളി അഹാന കൃഷ്ണ
നീറ്റ് പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകളില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികളെ റാപ്പിഡ് ആക്ഷന്‍ ഫോഴ്സും ഡല്‍ഹി പോലീസും ചേര്‍ന്ന് അടിച്ചമര്‍ത്തിയ നടപടി രാജ്യവ്യാപകമായി വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. എന്നാല്‍, ഭരണകൂട നടപടികളെയും പോലീസിന്റെ അതിക്രമങ്ങളെയും ന്യായീകരിച്ച് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാര്‍ രംഗത്തെത്തിയത് വലിയ വിവാദമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് 'കശ്മീരിലെ കല്ലേറ് നിര്‍ത്താന്‍ അറിയാമെങ്കില്‍... പിന്നെയാ ഡല്‍ഹി...' എന്നായിരുന്നു കൃഷ്ണകുമാര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. സ്വന്തം പൗരന്മാരുടെയും വിദ്യാര്‍ത്ഥികളുടെയും ന്യായമായ ആവശ്യങ്ങളെ അടിച്ചമര്‍ത്തുന്നതിനെ പിന്തുണച്ച അദ്ദേഹത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ജനരോഷം ശക്തമായി.

ഇതിന് പിന്നാലെയാണ് സ്വന്തം അച്ഛന്റെ നിലപാടുകളെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞുകൊണ്ട് നടി അഹാന കൃഷ്ണ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി എത്തിയത്. സുതാര്യവും നീതിയുക്തവും തങ്ങളുടെ വിശ്വാസത്തിന് അര്‍ഹവുമായ ഒരു സംവിധാനം നമ്മുടെ കുട്ടികള്‍ അര്‍ഹിക്കുന്നുണ്ടെന്ന് അഹാന വ്യക്തമാക്കുന്നു. വിദ്യാര്‍ത്ഥികള്‍ നേരിടുന്ന മാനസിക സംഘര്‍ഷങ്ങളെയും ഭരണകൂട സംവിധാനങ്ങളുടെ വീഴ്ചകളെയും രൂക്ഷമായ ഭാഷയിലാണ് താരം ചോദ്യം ചെയ്തിരിക്കുന്നത്. ഒരേ കുടുംബത്തില്‍ നിന്നുതന്നെയുള്ള ഈ വ്യത്യസ്ത നിലപാടുകള്‍ ഇപ്പോള്‍ സിനിമാ-സാംസ്‌കാരിക ലോകത്തും രാഷ്ട്രീയ കേരളത്തിലും വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026