l o a d i n g

ബിസിനസ്

ലുലു സൗദി ഹൈപ്പർമാർക്കറ്റുകളിൽ ടേസ്റ്റ് ഓഫ് ഈജിപ്റ്റ് ഫെസ്റ്റിന് തുടക്കം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 24, 2026

റിയാദ്: ഈജിപ്ഷ്യൻ സംസ്കാരത്തിന്റെയും രുചിയുടെയും വിരുന്നൊരുക്കി സൗദി അറേബ്യയിലെ മുഴുവൻ ലുലു ഹൈപ്പർമാർക്കറ്റുകളിലും "ടേസ്റ്റ് ഓഫ് ഈജിപ്ത്" ഫെസ്റ്റിന് തുടക്കമായി.

റിയാദിലെ മുറബ്ബ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ സൗദിയിലെ ഈജിപ്ത് അംബാസഡർ എച്ച്.ഇ. ഇഹാബ് അബു സ്രെയ് ഫെസ്റ്റിൻ്റെ ഒദ്യോഗിക ഉദ്ഘാനം നിർവ്വഹിച്ചു. ലുലു ഹൈപ്പർമാർക്കറ്റ് കെ.എസ്.എ ഡയറക്ടർ മുഹമ്മദ് ഹാരിസ് മറ്റ് ലുലു മാനേജ്മെന്റ് പ്രതിനിധികളും സന്നിഹിതരായിരുന്നു.

ഈജിപ്ഷ്യൻ ഭക്ഷ്യ ഉൽപ്പന്നങ്ങൾ, ഇറക്കുമതി ചെയ്ത ഫ്രെഷ് പഴം-പച്ചക്കറികൾ, ഈജിപ്റ്റിൻ്റെ തനത് രുചികൾ ആസ്വദിക്കാനുള്ള സ്റ്റാളുകൾ എന്നിവ അംബാസഡർ സന്ദർശിച്ചു. എട്രിയത്തിൽ നടന്ന വിപുലമായ ആഘോഷ പരിപാടികളുടെ ഭാഗമായി ഈജിപ്റ്റിൻ്റെ പരമ്പരാഗത തനൂറ നൃത്തമടക്കം അവതരിപ്പിച്ചു. ആഘോഷങ്ങൾക്ക് ഇരട്ടിമധുരം പകർന്ന് പിരമിഡ് മാതൃകയിൽ തയ്യാറാക്കിയ ഭീമൻ കേക്ക് അംബാസഡർ മുറിച്ചു.

ഈജിപ്തും സൗദി അറേബ്യയും തമ്മിലുള്ള വാണിജ്യ-സാംസ്കാരിക ബന്ധങ്ങൾ ഇത്തരം ഫെസ്റ്റുകളിലൂടെ ശക്തിപ്പെടുത്തുന്നതിന് അംബാസഡർ, ലുലു ഗ്രൂപ്പിനെ അഭിനന്ദിച്ചു. ഈജിപ്ഷ്യൻ ഉൽപ്പന്നങ്ങൾ സൗദിയിലെ ഉപഭോക്താക്കൾക്ക് കൂടുതൽ ലഭ്യമാകുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

"ഏറ്റവും മികച്ച അന്താരാഷ്ട്ര ഉൽപ്പന്നങ്ങളും തനത് രുചിക്കൂട്ടുകളും ലുലുവിൻ്റെ പ്രിയപ്പെട്ട ഉപഭോക്താക്കളിലേക്ക് എത്തിക്കാനുള്ള നിരന്തരമായ പ്രതിബദ്ധതയുടെ ഭാഗമാണ് ടേസ്റ്റ് ഓഫ് ഈജിപ്ത് ഫെസ്റ്റിവലെന്ന്" ലുലു ഹൈപ്പർമാർക്കറ്റ് സൗദി ഡയറക്ടർ മുഹമ്മദ് ഹാരിസ് വ്യക്തമാക്കി.

ഓരോ ഇടവേളകളിലും ലോക സംസ്കാരങ്ങളെ സൗദിയിലെ ഉപഭോക്താക്കൾക്ക് പരിചയപ്പെടുത്താൻ ലുലു ഒരുക്കുന്ന വിവിധ രാജ്യങ്ങളുടെ ഉത്പന്നങ്ങൾ അണിനിരത്തിയുള്ള വ്യത്യസ്ത ഫെസ്റ്റുകൾ നേരത്തെയും ഏറെ പ്രശംസ നേടിയിട്ടുണ്ട്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026