l o a d i n g

ഗൾഫ്

മലയാളി ട്രെയിലര്‍ ഡ്രൈവറെ ജിദ്ദയില്‍ കാണാതായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 24, 2026

ജിദ്ദ: സൗദിയില്‍ ട്രെയിലര്‍ ഡ്രൈവറായി ജോലിക്കെത്തിയ മലയാളി യുവാവിനെ കാണാനില്ലെന്ന് പരാതി. എറണാകുളം ജില്ലയിലെ മലയാറ്റൂര്‍ പല്ലിശ്ശേരി തോമസ് മകന്‍ സജിയെ (43) ആണ് കാണാതായത്. നേരത്തെ സൗദിയില്‍ ജോലി ചെയ്തിട്ടുള്ള ഇദ്ദേഹം ഏതാനും ദിവസം മുന്‍പാണ് പുതിയ ജോലിയില്‍ സൗദിയിലെത്തിയത്. റിയാദിലെ കമ്പനി ആസ്ഥാനത്തെത്തി അവിടെ നിന്നും മറ്റൊരു ഡ്രൈവറോടൊപ്പം ജിദ്ദയിലേക്ക് ലോഡുമായി വന്നതായിരുന്നു.

ജിദ്ദ അല്‍ഖുംറയില്‍ എത്തിയ ശേഷം പുറത്തേക്കു പോയ ഇദ്ദേഹത്തെ പിന്നീട് കണ്ടെത്താനയില്ലെന്നാണ് കൂടെ ഉണ്ടായിരുന്ന രാജസ്ഥാന്‍ സ്വദേശിയായ ഡ്രൈവര്‍ പറയുന്നത്. ജൂലൈ 15 മുതലാണ് ഇദ്ദേഹത്തെ കാണാതായത്. പലയിടത്തും അന്വേഷണം നടത്തിയെങ്കിലും സജിയെക്കുറിച്ചുള്ള സൂചനകളൊന്നും ലഭിച്ചില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. 170 സെ.മീ ഉയരമുള്ള ഇദ്ദേഹത്തിന് വെളുത്ത നിറമാണ്. സൗദിയിലെത്തി അധിക ദിവസം ആയിട്ടില്ലാത്തതിനാല്‍ ഇഖാമ ലഭിച്ചിട്ടില്ല. പാസ്‌പോര്‍ട്ട് മാത്രമാണ് രേഖയായി കൈവശം ഉണ്ടായിരുന്നത്. എന്നാല്‍ പാസ്‌പോര്‍ട്ട് അടക്കമുള്ള ബാഗ് ഇദ്ദേഹം ട്രെയിലറില്‍ തന്നെ വച്ചിട്ടുണ്ടായിരുന്നു. അതിനാല്‍ കൈവശം മറ്റു രേഖകളൊന്നും കാണാന്‍ സാധ്യതയില്ല.

ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും സൂചന ലഭിക്കുന്നവര്‍ കേരളം, ഇന്ത്യ: +91 7592928274 (നെല്‍സണ്‍ സ്റ്റീഫന്‍), സൗദി അറേബ്യ: +966 511475813 (ജോഫിന്‍ ജോസഫ്) എന്നിവരുമായി ബന്ധപ്പെടുക.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026