l o a d i n g

ഇന്ത്യ

'പാറ്റകള്‍' ജയിച്ചു, പോരാട്ടം അവസാനിച്ചിട്ടില്ല!

-വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനിന്റെ രാജി; വിദ്യാര്‍ത്ഥി മുന്നേറ്റത്തിന് ചരിത്രവിജയം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 25, 2026

ന്യൂദല്‍ഹി- ഇന്ത്യയിലെ യുവജനങ്ങളുടെയും വിദ്യാര്‍ത്ഥികളുടെയും ശക്തമായ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജി വെക്കുമ്പോള്‍ അത് ചരിത്ര വിജയമാണ്. ആഴ്ചകള്‍ നീണ്ടുനിന്ന പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ 'കോക്രോച്ച് ജനതാ പാര്‍ട്ടി' ഈ രാജിയെ തങ്ങളുടെ മുന്നേറ്റത്തിന്റെ ചരിത്രപരമായ വിജയമായി വിശേഷിപ്പിക്കുന്നു.

'പാറ്റകള്‍ ജയിച്ചു, ജനാധിപത്യവും ജയിച്ചു!' രാജി വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ സി.ജെ.പി തങ്ങളുടെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലില്‍ കുറിച്ചു.

മന്ത്രിയുടെ രാജി വാര്‍ത്ത പരന്നതോടെ സെന്‍ട്രല്‍ ഡല്‍ഹിയിലെ സി.ജെ.പിയുടെ പ്രധാന സമരപ്പന്തലില്‍ വന്‍ ആഘോഷങ്ങളാണ് അലയടിച്ചത്. ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് സ്ഥാപകന്‍ അഭിജിത് ദിപ്‌കെ വൈകാരികമായാണ് സംസാരിച്ചത്.

ആഴ്ചകളായി ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിനൊപ്പം നിരാഹാര സമരം അനുഷ്ഠിച്ച വിദ്യാര്‍ത്ഥികള്‍ക്കും തങ്ങളെ പിന്തുണച്ച ലക്ഷക്കണക്കിന് ആളുകള്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.

എന്താണ് 'കോക്രോച്ച് ജനതാ പാര്‍ട്ടി'

ഒരു ഔദ്യോഗിക രാഷ്ട്രീയ പാര്‍ട്ടിയല്ലെങ്കിലും, ചുരുങ്ങിയ സമയം കൊണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ യുവജന മുന്നേറ്റങ്ങളിലൊന്നായി മാറിയ സംഘടനയാണ് സി.ജെ.പി.

തൊഴിലില്ലാത്ത ചില യുവാക്കളെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് 'പാറ്റകള്‍' എന്ന് ഉപമിച്ചതോടെയാണ് (വ്യാജ ബിരുദമുള്ളവരെക്കുറിച്ചാണ് താന്‍ പറഞ്ഞതെന്ന് അദ്ദേഹം പിന്നീട് വ്യക്തമാക്കിയെങ്കിലും) ഈ പേര് ഉയര്‍ന്നുവന്നത്. അധിക്ഷേപമായി വന്ന ഈ വാക്കിനെത്തന്നെ യുവാക്കള്‍ തങ്ങളുടെ അതിജീവനത്തിന്റെയും പ്രതിരോധത്തിന്റെയും പ്രതീകമാക്കി മാറ്റുകയായിരുന്നു.

പരീക്ഷാ പേപ്പര്‍ ചോര്‍ച്ചകള്‍ക്കെതിരെ നടപടി, വിദ്യാഭ്യാസ മേഖലയിലെ സുതാര്യത, വിദ്യാഭ്യാസ മന്ത്രിയുടെ രാജി എന്നിവയായിരുന്നു ഇവരുടെ പ്രധാന ആവശ്യങ്ങള്‍. സി.ജെ.പി പ്രതിനിധികളുമായുള്ള മൂന്നാം ഘട്ട ചര്‍ച്ചക്ക് തൊട്ടുമുമ്പാണ് ധര്‍മ്മേന്ദ്ര പ്രധാന്‍ രാജി പ്രഖ്യാപിച്ചത്.

'രാജ്യത്തെ യുവതലമുറയുടെ ആഗ്രഹങ്ങളെയും പ്രതീക്ഷകളെയും ഞാന്‍ ആഴത്തില്‍ ബഹുമാനിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാജ്യത്തെ സേവിക്കാന്‍ ലഭിച്ച അവസരത്തിന് നന്ദി അറിയിക്കുന്നു.' -ധര്‍മ്മേന്ദ്ര പ്രധാന്‍ എക്‌സില്‍ കുറിച്ചു.

മന്ത്രിയുടെ രാജി പ്രധാന വിജയമാണെങ്കിലും സമരം ഇവിടെ അവസാനിക്കുന്നില്ലെന്ന് അഭിജിത് ദിപ്‌കെ വ്യക്തമാക്കി. സി.ജെ.പി ഉന്നയിക്കുന്ന പ്രധാന തുടര്‍ ആവശ്യങ്ങള്‍ ഇവയാണ്:

നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ അടിയന്തരമായി നഷ്ടപരിഹാരം നല്‍കണം. ജൂലൈ 20-ന് പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അമിത ബലപ്രയോഗം നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണം.

'ഓര്‍ക്കുക, പാറ്റകളോട് കളിക്കരുത്!' എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ദിപ്‌കെ തന്റെ സന്ദേശം അവസാനിപ്പിച്ചത്.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026