l o a d i n g

ഗൾഫ്

നോര്‍ത്തേണ്‍ റീജിയണിലെ മലയാളികള്‍ക്കായി ഓണ്‍ലൈന്‍ ഖുര്‍ആന്‍ പഠന സംരംഭം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 27, 2026

തബൂക്ക്: മാനവരാശിക്ക് മാര്‍ഗദര്‍ശനവുമായി സര്‍വ്വലോക രക്ഷിതാവായ അല്ലാഹു അവതരിപ്പിച്ച വിശുദ്ധ ഖുര്‍ആന്റെ മലയാള വിവര്‍ത്തനവും ആശയവും ഉള്‍ക്കൊള്ളിച്ചുകൊണ്ട്, പ്രസിദ്ധ പണ്ഡിതനും വാഗ്മിയുമായ മുഹമ്മദ് അമാനി മൗലവിയുടെ തഫ്‌സീറിനെ ആസ്പദമാക്കി 'ഖുര്‍ആന്‍ ഹദീസ് ലേണിംഗ് കോഴ്‌സ്' ആരംഭിക്കുന്നു. കേരള ഇസ്ലാഹി നോര്‍ത്തേണ്‍ റീജിയന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് രണ്ടാം തീയതി (ഞായറാഴ്ച) മുതല്‍ കോഴ്‌സ് ആരംഭിക്കും. തുടര്‍ന്നുള്ള എല്ലാ ഞായറാഴ്ചകളിലും രാത്രി 10 മണിക്കായിരിക്കും ക്ലാസുകള്‍ ഉണ്ടായിരിക്കുക. പണ്ഡിതന്‍ ഉസ്താദ് മുബാറക്ക് മദീനി ക്ലാസിന് നേതൃത്വം നല്‍കും. ഗൂഗിള്‍ മീറ്റ് പ്ലാറ്റ്‌ഫോം വഴിയായിരിക്കും ക്ലാസുകള്‍ നടക്കുക.

സൗദി അറേബ്യയിലെ വടക്കന്‍ പ്രവിശ്യയായ ഉംലൂജ് മുതല്‍ തബൂക്ക് വരെയുള്ള പ്രദേശങ്ങളിലുള്ള മലയാളികളെ ലക്ഷ്യമാക്കിക്കൊണ്ടാണ് സംഘാടകര്‍ ഈ പ്രോഗ്രാം സംഘടിപ്പിക്കുന്നത്. ക്ലാസ് നടക്കുന്ന ദിവസങ്ങളില്‍ കോഴ്‌സ് സംബന്ധമായ വാട്‌സ്ആപ്പ് ഗ്രൂപ്പിലും അതുപോലെതന്നെ ഫെയ്‌സ്ബുക്ക് പേജിലും ഗൂഗിള്‍ മീറ്റിംഗ് ലിങ്ക് കേരള ഇസ്ലാഹി നോര്‍ത്ത് റീജിയന്‍ കമ്മിറ്റിയുടെ കീഴില്‍ ലഭ്യമാകുന്നതായിരിക്കും.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026