l o a d i n g

കേരള

'സ്‌നേഹസമര്‍പ്പണം' ചാരിറ്റി വാട്‌സാപ്പ് ഗ്രൂപ്പ് ഉദ്ഘാടനം ചെയ്തു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 27, 2026

പൂനൂര്‍: കേരളത്തിന്റെ വിവിധ ജില്ലകളിലുള്ള ഗായകരെയും ചാരിറ്റി പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി രൂപീകരിച്ച 'സ്‌നേഹസമര്‍പ്പണം' ചാരിറ്റി വാട്‌സാപ്പ് കൂട്ടായ്മയുടെ ഉദ്ഘാടനം കട്ടിപ്പാറ-കോളിക്കല്‍ കാരുണ്യതീരം ക്യാമ്പസ് ഓഡിറ്റോറിയത്തില്‍ കൊടുവള്ളി എം.എല്‍.എ പി.കെ. ഫിറോസ് നിര്‍വഹിച്ചു.

കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ നുഷ്ഹത്ത് ടീച്ചറുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍, നിര്‍ധന രോഗികള്‍ക്കുള്ള ധനസഹായം എം.എല്‍.എയില്‍ നിന്നും ഗ്രൂപ്പ് ട്രഷറര്‍ ഷിഹാബ് മുറിയനാല്‍ ഏറ്റുവാങ്ങി. മാതൃകാ ചാരിറ്റി പ്രവര്‍ത്തകരും ഗ്രൂപ്പിന്റെ വളര്‍ച്ചയ്ക്ക് മികച്ച സംഭാവനകള്‍ നല്‍കിയവരുമായ നസീര്‍ മുറിയനാല്‍, എന്‍. അഹമ്മദ് കുട്ടി, എം.എ. ഖാദര്‍ മാസ്റ്റര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

പ്രതീക്ഷാഭവന്‍ ചെയര്‍മാന്‍ ഹക്കീം മാസ്റ്റര്‍, സൂപ്രണ്ടിംഗ് മാനേജര്‍ പാര്‍വതീഭായ്, പാലിയേറ്റീവ് പ്രവര്‍ത്തകന്‍ എന്‍. അഹമ്മദ് കുട്ടി മലോറം, ഗ്രൂപ്പ് ജോയിന്റ് സെക്രട്ടറി സാഹിറ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. പ്രതീക്ഷാഭവനിലെ താമസക്കാരെ ചേര്‍ത്തുപിടിച്ചുകൊണ്ട്, സ്‌നേഹസമര്‍പ്പണത്തിലെ ഗായകരായ ഹസീബ് പൂനൂര്‍, അന്‍ഷാദ് മുക്കം, തന്‍ഹ തജ്മല്‍ എലത്തൂര്‍, സലീന എടപ്പാള്‍ എന്നിവരുടെ നേതൃത്വത്തില്‍ ചടങ്ങില്‍ ഗാനവിരുന്നൊരുക്കി. പരിപാടികളില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ചായയും പലഹാരവും വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും നല്‍കി. ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. ഖാദര്‍ മാസ്റ്റര്‍ പെരുമ്പള്ളി സ്വാഗതവും ജനറല്‍ സെക്രട്ടറി മുഹമ്മദ് ബഷീര്‍ കരിപ്പൂര്‍ നന്ദിയും രേഖപ്പെടുത്തി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026