l o a d i n g

ബിസിനസ്

ആകാശചുംബികളുടെ നിര്‍മ്മാണത്തില്‍ ആഗോളതലത്തില്‍ കുതിപ്പ് തുടര്‍ന്ന് യു.എ.ഇ; മുന്നില്‍ ദുബായ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 29, 2026

ദുബായ്: സ്വകാര്യ നിക്ഷേപങ്ങളുടെ കരുത്തില്‍ ആകാശചുംബികളുടെ നിര്‍മ്മാണ മത്സരത്തില്‍ ആഗോളതലത്തില്‍ യു.എ.ഇയുടെ കുതിപ്പ് തുടരുന്നു. 2026 ജൂലൈയിലെ സ്‌കൈ ക്രാപ്പര്‍ സെന്റര്‍' (Skyscraper Center) കണക്കുകള്‍ പ്രകാരം, ലോകത്ത് നിര്‍മ്മാണത്തിലിരിക്കുന്ന ഏറ്റവും ഉയരമുള്ള 20 കെട്ടിടങ്ങളില്‍ ആറെണ്ണവും ദുബായിലാണുള്ളത്. മിഡില്‍ ഈസ്റ്റിന്റെ 'സ്‌കൈസ്‌ക്രാപ്പര്‍ തലസ്ഥാനം' എന്ന പദവി ഊട്ടിയുറപ്പിക്കുന്നതാണ് ഈ നേട്ടം. യു.എ.ഇയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഏറ്റവും ഉയരമുള്ള പത്ത് അംബരചുംബികളും ദുബായില്‍ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. ആഡംബര റിയല്‍ എസ്റ്റേറ്റ്, ടൂറിസം മേഖലകളിലെ തുടര്‍ച്ചയായ നിക്ഷേപങ്ങളാണ് ഇതിന് കാരണം.

ബര്‍ജ് അസീസി, ബര്‍ജ് ബിങ്ഘാട്ടി, ടൈഗര്‍ സ്‌കൈ ടവര്‍, സിക്‌സ് സെന്‍സസ് റെസിഡന്‍സസ് എന്നിവ ലോകത്ത് നിര്‍മ്മാണത്തിലിരിക്കുന്ന ഏറ്റവും ഉയരമുള്ള കെട്ടിടങ്ങളില്‍ ഉള്‍പ്പെടുന്നു. ജേക്കബ് ആന്‍ഡ് കോ, മെഴ്സിഡസ് ബെന്‍ഡ്സ് , ഫ്രാങ്ക് മുല്ലര്‍, റിക്‌സോസ്, സിക്‌സ് സെന്‍സസ്, ട്രംപ് ടവര്‍ തുടങ്ങിയ അന്താരാഷ്ട്ര ആഡംബര ബ്രാന്‍ഡുകളുമായി സഹകരിച്ചാണ് പല പുതിയ ടവറുകളും നിര്‍മ്മിക്കുന്നത്. അതിസമ്പന്നരായ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനുള്ള ദുബായിയുടെ തന്ത്രത്തിന്റെ ഭാഗമാണിത്.

ഭൂമിയുടെ മൂല്യവും ടൂറിസം സാധ്യതകളും പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി ഭൂരിഭാഗം പദ്ധതികളും റെസിഡന്‍സുകള്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍, നിരീക്ഷണ കേന്ദ്രങ്ങള്‍ , റെസ്റ്റോറന്റുകള്‍, റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്നവയാണ്. ചൈനയ്ക്ക് പുറത്ത് ലോകത്ത് ഏറ്റവും കൂടുതല്‍ അതിഉയരമുള്ള കെട്ടിടങ്ങളുള്ള നഗരമെന്ന റെക്കോര്‍ഡ് കൂടുതല്‍ ദൃഢമാക്കിക്കൊണ്ട്, 500 മീറ്ററിലധികം ഉയരമുള്ള നിരവധി പുതിയ സൂപ്പര്‍ ടാള്‍ അംബരചുംബികള്‍ ഈ ദശാവസാനത്തോടെ ദുബായില്‍ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026