l o a d i n g

ഗൾഫ്

ഹജ്ജ്, ഉംറ തീര്‍ത്ഥാടകരുടെ വിസ കാലാവധി കഴിഞ്ഞിട്ടും വിവരം നല്‍കിയില്ലെങ്കില്‍ കമ്പനികള്‍ക്ക് ഒരു ലക്ഷം റിയാല്‍ വരെ പിഴ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 29, 2026

റിയാദ്: അനുവദനീയമായ കാലാവധി കഴിഞ്ഞിട്ടും സൗദി അറേബ്യയില്‍ തങ്ങുന്ന ഹജ്ജ്, ഉംറ തീര്‍ത്ഥാടകരുടെ വിവരം അധികൃതരെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തുന്ന സര്‍വീസ് കമ്പനികള്‍ക്ക് ഒരു ലക്ഷം റിയാല്‍ വരെ പിഴ ചുമത്തുമെന്ന് സൗദി പബ്ലിക് സെക്യൂരിറ്റി മുന്നറിയിപ്പ് നല്‍കി. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്ന തീര്‍ത്ഥാടകരെക്കുറിച്ച് കൃത്യസമയത്ത് ബന്ധപ്പെട്ട അധികാരികളെ അറിയിക്കാന്‍ വൈകുന്ന കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഈ പിഴ ബാധകമാണെന്ന് പബ്ലിക് സെക്യൂരിറ്റി വ്യക്തമാക്കി.

പിഴത്തുക ഒരു ലക്ഷം റിയാല്‍ വരെയാകാം. കൂടാതെ, നിയമലംഘനം നടത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണത്തിന് അനുസരിച്ച് ഈ പിഴ തുക വര്‍ദ്ധിക്കുന്നതുമാണ്.
താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്നവരെക്കുറിച്ച് വിവരം നല്‍കാന്‍ പൊതുജനങ്ങളോട് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. മക്ക, മദീന, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ 911 നമ്പറിലും, രാജ്യത്തെ മറ്റ് ഭാഗങ്ങളില്‍ 999 എന്ന നമ്പറിലും വിളിച്ച് വിവരങ്ങള്‍ അറിയിക്കാം. ലഭിക്കുന്ന എല്ലാ വിവരങ്ങളും തികഞ്ഞ രഹസ്യമായി സൂക്ഷിക്കുമെന്നും വിവരം നല്‍കുന്നവര്‍ക്ക് യാതൊരുവിധ നിയമപരമായ ഉത്തരവാദിത്തവും ഉണ്ടായിരിക്കില്ലെന്നും പബ്ലിക് സെക്യൂരിറ്റി കൂട്ടിച്ചേര്‍ത്തു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026