l o a d i n g

സാംസ്കാരികം

ഇതര മതസ്ഥരോടുള്ള പ്രവാചകന്റെ സഹിഷ്ണുതക്ക് ഏറെ കാലികപ്രസക്തി -മുനവ്വറലി തങ്ങള്‍

മാധ്യമ പ്രവര്‍ത്തകന്‍ ഹസന്‍ ചെറൂപ്പയുടെ രണ്ട് പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 30, 2026

കോഴിക്കോട്: മക്കയില്‍നിന്ന് ഹിജ്റ ചെയ്ത് മദീനയിലെത്തിയ മുഹമ്മദ് നബി അവിടത്തെ ബഹുസ്വരസമൂഹത്തില്‍ ഇതര മതവിശ്വാസികള്‍ക്ക് നല്‍കിയ സ്വാതന്ത്ര്യവും അവരോട് കാട്ടിയ സ്നേഹവും സഹിഷ്ണുതയും, വെറുപ്പിന്റെ അന്തരീക്ഷം പടര്‍ത്താന്‍ ശ്രമങ്ങള്‍ നടക്കുന്ന സമകാലീന ഇന്ത്യയില്‍ ഏറെ പ്രസക്തമാണെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. പ്രവാചകന്‍ ആവിഷ്‌കരിച്ച മദീനാ ചാര്‍ട്ടര്‍ വ്യത്യസ്ത മതവിഭാഗങ്ങളെ കൂട്ടിയിണക്കുന്ന സ്നേഹച്ചരടായിരുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു.

പ്രമുഖ മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഹസന്‍ ചെറൂപ്പ രചിച്ച പുസ്തകങ്ങളുടെ പ്രകാശനചടങ്ങില്‍ സംസാരിക്കുകയായിരുന്നു തങ്ങള്‍. തിരുഗേഹങ്ങളുടെ കവാടനഗരിയായ ജിദ്ദയില്‍ മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ മൂന്ന് പതിറ്റാണ്ടത്തെ അനുഭവസമ്പത്തുള്ള ഹസന്‍ ചെറൂപ്പ മക്കയുടെയും മദീനയുടെയും തിരുഗേഹങ്ങളുടെയും ചരിത്രം ആത്മീയാംശം ഒട്ടും ചോരാതെ ഏറ്റവും മികവുറ്റ രീതിയില്‍ തയാറാക്കിയത് ഏറെ അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു.

'തിരുഗേഹങ്ങളുടെ തിരുമുറ്റത്ത്: മക്ക മദീന ചരിത്രപഥങ്ങളിലൂടെ' എന്ന പുസ്തകത്തിന്റെ പ്രകാശനം റാകോ ഹോള്‍ഡിംഗ് കമ്പനി ചെയര്‍മാനും എം.ഡിയുമായ അബ്ദുറഹ്‌മാന്‍ പട്ടര്‍കടവന് കോപ്പി നല്‍കി തങ്ങള്‍ നിര്‍വഹിച്ചു. 'അല്ലാഹുവിന്റെ അതിഥികള്‍: ഹജ്ജും ഉംറയും അറിയേണ്ടതെല്ലാം' എന്ന പുസ്തകത്തിന്റെ പ്രകാശനം അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ഡോ. ജെംഷിത്ത് അഹമദിന് കോപ്പി നല്‍കി പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ പി.കെ മുഹമ്മദ് എന്ന മാനു സാഹിബ് നിര്‍വഹിച്ചു.

കോഴിക്കോട് അളകാപുരിയില്‍ നടന്ന ചടങ്ങില്‍ സുപ്രഭാതം മാനേജിംഗ് എഡിറ്റര്‍ ടി.പി ചെറൂപ്പ അധ്യക്ഷത വഹിച്ചു. ഗ്രന്ഥകാരന്‍ ഹസന്‍ ചെറൂപ്പ പുസ്തക ആമുഖഭാഷണം നിര്‍വഹിക്കുകയും ഡോ. ഇസ്മായില്‍ മരിതേരി പുസ്തകപരിചയം നടത്തുകയും ചെയ്തു.

''പുണ്യവിചാരം'' പരിപാടിയില്‍ മാധ്യമം അസോസിയേറ്റ് എഡിറ്ററും മീഡിയാവണ്‍ സി.ഇ.ഒയുമായ ഡോ. യാസീന്‍ അഷ്റഫ്, പ്രമുഖ എഴുത്തുകാരും മാധ്യമ പ്രവര്‍ത്തകരുമായ ജമാല്‍ കൊച്ചങ്ങാടി, പി.കെ പാറക്കടവ്, പി.എ.എം. ഹാരിസ്, ഗുഡ്വില്‍ ഗ്ലോബല്‍ ഇനിഷ്യെറ്റീവ് (ജിജിഐ) ജനറല്‍ സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി, ഗുഡ് വില്‍ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി സിക്കന്തര്‍ പൊന്മാടത്ത് എന്നിവര്‍ സംസാരിച്ചു.

ഗ്രന്ഥകാരനുള്ള ട്രെന്റ് ബുക്സിന്റെ ഉപഹാരം ഡയറക്ടര്‍ നസീര്‍ നൊച്ചാട് സമ്മാനിച്ചു. ഹംസ ഇരിങ്ങല്ലൂര്‍ ഖിറാഅത്ത് നടത്തിയ പരിപാടിയില്‍ ഹസന്‍ ചെറൂപ്പ സ്വാഗതവും ട്രെന്റ് ബുക്സ് എഡിറ്റര്‍ സതീഷ് കെ സതീഷ് നന്ദിയും പറഞ്ഞു. ട്രെന്റ് ബുക്സ് ഡയറക്ടര്‍ ടി.പി മുഷ്താഖ് അവതാരകനായിരുന്നു.

ഫോട്ടോ: മാധ്യമപ്രവര്‍ത്തകന്‍ ഹസന്‍ ചെറൂപ്പ രചിച്ച പുസ്തകത്തിന്റെ പ്രകാശനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും പി.കെ മുഹമ്മദ് എന്ന മാനു സാഹിബും കോഴിക്കോട്ട് നിര്‍വഹിക്കുന്നു.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026