l o a d i n g

ഗൾഫ്

ജിദ്ദ കെ.എം.സി.സി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി നിലവില്‍ വന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 30, 2026

ജിദ്ദ: ജിദ്ദ കെ.എം.സി.സി തളിപ്പറമ്പ് മണ്ഡലത്തിന്റെ പുതിയ കമ്മിറ്റി രൂപീകരണ യോഗം ഷറഫിയ സഫയര്‍ ഹോട്ടലില്‍ നടന്നു. യൂനുസ് പാമ്പുരുത്തിയുടെ സ്വാഗതപ്രസംഗത്തോടെ ആരംഭിച്ച യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് ഇബ്രാഹിം പന്നിയൂര്‍ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി ജില്ലാ പ്രസിഡന്റ് നൗഷാദ് ചപ്പാരപ്പടവ് ഉദ്ഘാടനം നിര്‍വഹിച്ചു. പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹിക പ്രതിബദ്ധതയോടെയുള്ള ഇടപെടലുകള്‍ക്കും കെ.എം.സി.സി തുടര്‍ന്നും ശക്തമായ നേതൃത്വം നല്‍കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ നൗഷാദ് ചപ്പാരപ്പടവ് പറഞ്ഞു.

സംഘടനയുടെ പ്രവര്‍ത്തനങ്ങളും ഭാവി പദ്ധതികളും ജില്ലാ സെക്രട്ടറി സക്കറിയ ആറളം വിശദീകരിച്ചു. ജില്ലാ സീനിയര്‍ വൈസ് പ്രസിഡന്റ് മുനീര്‍ കമ്പില്‍ ആശംസകള്‍ നേര്‍ന്നു. ജില്ലാ സെക്രട്ടറി ഫിറോസ് ചാലാട് നിരീക്ഷകനായി പങ്കെടുത്തു. ട്രഷറര്‍ പി.സി.എം. അബ്ദുള്ള വാര്‍ഷിക കണക്കുകള്‍ അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ഷരീഫ് പൊക്കുണ്ട് നന്ദി രേഖപ്പെടുത്തി.

തുടര്‍ന്ന് നടന്ന കമ്മിറ്റി പുനഃസംഘടനയില്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ മുഹമ്മദ് റാഫി എന്‍.യു.വിന്റെ നേതൃത്വത്തില്‍ പുതിയ കമ്മിറ്റി നിലവില്‍ വന്നു. ഇബ്രാഹിം പന്നിയൂര്‍ പ്രസിഡന്റായും അബ്ദുള്ള പാമ്പുരുത്തി ജനറല്‍ സെക്രട്ടറിയായും പി.സി.എം. അബ്ദുള്ള ട്രഷററായും ചുമതലയേറ്റു. ഷരീഫ് പൊക്കുണ്ട്, ഇജാസ് ഇബ്രാഹിം, നിസാം തളിപ്പറമ്പ, അഷ്‌റഫ് ഫവാസ് എന്നിവര്‍ വൈസ് പ്രസിഡന്റുമാരായും ജംഷീര്‍ മയ്യില്‍, അഫ്‌സല്‍ തോട്ടിക്കല്‍, മുഹമ്മദ് അലി പാറമ്മല്‍, അല്‍ത്താഫ് കുറുമാത്തൂര്‍ എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരായും ചുമതലയേറ്റു. മൊയ്തു തളിപ്പറമ്പ, ഹംസ സി.പി., സുബൈര്‍ സി.പി., മുനീര്‍ സി.പി. എന്നിവര്‍ വര്‍ക്കിങ് കമ്മിറ്റി അംഗങ്ങളാണ്. അഡൈ്വസറി ബോര്‍ഡില്‍ യൂനുസ് പാമ്പുരുത്തി, അബ്ദുള്ള പി.ടി.പി., സവാദ് മുഹമ്മദ്, അഷ്‌റഫ് സി.കെ., സുബൈര്‍ ചപ്പാരപ്പടവ്, ബഷീര്‍ കെ.പി. എന്നിവര്‍ അംഗങ്ങളാണ്.

യോഗത്തില്‍ പുതിയ ഭാരവാഹികള്‍ക്ക് ആശംസകള്‍ അര്‍പ്പിച്ച നേതാക്കള്‍, സംഘടനയുടെ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനും നാടിന്റെ വികസനത്തിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും കൂടുതല്‍ കരുത്തേകുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകണമെന്ന് ആഹ്വാനം ചെയ്തു. അംഗങ്ങളുടെ ഐക്യവും കൂട്ടായ പ്രവര്‍ത്തനവുമാണ് സംഘടനയുടെ ഏറ്റവും വലിയ ശക്തിയെന്നും, വരുംകാലങ്ങളില്‍ സേവന-സാമൂഹിക മേഖലകളില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ പുതിയ കമ്മിറ്റിക്ക് സാധിക്കുമെന്ന പ്രതീക്ഷയും പങ്കുവെച്ചു.

പുതിയ കമ്മിറ്റി പ്രവാസികളുടെ ക്ഷേമപ്രശ്‌നങ്ങളില്‍ ക്രിയാത്മക ഇടപെടലുകള്‍ നടത്തുന്നതിനും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിനും, യുവജനങ്ങളെ സംഘടനയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനും മുന്‍ഗണന നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026