l o a d i n g

കേരള

നോര്‍ക്ക സംഘടനാ പ്രതിനിധികളുടെ യോഗം: ബ്ലോക്ക് തല പ്രവാസി പ്രൊമോട്ടര്‍മാരെ നിയമിക്കണം -പ്രവാസി ലീഗ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 31, 2026

തിരുവനന്തപുരം: പ്രവാസി ക്ഷേമ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കുന്നതിനും പെന്‍ഷന്‍ പദ്ധതിയിലെ അംശദായം കുടിശ്ശികയാകാതെ ബോര്‍ഡിന് ലഭ്യമാക്കുന്നതിനും ഓരോ ബ്ലോക്കിലും പ്രവാസി ബോര്‍ഡ് പ്രൊമോട്ടര്‍മാരെ നിയമിക്കണമെന്ന് പ്രവാസി ലീഗ് ആവശ്യപ്പെട്ടു. തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ നോര്‍ക്ക ഡയറക്ടര്‍ ആസിഫ് യൂസഫും പ്രവാസി ബോര്‍ഡ് സി.ഇ.ഒ. നജീബും ചേര്‍ന്ന് വിളിച്ചുചേര്‍ത്ത സംഘടന പ്രതിനിധികളുടെ യോഗത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്.

അടയ്ക്കാതെ മുടങ്ങിക്കിടക്കുന്ന അംശദായ തുക 625 കോടി രൂപയാണെന്നും ഇത് സമയബന്ധിതമായി അടയ്ക്കുന്നതിന് പ്രാദേശികമായി അദാലത്തുകള്‍ സംഘടിപ്പിക്കുക, ഇളവുകള്‍ അനുവദിക്കുക, ബാങ്ക് വഴി തുക ലഭിക്കുന്നതിന് ഓട്ടോ ഡെബിറ്റ്, സ്റ്റാന്‍ഡിങ് ഇന്‍സ്ട്രക്ഷന്‍ സംവിധാനങ്ങള്‍ ക്രമീകരിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ യോഗത്തില്‍ മുന്നോട്ടുവെച്ചു.

പ്രവാസി, സ്വദേശി സ്ഥാപനങ്ങളില്‍ നിന്ന് സി.എസ്.ആര്‍. ഫണ്ട് ലഭ്യമാക്കുക, 2% മാത്രമുള്ള സര്‍ക്കാര്‍ വിഹിതം വര്‍ധിപ്പിക്കുക, കിഫ്ബി നിക്ഷേപ ഡിവിഡന്റ് പ്രവാസി പെന്‍ഷന്‍ ഫണ്ടില്‍ നിന്ന് നല്‍കുന്നത് ഒഴിവാക്കുക തുടങ്ങിയ നിര്‍ദേശങ്ങളും മുന്നോട്ടു വെച്ചു. പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിന് ക്യാമ്പയിന്‍ സംഘടിപ്പിക്കുക, 60 വയസ്സ് കഴിഞ്ഞ പ്രവാസികള്‍ക്ക് അംഗത്വം നല്‍കുക, അതിനായി 6 മാസം പൊതുമാപ്പ് കാലാവധി നിശ്ചയിക്കുക. ഓണ്‍ലൈന്‍, ഒ.ടി.പി. സംവിധാനങ്ങളിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് പ്രക്രിയ ലളിതമാക്കുക, തദ്ദേശ സ്ഥാപനങ്ങളില്‍ പ്രവാസി കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയും പ്രവാസി വര്‍ക്കിംഗ് ഗ്രൂപ്പും രൂപീകരിക്കുക എന്നീ നിര്‍ദേശങ്ങളും ഉണ്ടായി.

കഴിഞ്ഞ വര്‍ഷം നടപ്പാക്കിയ പെന്‍ഷന്‍ അര്‍ഹത ഭേദഗതി നിരവധി പേരുടെ അംഗത്വം നഷ്ടപ്പെടുത്തുന്നതിനാല്‍ അത് പിന്‍വലിക്കണണമെന്ന് ആവശ്യപ്പെട്ടു. നോര്‍ക്ക കെയര്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ മുന്‍ പ്രവാസികളെ ഉള്‍പ്പെടുത്തുകയും ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ തള്ളിക്കളയുന്നു എന്ന പരാതി അടിയന്തരമായി പരിശോധിച്ച് നടപടി സ്വീകരിക്കുകയും വേണം.

കുടിശ്ശിക ഉള്‍പ്പെടെയുള്ള അടുത്ത പെന്‍ഷന്‍ ഓണത്തിന് മുമ്പായി നല്‍കണമെന്നും പ്രവാസി ലീഗ് ശക്തമായി ആവശ്യപ്പെട്ടു. യോഗത്തിലെ നിര്‍ദേശങ്ങള്‍ സര്‍ക്കാരിലും ബോര്‍ഡിലും ഉന്നയിച്ച് ആവശ്യമായ നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്ന് നോര്‍ക്ക അധികൃതര്‍ ഉറപ്പുനല്‍കി. പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് ഹനീഫ മൂന്നിയൂര്‍, വൈസ് പ്രസിഡന്റുമാരായ പി.എം.എ. ജലീല്‍, ഉമയനല്ലൂര്‍ ശിഹാബുദ്ദീന്‍ എന്നിവരും മറ്റ് പ്രവാസി സംഘടന നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026