l o a d i n g

ഗൾഫ്

ജിദ്ദ അല്‍ ഫിത്‌റ വിദ്യാര്‍ഥികളുടെ ഗ്രാജുവേഷന്‍ പരിപാടിക്ക് വര്‍ണ്ണാഭമായ സമാപനം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 4, 2025

ജിദ്ദ: കുരുന്നുകളുടെ അഭിമാന നേട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ജിദ്ദ അല്‍ ഫിത്‌റ മൂന്നാമത് ബാച്ചിന്റെ ഗ്രാജുവേഷന്‍ സംഘടിപ്പിച്ചു. ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ജിദ്ദ അല്‍ ഫിത്‌റ കാര്യദര്‍ശിയും ഖൈറുക്കും ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനും മാല്‍ദ്വീപ്‌സ് ഓണററി കൗണ്‍സിലറുമായ എന്‍ജിനീയര്‍ അബ്ദുല്‍ അസീസ് അബ്ദുറഹ്‌മാന്‍ ഹനഫി സനദ്ദാന വിതരണം നിര്‍വഹിച്ചു. വൈകീട്ട് അഞ്ചുമണിയോടെ കുരുന്നുകളുടെ കലാപ്രകടനങ്ങള്‍ അരങ്ങേറി.

കുട്ടികളുടെ പ്രാരംഭ പ്രാര്‍ത്ഥനയോടുകൂടി ആരംഭിച്ച പരിപാടിയില്‍ തജ്വീദോട് കൂടിയുള്ള ഖുര്‍ആന്‍ പാരായണം, നിത്യജീവിതത്തില്‍ പാലിക്കേണ്ട പ്രാര്‍ത്ഥനകള്‍, ഹദീസ് പാരായണം, അറബി ഗാനം, പൊതുവിജ്ഞാനത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ചോദ്യോത്തരങ്ങള്‍, ഇംഗ്ലീഷ് ആക്ഷന്‍ സോങ്, സ്റ്റോറി ടെല്ലിംഗ്, മലയാള ഗാനം, അറബിക് നശീദ്, ഇംഗ്ലീഷ് നശീദ്, ഒപ്പന എന്നിങ്ങനെ വ്യത്യസ്ത പരിപാടികള്‍ അരങ്ങേറി. കുട്ടികള്‍ക്കായി നടന്ന കായിക മത്സരങ്ങളില്‍ ബിലാല്‍ ഹസ്സന്‍, ആദം സാദ് (ബിഗ്‌നെര്‍ ലെവല്‍), ഇഹ്‌സാന്‍ റിതുവാന്‍ അലി (ലെവല്‍ വണ്‍) ഷെസാന്‍ ഷാനവാസ് (ലെവല്‍ ടു), കലാ മത്സരങ്ങളില്‍ ഇശാ അസ്ലിന്‍ (ബിഗ്‌നെര്‍ ലെവല്‍), മുഹമ്മദ് റാമി സാകിര്‍ (ലെവല്‍ വണ്‍) വജീഹ് (ലെവല്‍ ടു) എന്നിവര്‍ വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി.

കഴിഞ്ഞ ആറു വര്‍ഷക്കാലമായി ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ മേല്‍നോട്ടത്തില്‍ അല്‍ ഫിത്‌റ ജിദ്ദയിലെ മലയാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കോഴിക്കോട് നല്ലളത്തുള്ള അഞ്ചുമാന്‍ തഅ്‌ലീമുല്‍ ഖുര്‍ആന്‍ സൊസൈറ്റിക്ക് കീഴില്‍ 2019 സെപ്റ്റംബറിലാണ് അല്‍ ഫിത്‌റ ഇസ്ലാമിക് സ്‌കൂളിന്റെ സൗദിയിലെ ആദ്യ ബാച്ച് ജിദ്ദയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. ബിഗ്‌നെര്‍ (പ്രീ.കെ.ജി ), ലെവല്‍ ഒന്ന് (എല്‍.കെ.ജി), ലെവല്‍ രണ്ട് (യു.കെ.ജി ) എന്നിങ്ങനെ തുടര്‍ച്ചയായ മൂന്നു വര്‍ഷത്തെ പാഠ്യപദ്ധതിയാണ് അല്‍ ഫിത്‌റയില്‍ ക്രമീകരിച്ചിരിക്കുന്നത്. പ്രത്യേകം പരിശീലനം നല്‍കിയ അധ്യാപകര്‍ക്ക് കീഴില്‍ പഠനം പൂര്‍ത്തിയാകുമ്പോള്‍ കുട്ടികള്‍ക്ക് ഖുര്‍ആന്‍ മുഴുവനായി നിയമം പാലിച്ച് പാരായണം ചെയ്യാന്‍ സാധിക്കും. ഖുര്‍ആനിലെ അവസാന രണ്ട് ഭാഗങ്ങള്‍ മനപ്പാഠമാക്കല്‍,നിത്യ ജീവിതത്തിലെ ദിക്‌റുകളും പ്രാര്‍ത്ഥനകളും ആശയമടക്കം ഗ്രഹിക്കല്‍, ഇസ്ലാമിക മര്യാദകള്‍ ശീലിക്കല്‍ എന്നിങ്ങനെ നിരവധി മേഖലകള്‍ ഉള്‍പ്പെടുത്തിയ പഠന രീതിയാണ് അല്‍ഫിത്‌റയില്‍ നടപ്പാക്കിയിട്ടുള്ളത്. അതോടൊപ്പം തന്നെ അറബി, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, സയന്‍സ്, കണക്ക് തുടങ്ങിയ വിഷയങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസവും നല്‍കുന്നുണ്ട്.

ഖുര്‍ആന്‍ മൂന്നുതവണയായി പൂര്‍ണ്ണമായും പാരായണം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകം സമ്മാനങ്ങളും ഒരുതവണ മാത്രം പാരായണം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കുള്ള മെമെന്റോകളും വിദ്യാര്‍ത്ഥികളുടെ മാതാക്കള്‍ക്കായുള്ള ഓറിയന്റേഷന്‍ കോഴ്‌സില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും ചടങ്ങില്‍ വിതരണം ചെയ്തു. ഇസ്ലാഹി സെന്ററില്‍ നടന്നുവരുന്ന തഹ്ഫീദുല്‍ ഖുര്‍ആനിലെ വിദ്യാര്‍ത്ഥികളില്‍ ഖുര്‍ആനിലെ 30ാം ജൂസ്അ് മനപ്പാഠമാക്കിയവര്‍ക്കുള്ള സമ്മാനങ്ങളും ഇതോടൊപ്പം നല്‍കി.

ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് അബ്ബാസ് ചെമ്പന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ നൂരിഷാ വള്ളിക്കുന്ന് സ്വാഗതവും ശാഫി മജീദ് നന്ദിയും പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026