l o a d i n g

ഗൾഫ്

അലിഫ് സ്‌കൂള്‍ സി ബി എസ് ഇ പത്താം ക്ലാസ് പ്രതിഭാ സംഗമം നടത്തി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 4, 2025

റിയാദ്: 2024-25 അധ്യായന വര്‍ഷത്തെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ച് അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍. 'വാലഡിക്റ്ററി ഫങ്ഷന്‍' എന്ന ശീര്‍ഷകത്തില്‍ നടന്ന പ്രതിഭാ സംഗമത്തില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. പരിപാടി പ്രിന്‍സിപ്പള്‍ മുഹമ്മദ് മുസ്തഫ ഉദ്ഘാടനം ചെയ്തു. അലിഫ് ഗ്രൂപ്പ് ഓഫ് സ്‌കൂള്‍സ് സി ഇ ഒ ലുഖ്മാന്‍ അഹമ്മദ് അധ്യക്ഷനായി.

ആയിഷ അഞ്ചല കെ ടി, സിദ്ധാര്‍ത്ഥ് സുനില്‍, ഫര്‍ഹ മണിപ്പറമ്പത്ത്, നുഹ ഫാത്തിമ, നഹ് ല ഷാഹുല്‍, മുഹമ്മദ് ഫാദില്‍ ലുഖ്മാന്‍ എന്നിവരാണ് 24-25 അധ്യയന വര്‍ഷത്തെ സ്‌കൂള്‍ ടോപ്പേഴ്സ്. പരീക്ഷ എഴുതിയ കുട്ടികളില്‍ 68 ശതമാനം വിദ്യാര്‍ത്ഥികള്‍ ഡിസ്റ്റിങ്ഷനും 32 ശതമാനം കുട്ടികള്‍ ഫസ്റ്റ് ക്ലാസും കരസ്ഥമാക്കി.

വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിജയം സമ്മാനിക്കുന്നതിനായി പരിശ്രമിച്ച രക്ഷിതാക്കളെയും അധ്യാപകരെയും സി ഇ ഒ ലുഖ്മാന്‍ അഹമ്മദ് അഭിനന്ദിച്ചു. സമ്മാനദാന ശേഷം രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും അധ്യാപകരും കഴിഞ്ഞ വര്‍ഷത്തെ അനുഭവങ്ങള്‍ പങ്കുവെച്ചു. സംഗമത്തില്‍ ബോയ്‌സ് സെക്ഷന്‍ ഹെഡ്മാസ്റ്റര്‍ നൗഷാദ് നാലകത്ത് സ്വാഗതവും ഗേള്‍സ് സെക്ഷന്‍ പ്രധാനാധ്യാപിക ഫാത്തിമ ഖൈറുന്നിസ നന്ദിയും പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026