l o a d i n g

ഗൾഫ്

മദീനയിലെ ഈത്തപ്പഴ മാര്‍ക്കറ്റില്‍ പുതിയ സീസണ്‍ ഈത്തപ്പഴ വില്‍പ്പന ആരംഭിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 4, 2025

മദീന- മദീനയിലെ സെന്‍ട്രല്‍ ഈത്തപ്പഴ മാര്‍ക്കറ്റില്‍ പുതിയ സീസണിലെ ഈത്തപ്പഴങ്ങളുടെ വില്‍പ്പന ആരംഭിച്ചു. ലൂണ, റബിയ, അജ്വ തുടങ്ങിയ ഇനം ഈത്തപ്പഴങ്ങളാണ് വിപണിയിലെത്തിയിട്ടുള്ളതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

പുതിയ സീസണിലെ വിളവെടുപ്പ് മദീനയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളിലുള്ള തോട്ടങ്ങളില്‍ നിന്നുള്ള ആദ്യ ഉല്‍പാദനമാണ്. പുതിയ സീസണ്‍ ഉല്‍പന്നങ്ങള്‍ കാരണം മാര്‍ക്കറ്റ് സജീവമായിരിക്കുകയാണെങ്കിലും, വിലകളില്‍ കാര്യമായ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. സീസണിന്റെ തുടക്കത്തില്‍ ഈത്തപ്പഴങ്ങളുടെ ലഭ്യത കുറവായതാണ് കാരണം. എങ്കിലും, ഈ സീസണില്‍ പ്രാദേശിക വിപണികളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്ന സമൃദ്ധമായ വിളവെടുപ്പ് ഉണ്ടാകുമെന്നും വരും ആഴ്ചകളില്‍ വിതരണം സ്ഥിരവും സമൃദ്ധവുമാകുമെന്നും പ്രതീക്ഷിക്കുന്നു.

ഈ സീസണിലെ ആദ്യ ഉല്‍പാദനം ലൂണ, അല്‍-അജ്വ ഇനങ്ങളില്‍ നിന്നുള്ള പരിമിത അളവിലാണെന്ന് മദീന ഈത്തപ്പഴ മാര്‍ക്കറ്റ് മേധാവി മുഹമ്മദ് അദ്ദാഹിയാബി പറഞ്ഞു. 'മൂന്ന് കിലോഗ്രാം ലൂണ ഈത്തപ്പഴത്തിന് 70 റിയാലും, ഒരു ബോക്‌സ് അജ്വക്ക് 45 റിയാലുമാണ് വില,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026