l o a d i n g

ബിസിനസ്

ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് മികച്ച സേവനമൊരുക്കാന്‍ വിശുദ്ധ കേന്ദ്രങ്ങള്‍ക്ക് സമീപം പുതിയ സ്റ്റോറുകളുമായി ലുലു, മിന, അറഫ, മുസ്ദലിഫ എന്നിവടങ്ങളിലാണ് പുതിയ സ്റ്റോറുകള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 4, 2025

മക്ക : ഹജ്ജ് തീര്‍ത്ഥാടന കാലം ഏറ്റവും മികച്ചതാക്കാന്‍ വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി സൗദി അറേബ്യ. ഇന്ത്യയടക്കം വിവിധ രാജ്യങ്ങളില്‍ നിന്നായി 13 ലക്ഷം തീര്‍ത്ഥാടകരാണ് ഇതുവരെ സൗദിയിലെത്തിയത്. മലയാളികളടക്കമുള്ള ഇന്ത്യന്‍ ഹാജിമാര്‍ക്ക് ആവശ്യമായ സഹായവുമായി ഇന്ത്യന്‍ ഹജ്ജ് മിഷന്‍ വളന്റിയര്‍മാരും മെഡിക്കല്‍ സംഘവും വിവിധ മലയാളി സംഘടനകളുടെ വളന്റിയര്‍മാരും മുന്നിലുണ്ട്.

ഹജ്ജിന് മികച്ച സേവനസൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനായി മക്ക നഗരത്തിന്റെയും വിശുദ്ധ കേന്ദ്രങ്ങളുടെയും മേല്‍നോട്ടച്ചുമതലയുള്ള റോയല്‍ കമ്മീഷന് കീഴിലെ കിദാന പദ്ധതിയില്‍ ലുലു ഗ്രൂപ്പും പങ്കുചേര്‍ന്നു. ഇതിന്റെ ഭാഗമായി, വിശുദ്ധ കേന്ദ്രങ്ങള്‍ക്ക് സമീപം പുതിയ ലുലു സ്റ്റോറുകള്‍ തുറന്നു. മിന, അറഫയുടെ സമീപ പ്രദേശം, മുസ്ദലിഫ തുടങ്ങിയ വിശുദ്ധ സ്ഥലങ്ങളോട് ചേര്‍ന്ന് നാലോളം സ്റ്റോറുകളാണ് തുറക്കുക. കിദാന ഡെവലപ്‌മെന്റ് കമ്പനി എക്‌സിക്യൂട്ടീവ് മാനേജര്‍ മുഹമ്മദ് അല്‍ മെജ്മജും, ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ ബാഷര്‍ നസീര്‍ അല്‍ ബെഷറും എന്നിവര്‍ ചേര്‍ന്ന് ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവച്ചു.

122000 ത്തിലധികം ഇന്ത്യന്‍ ഹാജിമാരാണ് ഇത്തവണ തീര്‍ത്ഥാടനത്തിന് എത്തുന്നത്. 16000ത്തിലധികം മലയാളികള്‍ ഇന്ത്യന്‍ സംഘത്തിലുണ്ട്. ഇവര്‍ക്കെല്ലാമായി ഏറ്റവും മികച്ച സേവനമാണ് ലുലു സ്റ്റോറുകളില്‍ ഉറപ്പാക്കുന്നത്. ഭക്ഷ്യ വസ്തുക്കള്‍, പാനീയങ്ങള്‍, അവശ്യവസ്തുക്കള്‍ തുടങ്ങിയവ ഹാജിമാര്‍ക്ക് ലഭ്യമാക്കുന്നു. വിശുദ്ധ നഗരങ്ങളില്‍ സേവനം വിപുലമാക്കുന്ന ആദ്യ റീട്ടെയ്ല്‍ ഗ്രൂപ്പുകളില്‍ ഒന്നാണ് ലുലു. ഹാജ്ജിമാര്‍ക്ക് ഏറ്റവും സുഗമമായ തീര്‍ത്ഥാടന കാലം ഉറപ്പാക്കുകയാണ് ലുലു.

വിശുദ്ധ നഗരങ്ങളിലെ സുസ്ഥിര വികസനവും മികച്ച സേവനവും ലക്ഷ്യമിട്ടുള്ള കിദാന പദ്ധതിയുടെ ഭാഗമാകാന്‍ കഴിഞ്ഞത് അഭിമാനകരമെന്നും തീര്‍ത്ഥാടകര്‍ക്ക് ഏറ്റവും മികച്ച സേവനമാണ് നല്‍കുന്നതെന്നും ലുലു ഗ്രൂപ്പ് വ്യക്തമാക്കി. സൗദി വിഷന്‍ 2030ന് കരുത്തേകുന്നത് കൂടിയാണ് ലുലുവിന്റെ പദ്ധതി.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026