l o a d i n g

വേള്‍ഡ്

12 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് അമേരിക്ക വിലക്ക് ഏര്‍പ്പെടുത്തി, ക്യൂബ അടക്കം ഏഴു രാജ്യങ്ങള്‍ക്ക് ഭാഗിക വിലക്കും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 5, 2025

വാഷിങ്ടണ്‍: വിവിധ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് പ്രവേശന വിലക്കുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വീണ്ടും. 2017ലെ ഭരണത്തില്‍ അധികവും മുസ്്‌ലിം രാജ്യങ്ങളായിരുന്നുവെങ്കില്‍ ഇക്കുറി അധികവും ആഫ്രിക്കന്‍ രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് വിലക്ക്. ഇപ്പോള്‍ 12 രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അഫ്ഗാനിസ്താന്‍, മ്യാന്‍മര്‍, ഇറാന്‍, ലിബിയ, യെമന്‍, ഹെയ്തി, സോമാലിയ, സുഡാന്‍, എറിത്രിയ, ഗിനിയ, കൊംഗോ, ഛാഡ് എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് സമ്പൂര്‍ണ വിലക്ക്. ജൂണ്‍ ഒമ്പത് മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും.

ക്യൂബ അടക്കം ഏഴ് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഭാഗിക നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി. ക്യൂബയെ കൂടാതെ ബുറുണ്ടി, ലാവോസ്, സിയറ ലിയോണ്‍, ടോഗോ, തുര്‍ക്ക്‌മെനിസ്താന്‍, വെനിസ്വേല എന്നിവയാണ് ഭാഗിക വിലക്കുള്ള രാജ്യങ്ങള്‍. വിലക്ക് പ്രകാരം അമേരിക്കയിലേക്കുള്ള യാത്രക്ക് നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കും.

വിസ നടപടികള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. അപകടകാരികളായ വിദേശ രാജ്യങ്ങളില്‍ നിന്ന് അമേരിക്കയെ സംരക്ഷിക്കാനാണ് നടപടിയെന്നും രാജ്യത്തിന്റെ ദേശീയ സുരക്ഷക്ക് നടപടി അനിവാര്യമെന്നും ട്രംപ് വ്യക്തമാക്കി. 2017ല്‍ നിരവധി മുസ് ലിം രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ട്രംപ് ഭരണകൂടം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. 2021ല്‍ ജോ ബൈഡന്‍ വിലക്ക് നയം പിന്‍വലിക്കുകയായിരുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026