l o a d i n g

ഗൾഫ്

ഇസ്പാഫ് പാരന്റ്സ് എക്സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 5, 2025

ജിദ്ദ: ഇന്ത്യന്‍ സ്‌കൂള്‍ പാരന്റ്സ് ഫോറം (ഇസ്പാഫ്) പാരന്റ്സ് എക്സലന്‍സ് അവാര്‍ഡ് വിതരണം അസീസിയ ലയാലി ഹാളില്‍ വിശിഷ്്ടാതിഥികളുടെ സാന്നിധ്യത്തില്‍ നടത്തി. വിദ്യാര്‍ത്ഥികളുടെയും മാതാപിതാക്കളുടെ പ്രയത്‌നങ്ങള്‍ക്കുള്ള അംഗീകാരവും പ്രോല്‍സാഹനവുമായ ഈ അവാര്‍ഡ് രണ്ട് പതിറ്റാണ്ടുകളായി ഇസ്പാഫ് നടത്തിവരുന്നതാണ്. ഇഫത്ത് യൂനിവേഴ്‌സിറ്റി ഡീന്‍ ഡോ. രീം അല്‍ മദനി മുഖ്യാതിഥി ആയിരുന്നു, വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ചതോടൊപ്പം കരിയറില്‍ കൂടുതല്‍ ഉന്നതിയില്‍ എത്തുമ്പോള്‍ അക്കാദമിക മികവിനൊപ്പം മൂല്യങ്ങള്‍ മുറുകെ പിടിക്കുവാന്‍ ഡോ. രീം ഉണര്‍ത്തി. തുടര്‍ന്ന് യൂനിവേഴ്‌സിറ്റിയുടെ 50% സ്‌കോളര്‍ഷിപ്പ് +2 വിലെ അവാര്‍ഡ് ജേതാക്കള്‍ക്ക് പ്രഖ്യാപിക്കുകയും ചെയ്തു. ചടങ്ങില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 20 രക്ഷിതാക്കള്‍ക്കും, 12-ാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 13 രക്ഷിതാക്കള്‍ക്കും, മികച്ച അക്കാദമിക് പ്രകടനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളില്‍ മികവ് പുലര്‍ത്തിയ 16ാളം വിദ്യാര്‍ഥികള്‍ക്കും അവാര്‍ഡുകള്‍ മുഖ്യാതിഥികള്‍ സമ്മാനിച്ചു.

ഇസ്പാഫ് ജിദ്ദ പ്രസിഡണ്ട് എഞ്ചി. മുഹമ്മദ് ബൈജുവിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ജനറല്‍ സെക്രിട്ടറി ഡോ. മുഹമ്മദ് ഫൈസല്‍ സ്വാഗതമാശംസിച്ചു. ഇസ്പാഫ് ചെയ്തുവരുന്ന വിവിധ പദ്ധതികളെ കുറിച്ചും ഇരുവരും വിശദീകരിച്ചു. അഹമദ് ഹിഫ്‌സുറഹ് മാന്റെ ഖിറാഅത്തോടുകൂടിയാണ് പരിപാടി തുടങ്ങിയത്. അവാര്‍ഡ് ദാനം മുഖ്യാതിഥികളായ എഞ്ചി. ജുനൈസ് ബാബു (ഗുഡ് ഹോപ്പ് അക്കാഡമി), ഇന്ത്യന്‍ സ്‌കൂള്‍ (ഗേള്‍സ് ) വൈസ് പ്രിന്‍സിപ്പല്‍ ഫര്‍ഹത്തുന്നിസ, സ്‌കൂള്‍ മാനേജ് കമ്മിറ്റി അംഗം ഡോ. അബ്ദുല്‍ സുബൈര്‍, സാദിഖ തരന്നും, ഡോ. ഷിബു (ഗുഡ് ഹോപ്പ് അക്കാഡമി) നിര്‍വഹിച്ചു. ഡോ. അബ്ദുല്‍ സുബൈര്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യര്‍ത്ഥികളുടെ JEE NEET പോലുള്ള ഉന്നത വിദ്യാഭ്യാസത്തിന്നു വേണ്ടിയുള്ള പരീക്ഷകളിലെ കഴിവിനെ കുറിച്ചും, രക്ഷിതാക്കള്‍ അതില്‍ പുലര്‍ത്തേണ്ട ഉന്നലിനെ കുറിച്ചും പ്രതിപാദിച്ചു.

മറ്റു അതിഥികളായ അമീറലി (ഗ്ലോബല്‍ ബ്രിഡ്ജ് കമ്പനി), ഡോ. മുഷ് കാത്ത് മുഹമ്മദലി (റയാന്‍ ഇന്റര്‍നാഷണല്‍ ക്ലിനിക്ക്), നിഷാം (എം ആര്‍ എ റെസ്റ്റോറന്റ്‌സ്) , റിയാസ് കെ എം (ബ്രീസ് എയര്‍ കണ്ടീഷനിംഗ്), വാസു വെള്ളേടത്ത്, അന്‍വര്‍ അബ്ദുറഹ്‌മാന്‍ (ഗ്രീന്‍ ബോക്‌സ് ലോജസ്റ്റിക്‌സ് ), ബാസില്‍ ബഷീര്‍ ( ഇഎഫ് എസ് കമ്പനി) , മുഹമ്മദ് ഷമീര്‍ (അരാസ്‌കോ ഇന്റര്‍നാഷനല്‍ കമ്പനി ), ലത്തീഫ് മൊഗ്രാല്‍ (കാഫിലാസ് വില്ലാസ് & അപ്പാര്‍ട്ട്‌മെന്റ്‌സ്) തുടങ്ങിയവര്‍ അവാര്‍ഡ് വിതരണത്തില്‍ സന്നിഹിതരായിരുന്നു. വേദി കൈകാര്യം ചെയ്ത എഞ്ചി. മുഹമ്മദ് കുഞ്ഞിയും അവതാരകരായ ദിയാ സാദത്തും അഹ്ലം അന്‍വര്‍ ലാലും പരിപാടിക്കു മാറ്റു കൂട്ടി. പ്രോഗ്രാം കണ്‍വീനര്‍ - എഞ്ചിനീയര്‍ ബുഷൈര്‍ അബൂബക്കറിന്റെയും, എഞ്ചിനീയര്‍ അജ്ന അന്‍വര്‍ലാലിന്റെയും, ഇസ്പാഫ് പ്രധിനിതികളുടെയും കൂട്ടായ പ്രവര്‍ത്തനം അവാര്‍ഡ് ദാന ചടങ്ങിന്റെ വന്‍ വിജയമാക്കി. ഇസ്പാഫ് ഉപദേശക സമിതി അംഗങ്ങളായ സലാഹ് കാരാടന്‍, നാസര്‍ ചാവക്കാട്, മറ്റു ഇസ്പാഫ് പ്രതിനിധികളായ റിയാസ് പികെ, ശിഹാബ് പിസി, ഹിഫ്സു റഹ്‌മാന്‍, വി പി അഹമ്മദ് യൂനസ്, അന്‍വര്‍ ഷാജ, ജൈസല്‍ ബാബു, അബ്ദുല്‍ റഷാദ് കരുമാറ, അന്‍വര്‍ ലാല്‍, ഹാനി അമീര്‍ അലി, റഫീഖ് പാണക്കാട്, മുഹമ്മദ് ഷമീര്‍, ആദില്‍ ഇല്ലിക്കല്‍, അനസ് മുഹമ്മദ്, മുഹമ്മദ് ബഷീര്‍, അബ്ദു റഹിമാന്‍ വലിയാകത്, മുഹമ്മദ് നൗഷാദ്, അബ്ദുല്‍ മജീദ് വിപി, അബ്ദുല്‍ ഗഫൂര്‍ വളപ്പന്, ഫവാസ് കടപ്രത്, ആന്‍സി ബുഷൈര്‍ പങ്കെടുത്തു.

Photo Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026